ETV Bharat / state

കോട്ടയത്ത് കനത്ത മഴ; ഉരുൾപൊട്ടി 7 വീടുകൾ തകർന്നു, വ്യാപക നാശനഷ്‌ടം - LAND SLIDE AT KOTTAYAM - LAND SLIDE AT KOTTAYAM

ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഉരുൾപൊട്ടലിൽ 7 വീടുകൾ തകർന്നു.

VISUAL NOT GET YET  HEAVY RAIN IN KOTTAYAM DISTRICT  കോട്ടയം ജില്ലയിൽ ശക്തമായ മഴ  മഴ മുന്നറിയിപ്പ്
Heavy Rain In Kottayam District (ETV Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 7:00 PM IST

കോട്ടയം : കോട്ടയം ജില്ലയിൽ അതിശക്തമായ മഴ. ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്‌ടം. 7 വീടുകൾക്ക് നാശ നഷ്‌ടം. ആളപായമില്ല. മഴകാരണം ജില്ലാ കലക്‌ടറുടെ അടിയന്തര അറിയിപ്പ് പുറത്ത് വന്നു. അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടർ വി. വിഗ്നേശ്വരി അറിയിച്ചു.

മാഞ്ഞുർ വില്ലേജിലുള്ള വി.എൽ തോമസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ ക്യാമ്പ് ആരംഭിച്ചു. നിലവിൽ 3 കുടുംബങ്ങളിലായി 12 പേരാണ് ക്യാമ്പിൽ ഉള്ളത്. മഴ കാരണം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു.

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട - വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കലക്‌ടർ വി. വിഗ്‌നേശ്വരിയുടെ ഉത്തരവ്.

Also Read : കോട്ടയത്ത് ശക്തമായ മഴ തുടരുന്നു ; ഈരാറ്റുപേട്ടയിൽ മണ്ണിടിച്ചിൽ, മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാനിർദേശം - HEAVY RAIN IN KOTTAYAM

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.