ETV Bharat / state

മദ്യപിക്കുന്നതിനിടെ തർക്കം ; സുഹൃത്തുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു - Kunnamkulam murder - KUNNAMKULAM MURDER

കുന്നംകുളം അമ്മാട്ട്‌ വീട്ടിൽ വിഷ്‌ണുവാണ്‌ മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്.

MURDER CASE  കുന്നംകുളം തൃശൂർ  സുഹൃത്തുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു  MURDER OF YOUNG MAN
KUNNAMKULAM MURDER (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 1:17 PM IST

സുഹൃത്തുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു (ETV Bharat)

തൃശൂർ : കുന്നംകുളം അഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദനമേറ്റ് യുവാവ് മരണപ്പെട്ടു. കുന്നംകുളം ചെറുവത്താനി അമ്മാട്ട്‌ വീട്ടിൽ രവിയുടെ മകൻ വിഷ്‌ണുവാണ്‌ (26) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഇന്നലെ (ജൂൺ 9) രാത്രി 8.30 ഓടെയാണ് സംഭവം.

സുഹൃത്തുക്കളുടെ സംഘം ചേർന്നുള്ള മർദനത്തിനിടെ വിഷ്‌ണു തലയടിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്‌ണുവിനെ കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുചക്ര വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് സുഹൃത്തുക്കൾ വിഷ്‌ണുവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ പരിശോധനയിൽ മണിക്കൂറുകൾക്ക് മുൻപ് മരണം സംഭവിച്ചു എന്ന് മനസിലായതിനെ തുടർന്ന് പൊലീസിൽ അറിയിക്കണമെന്ന ഡോക്‌ടറുടെ നിർദേശം വിഷ്‌ണുവിന്‍റെ സുഹൃത്തുക്കൾ അംഗീകരിച്ചില്ല. പ്രകോപിതരായ ഇവർ ആശുപത്രിയിൽ അക്രമം നടത്തുകയും ചെയ്‌തു. തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്‌റ്റഡിയിലെടുത്തു.

വിഷ്‌ണുവിന്‍റെ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്‌ണു എന്നിവരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിഷ്‌ണുവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. അതേസമയം മദ്യലഹരിയിൽ വാക്കേറ്റത്തിനിടെ സുഹൃത്തുക്കൾ വിഷ്‌ണുവിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. കസ്‌റ്റഡിയിലുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

ALSO READ : വാക്കുതർക്കം, പിന്നാലെ വെടിവയ്‌പ്പ്; യുപിയിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.