കാസർകോട് : കുപ്രസിദ്ധ നായാട്ടുകാരൻ കുണ്ടുപ്പിള്ളി ജോസിനെയും സംഘത്തെയും പിടികൂടി പനത്തടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ. റാണിപുരത്തുവച്ചാണ് നായാട്ട് സംഘത്തെ വലയിലാക്കിയത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഒരു തോക്കും, തിരകളും, 20 ലക്ഷം രൂപയും വനം വകുപ്പ് സംഘം പിടിച്ചെടുത്തു.
ഇവര്‍ ഉപയോഗിച്ചിരുന്ന ഥാർ ജീപ്പും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജോസിന്‍റെ നേതൃത്വത്തിൽ നായാട്ട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇയാൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പയുടെ നേതൃത്വത്തിലാണ് നായാട്ട് സംഘത്തെ പിടികൂടിയത്.