ETV Bharat / state

കുന്ദമംഗലത്ത് ആളു മാറി വോട്ട് ചെയ്‌ത സംഭവം: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ - Voter Changed 4 Officers suspended - VOTER CHANGED 4 OFFICERS SUSPENDED

ആളുമാറി വോട്ട് ചെയ്‌ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌ത് കോഴിക്കോട് ജില്ല കലക്‌ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ബൂത്ത് ലൈവല്‍ ഓഫിസര്‍ മുതല്‍ സ്പെഷ്യല്‍ പോളിങ് ഓഫിസര്‍ക്ക് വരെയാണ് സസ്പെന്‍ഷന്‍.

WRONG VOTE  VOTER CHANGED 4 OFFICERS SUSPENDED  BOOTH LEVEL OFFICER  SPECIAL POLLING OFFICER SUSPENDED
Changing of Voter; 4 Officers suspended, Booth level Officer to special Polling Officer suspended
author img

By ETV Bharat Kerala Team

Published : Apr 20, 2024, 7:50 PM IST

കോഴിക്കോട് : ഹോം വോട്ടിങ്ങിനിടെ പെരുവയലില്‍ ആളുമാറി വോട്ടു ചെയ്‌ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കലക്‌ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്‌ട്) 134 വകുപ്പ് പ്രകാരമാണ് നടപടി. പ്രസ്‌തുത വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ജില്ല കലക്‌ടര്‍ നിര്‍ദേശം നല്‍കി.

ഹോം വോട്ടിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോളിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫിസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്‌തത്. പെരുവയലിലെ എണ്‍പത്തി നാലാം ബൂത്തിലെ വോട്ടറായ 91കാരി ജാനകിയമ്മ പായുംപുറത്തിന്‍റെ വോട്ട് മറ്റൊരു വോട്ടറായ 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് സസ്‌പെന്‍ഷന്‍.

Also Read:'കണ്ണൂരില്‍ കോണ്‍ഗ്രസുകാരിയായ ബിഎല്‍ഒ കള്ളവോട്ടിന് കൂട്ടുനിന്നു' ; എല്‍ഡിഎഫ് പരാതിയില്‍ സസ്‌പെന്‍ഷന്‍

ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്‍റെ ബൂത്ത് ലെവല്‍ ഏജന്‍റ് നല്‍കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും മേല്‍ ഉപവരണാധികാരി നല്‍കിയ റിപ്പോര്‍ട്ടിന്‍റെയും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തിലാണ് നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.