ETV Bharat / state

ഓഗസ്റ്റില്‍ വിവാഹം, നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് എടുത്തിരുന്നു; സ്റ്റെഫിൻ്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ പ്രിയപ്പെട്ടവര്‍ - KUWAIT FIRE ACCIDENT - KUWAIT FIRE ACCIDENT

കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരില്‍ കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാമും. മരണം അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെ. വിശ്വസിക്കാനാകാതെ മതാപിതാക്കള്‍.

കുവൈറ്റിൽ തീപിടിത്തം  KUWAIT FIRE  KOTTAYAM NATIVE DIED IN KUWAIT FIRE  പാമ്പാടി സ്വദേശി കുവൈറ്റിൽ മരിച്ചു
Steffin Abraham Sabu (29) (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 11:31 AM IST

സ്റ്റെഫിനെക്കുറിച്ച് വീട്ടുടമയായ സിബി ഇടിവി ഭാരതിനോട് സംസാരിച്ചപ്പോൾ (ETV Bharat)

കോട്ടയം : കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29) വിൻ്റെ വേർപാടിൽ ദുഃഖത്തിലായി നാട്. അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് സ്റ്റെഫിൻ്റെ മരണം. വിവാഹം, പുതിയതായി നിർമിച്ച വീടിൻ്റെ ഗൃഹ പ്രവേശം തുടങ്ങിയ ചടങ്ങുകൾ ഓഗസ്റ്റിൽ നടത്താൻ ഇരിക്കവെയാണ് അപ്രതീക്ഷിത വിയോഗം.

പഠനത്തിനു ശേഷം കുവൈറ്റിലെ കമ്പനിയിലേക്ക് ജോലി കിട്ടി പോവുകയായിരുന്നു. ആ കമ്പനിയിലേക്ക് തന്നെ അനുജനെയും കൊണ്ടുപോയി. എന്നാൽ താമസം രണ്ടുപേരും വെവ്വേറേ സ്ഥലങ്ങളിലായിരുന്നു. ഒരുമിച്ച് അവധിക്ക് വരാനായി ടിക്കറ്റ് എടുത്തു വച്ചിരുന്നു.

ഐപിസി സഭയിലെ അംഗമായ സ്റ്റെഫിൻ നാട്ടിലും കുവൈറ്റിലും എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു. പിതാവ് സാബു എബ്രഹാമിനും മാതാവ് ഷേർളിക്കും മകൻ്റെ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല. ഇപ്പോൾ പാമ്പാടിയിലെ വാടകവീട്ടിലാണ് മാതാപിതാക്കൾ താമസിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Also Read: കുവൈറ്റിലെ തീപിടുത്തം: മരിച്ചവരിൽ 2 പത്തനംതിട്ട സ്വദേശികളെ തിരിച്ചറിഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.