കാസർകോട്: ചെറുവത്തൂർ മയിച്ചയിൽ വീരമലകുന്നിടിഞ്ഞ് അപകടം. മണ്ണിനടിയിലായ രണ്ട് അതിഥി തൊഴിലാളികളെ രക്ഷപ്പെടുത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ സദ്ദാം ഹുസൈൻ (27), ലിറ്റോ (19) എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. ഇന്ന് വൈകിട്ടാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. ദേശീയ പാത നിർമാണത്തിന്‍റെ ഭാഗമായുള്ള പ്രവൃത്തിക്കിടെ മണ്ണ് ഇടിയുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ മറ്റു രക്ഷപെടുത്തിയവരെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീരമലയുടെ അടിവാരത്തിൽ നിന്ന് വൻതോതിൽ മണ്ണ് നീക്കം ചെയ്‌തതു കാരണം മുകൾ ഭാഗത്ത് നിന്ന് മലയിടിയുന്നത് ഇവിടെ പതിവാണ്.
ജൂലൈ മാസത്തിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് മല ഇടിഞ്ഞ് മണ്ണും വെള്ളവും റോഡിലെത്തിയതിനാൽ ഇതുവഴിയുള്ള ഗതാഗതം പോലും തടസപ്പെട്ടിരുന്നു. ഈ സമയത്ത് കളക്‌ടർ സ്ഥലം സന്ദർശിച്ച് താൽക്കാലിക നടപടി സ്വീകരിച്ചിരുന്നു.
Also Read:കുറ്റിപ്പുറത്ത് മണ്ണിടിഞ്ഞ് അപകടം; മണ്ണിനടിയിൽ കുടുങ്ങിയ മൂന്നു പേരെയും പുറത്തെടുത്തു