ETV Bharat / state

തീയില്‍ നിന്നും എടുത്ത് ചാടിയത് വാട്ടര്‍ ടാങ്കിലേക്ക്; കുവൈറ്റ് തീപിടിത്തത്തില്‍ കാസർകോട് സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - Nalinakshan escaped from fire - NALINAKSHAN ESCAPED FROM FIRE

കാസർകോട് സ്വദേശി വാട്ടർ ടാങ്കിലേക്ക് എടുത്ത് ചാടി തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. വീഴ്‌ചയിൽ അരയ്ക്കു താഴെ പരിക്കേറ്റെങ്കിലും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് വീട്ടുക്കാര്‍.

FIRE IN KUWAIT  MALAYALI ESCAPED  നളിനാക്ഷൻ  കുവൈറ്റിലെ തീപിടിത്തം
നളിനാക്ഷൻ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 9:34 AM IST

Updated : Jun 13, 2024, 12:12 PM IST

ബാലകൃഷ്‌ണന്‍ മാധ്യമങ്ങളോട് (ETV Bharat)

കാസർകോട് : കുവൈറ്റിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നിന്നും കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. തീ ആളി പടരുന്നത് കണ്ട് നളിനാക്ഷൻ വാട്ടർ ടാങ്കിലേക്ക് എടുത്ത് ചാടുകയായിരുന്നു. നേരെ ചെന്ന് വീണത് വെള്ളത്തിലേക്ക്. പരിക്കേറ്റെങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടു.

വീഴ്‌ചയിൽ അരയ്ക്കു താഴെ പരിക്കേറ്റ നളിനാക്ഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ എത്തുന്നതുവരെ ബോധമുണ്ടായിരുന്നില്ല. നിലവില്‍ അപകടനില തരണം ചെയ്‌തുവെന്ന് ബന്ധുക്കൾ പറഞ്ഞു. പത്ത് വർഷമായി ഇയാള്‍ ഗൾഫിൽ ജോലി ചെയ്യുന്നു.

നളിനാക്ഷൻ അപകടത്തിൽപ്പെട്ടു എന്ന വാർത്ത നാട്ടിൽ ഇന്നലെ ഉച്ചയ്ക്ക് തന്നെ പരന്നിരുന്നു. വൈകിട്ടോടെ നളിനാക്ഷന്‍റെ ശബ്‌ദം ഫോണിൽ കേട്ടപ്പോഴാണ് തൃക്കരിപ്പൂർ ഒളവറയിലെ വീട്ടിൽ ആശ്വാസമായത്.

Also Read: കുവൈറ്റിലെ തീപിടിത്തം: മരിച്ചവരില്‍ 11 മലയാളികള്‍

Last Updated : Jun 13, 2024, 12:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.