ETV Bharat / state

കുവൈറ്റ് ദുരന്തം: പത്തനംതിട്ടയിലെ രണ്ട് കുടുംബങ്ങൾക്ക് ധനസഹായം കൈമാറി - KUWAIT FIRE ACCIDENT FINANCIAL AID

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും എംഎ യൂസഫലി നല്‍കിയ 5 ലക്ഷം രൂപയും ഡോ രവി പിള്ള, ബാബു സ്‌റ്റീഫൻ എന്നിവര്‍ നല്‍കിയ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ 14 ലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും കൈമാറിയത്.

NORKA ROOTS FINANCIAL AID  KUWAIT FIRE ACCIDENT  കുവൈറ്റ് തീപിടിത്തം ധനസഹായം  നോര്‍ക്ക ധനസഹായം
Financial Aid Handed To Families Died In Kuwait Fire Accident (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 6, 2024, 7:54 AM IST

രണ്ട് കുടുംബങ്ങൾക്ക് ധനസഹായം കൈമാറി (ETV Bharat)

പത്തനംതിട്ട: കുവൈറ്റിലെ മംഗഫിലെ ഫ്ലാറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ധനസഹായം കൈമാറി. അപകടത്തിൽ മരിച്ച പത്തനംതിട്ട ജില്ലയിൽ നിന്നുള്ള രണ്ട് കുടുംബങ്ങള്‍ക്കാണ് മന്ത്രി വീണാ ജോര്‍ജ് ധനസഹായം കൈമാറിയത്. നോര്‍ക്കയിലൂടെയുള്ള ധനസഹായവും ഇന്നലെ (ജൂലൈ 5) കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എംഎ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്‌ടറുറുമായ ഡോ രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്‍റുമായ ബാബു സ്‌റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നൽകിയത്.

വാഴമുട്ടം,വള്ളിക്കോട് പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ മുരളീധരന്‍ നായർ, കോന്നിത്താഴം അട്ടച്ചാക്കല്‍ ചേന്നശ്ശേരില്‍ വീട്ടിൽ സജു വര്‍ഗീസ് എന്നിവരുടെ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ധനസഹായം ലഭിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് വീടുകളിലെത്തി ധനസഹായം കൈമാറിയത്.

മുരളീധരൻ നായരുടെ മക്കളായ ഗ്രേഷ്‌മ എം നായർ, ഗിരീഷ് എം നായർ എന്നിവരുടെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്‌ടർ എസ് പ്രേം കൃഷ്‌ണൻ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആർ മോഹനൻ നായർ, നോർക്ക റൂട്ട്സ് തിരുവനന്തപുരം സെന്‍റർ മാനേജർ സഫറുള്ള, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

കുവൈറ്റ് ദുരന്തത്തിൽ മരിച്ച സജു വർഗീസിന്‍റെ കുടുംബത്തിനുള്ള ധനസഹായവും മന്ത്രി വീണാ ജോർജ് കൈമാറി. സജു വർഗീസിന്‍റെ മക്കളായ ഏഞ്ചലിന്‍റെയും എമിലിന്‍റെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.

Also Read: കുവൈറ്റ് തീപിടിത്തം; നാല് കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.