ETV Bharat / state

'കേരളാ കോൺഗ്രസ്‌ ജന്മ ദൗത്യം നഷ്‌ടപ്പെട്ട പാർട്ടി'; വിമർശിച്ച് കുമ്മനം രാജശേഖരൻ - Kummanam Rajasekharan SPEECH - KUMMANAM RAJASEKHARAN SPEECH

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനര്‍ത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് ആശംസകളറിയിച്ച് കുമ്മനം രാജശേഖരൻ.

THUSHAR VELLAPPALLY  NDA ELECTION CAMPAIGN IN KOTTAYAM  KERALA CONGRESS  ELECTION CONVENTION IN KOTTAYAM
KUMMANAM RAJASEKHARAN
author img

By ETV Bharat Kerala Team

Published : Apr 1, 2024, 1:59 PM IST

കുമ്മനം രാജശേഖരൻ സംസാരിക്കുന്നു

കോട്ടയം: ജന്മദൗത്യം നഷ്‌ടപ്പെട്ട പാർട്ടിയാണ് കേരളാ കോൺഗ്രസെന്ന് ബിജെപി ദേശിയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. പാലാ ടൗൺ ഹാളിൽ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യ പ്രവർത്തനങ്ങളാണ് എൻഡിഎ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

400 ൽ പരം സീറ്റുകൾ നേടി എൻഡിഎ വീണ്ടും അധികാരത്തിൽ വരും എന്ന് ഉറപ്പുണ്ടെന്നും, എല്ലാ വിഭാഗത്തിൽ ഉള്ള ആളുകളെയും ഒരു പോലെ കാണാൻ കഴിയുന്ന ഒരേ ഒരു സർക്കാർ ആണ് നരേന്ദ്രമോദി സർക്കാർ എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അധികാരത്തിൽ വന്നാൽ കേരളത്തിലെ ഏറ്റവും വികസിതമായ ജില്ലയായി കോട്ടയത്തെ മാറ്റുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ALSO READ:തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് പര്യടനം ആരംഭിച്ചു; ക്രൈസ്‌തവ മേലധ്യക്ഷന്മാരെ നേരിൽ കണ്ടു

പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽവച്ച് നടന്ന സമ്മേളനത്തിൽ രഞ്ജിത്ത് മീനാഭവൻ അദ്ധ്യക്ഷനായി. ബിഡിജെഎസ്‌ സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ പദ്‌മകുമാർ, ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ, എൻ കെ ശശികുമാർ, ബി വിജയകുമാർ, സുമിത്ത് ജോർജ്ജ്, എ ബി ജയപ്രകാശ്, അനീഷ് പുല്ലുവേലിൽ, എൽജെപി ജില്ലാ പ്രസിഡൻ്റ് പ്രകാശ് മംഗലത്തിൽ, നാഷണലിസ്‌റ്റ്‌ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അനീഷ് ഇരട്ടയാനി, മറ്റ് ഘടകകക്ഷികളുടെയും സംസ്ഥാന ജില്ല മണ്ഡലം ഭാരവാഹികൾ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.