ETV Bharat / state

കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബിക്ക് വീഴ്‌ച പറ്റി; അന്വേഷണ റിപ്പോർട്ട് പുറത്ത് - KUTTIKATTOOR ELECTRIC SHOCK DEATH

കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്.

YOUTH DIED DUE TO ELECTRIC SHOCK  KSEB REPORT ON ELECTRIC SHOCK DEATH  കെഎസ്ഇബി റിപ്പോർട്ട്  ഷോക്കേറ്റ് മരിച്ചു
Muhammad Rijas (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 9, 2024, 9:48 AM IST

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ കടവരാന്തയിലെ തൂണില്‍ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്‌ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറിൻ്റെ അന്വേഷണത്തിലാണ് ഒരു ഓവർസിയർക്കും രണ്ട് ജീവനക്കാർക്കും വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയത്.

സര്‍വീസ് വയറിലെ ഫെയ്‌സ് ലൈനിലെ ചോര്‍ച്ച പരിഹരിക്കാത്തതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തല്‍. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മരിച്ച മുഹമ്മദ് റിജാസിൻ്റെ സഹോദരൻ റാഫി ആവശ്യപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കനത്ത മഴ പെയ്‌തുകൊണ്ടിരിക്കെയാണ് റിജാസ് കടവരാന്തയില്‍ കയറി നിന്നത്. ഈ സമയത്ത് മുകളിലെ മരച്ചില്ലകളില്‍ അമര്‍ന്ന് സര്‍വീസ് വയര്‍ കടയുടെ തകരഷീറ്റില്‍ തട്ടിയെന്നാണ് കണ്ടെത്തൽ. ഇതുവഴി കറണ്ട് തൂണിലുമെത്തിയതാകാം. അതുപോലെ തന്നെ കടയില്‍ വയറിങ്ങില്‍ പ്രശ്‌നമുള്ളതിനാല്‍ രാത്രി പ്രവർത്തിച്ച ബൾബിന്‍റെ വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാമെന്നും റിപ്പോർട്ടിലുണ്ട്.

2024 മെയ് 19ന് അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. 19കാരനായ റിജാസ് രാത്രി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ സ്‌കൂട്ടർ കേടായതിനെതുടര്‍ന്ന് വാഹനം കടവരാന്തയിലേക്ക് കയറ്റിവച്ച് സഹോദരനെ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റത്. സ്ഥലത്തെത്തിയ സഹോദരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തൂണിൽ നേരത്തെ വൈദ്യുതി പ്രവാഹം ഉണ്ടെന്നും കെഎസ്ഇബിയിൽ പറഞ്ഞിട്ടും നടപടി എടുത്തില്ലെന്നുമാണ് കട ഉടമയുടെ ആരോപണം. മരണത്തിന് ഉത്തരവാദി കെഎസ്ഇബി ഉദ്യോഗസ്ഥരാണെന്ന് റിജാസിന്‍റെ ബന്ധുക്കൾ അന്ന് തന്നെ ആരോപിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ കടയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതല്ലാതെ ഉദ്യോഗസ്ഥർ ഒന്നും ചെയ്‌തിട്ടില്ലെന്നാണ് നാട്ടുകാരും ആരോപണം ഉന്നയിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് വന്ന പശ്ചാത്തലത്തിൽ വൈദ്യുതി മന്ത്രിയുടേയും സർക്കാരിൻ്റേയും തീരുമാനം കാത്തിരിക്കുകയാണ് കുടുംബം.

Also Read: തൈക്കുടം ബാന്‍ഡിന്‍റെ സംഗീത പരിപാടിക്കിടെ ഗിറ്റാറിസ്‌റ്റിന് ഷോക്കേറ്റു; ഒഴിവായത് വന്‍ അപകടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.