ETV Bharat / state

തുറമുഖം നിശ്ചലമാക്കുന്ന സൈബർ ആക്രമണം; വിഴിഞ്ഞത്തേക്കും വരുമോ? പഠനത്തിനൊരുങ്ങി കേരള സര്‍വകലാശാല - KU RESEARCH ABOUT VIZHINJAM PORT

author img

By ETV Bharat Kerala Team

Published : Aug 17, 2024, 6:49 PM IST

വിഴിഞ്ഞം തുറമുഖ പദ്ധതി അവസാനത്തിലേക്ക് എത്തി നില്‍ക്കെ ലോകത്തിലെ പല പ്രമുഖ തുറമുഖങ്ങളിലും ഉണ്ടായ തരത്തിലുള്ള സൈബർ ആക്രമണങ്ങൾ വിഴിഞ്ഞത്തും ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നതിൽ പഠനം നടത്താനൊരുങ്ങുകയാണ് കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം.

വിഴിഞ്ഞം തുറമുഖം  തുറമുഖ ആക്രമണങ്ങൾ  CYBER ATTACK IN PORT  VIZHINJAM PORT CYBER ATTACK CHANCES
Representative image (ETV Bharat)

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിങ് മാസങ്ങള്‍ക്കകം നടപ്പിലാക്കാനായി അരയും തലയും മുറുക്കി മുന്നോട്ടു പോകുകയാണ് സര്‍ക്കാരും അദാനിയും. ചരക്കുമായി എത്തിയ ആദ്യ മദര്‍ഷിപ്പിനെ സ്വീകരിക്കുന്ന ചടങ്ങില്‍ ഓണത്തിന് മുന്‍പ് കമ്മിഷനിങ് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ മന്ത്രി വിഎൻ വാസവനും പരസ്യ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അത് അങ്ങോട്ടോ ഇങ്ങോട്ടോ നീണ്ടേക്കും. യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രാ ഘട്ടങ്ങളില്‍ പ്രതിസന്ധികളുടെ കുരുക്കുകള്‍ ഒന്നൊന്നായി അഴിച്ചാണ് വിഴിഞ്ഞം തീരമണയുന്നത്.

നിലവിലെ സ്ഥിതി ഇതാണെങ്കിലും ഭാവിയില്‍ വിഴിഞ്ഞത്തിനു മേലും ചില ഭീഷണികളുടെ വാളുകള്‍ തൂങ്ങി നില്‍ക്കാനുള്ള സാധ്യത തള്ളാനാകില്ലെന്ന് വിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നു. അതില്‍ ഏറ്റവും വലിയ ഭീഷണിയാകാന്‍ സാധ്യതയുള്ളത് ലോകത്തെ വന്‍ ഷിപ്പിങ് കമ്പനികളെയും തുറമുഖങ്ങളെയും ബന്ധിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന സൈബര്‍ അക്രമണങ്ങളാണ്. ഇത്തരത്തിലുള്ള ഭീകരാക്രമണ സാധ്യത വിഴിഞ്ഞത്തിന് എത്രത്തോളമുണ്ടെന്ന് പരിശോധിക്കാന്‍ ഒരുങ്ങുകയാണ് കേരള സര്‍വകലാശാല.

സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയ സര്‍വകലാശാല, പഠനം നടത്താന്‍ അനുമതി നല്‍കി. പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവി ഡോ ഗിരീഷ് കുമാറിന്‍റെ നേതൃത്വത്തിലാകും പഠനം നടത്തുക. ലോകത്ത് ആകെയുള്ള സൈബര്‍ അക്രമണങ്ങളുടെ 50 ശതമാനവും സമുദ്രവുമായി ബന്ധപ്പെട്ട മേഖലയിലാണെന്ന് ഗവേഷണത്തിന്‍റെ നേതൃത്വം വഹിക്കുന്ന ഡോ ഗിരീഷ് കുമാര്‍ പറയുന്നു. തുറമുഖം മാത്രമല്ല, കപ്പല്‍ ഗാതഗതം ഉള്‍പ്പെടെ കപ്പലുകളുടെ യാത്രയും റൂട്ടുകളും വരെ തകര്‍ക്കാന്‍ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കു സാധിക്കും.

വിഴിഞ്ഞം തുറമുഖം  തുറമുഖ ആക്രമണങ്ങൾ  CYBER ATTACK IN PORT  VIZHINJAM PORT CYBER ATTACK CHANCES
വിഴിഞ്ഞം തുറമുഖത്തെ ആദ്യത്തെ മദർഷിപ്പായ സാൻ ഫെർണാണ്ടോ തീരമണയുന്നു (Vizhinjam International Sea Port official x account)

പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ എണ്ണനീക്കം മാത്രം നടത്തുന്ന തുറമുഖങ്ങളില്‍ സൈബര്‍ ആക്രണത്തില്‍ മാസങ്ങളോളം എണ്ണ നീക്കം നിലയ്ക്കുന്ന സാഹചര്യമുണ്ടാക്കാന്‍ ഈ ആക്രമണകാരികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. തുറമുഖം പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വലിയ കപ്പലുകളും ചെറിയ കപ്പലുകളും സ്ഥിരമായി വന്നു പോകുന്നയിടമായി വിഴിഞ്ഞം മാറും. ചരക്ക് നീക്കം ഉള്‍പ്പെടെ തുറമുഖത്തെ സുപ്രധാനമായ എല്ലാ പ്രവര്‍ത്തനങ്ങളും ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയാണ്. ഇത്തരം സംവിധാനങ്ങളെ സ്‌തംഭിപ്പിക്കാന്‍ ശേഷിയുള്ള സൈബര്‍ ആക്രമണങ്ങള്‍ ലോകത്ത് പല തുറമുഖങ്ങളിലും നടന്നിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പഠനത്തിന്‍റെ അനിവാര്യതയെ കുറിച്ച് തിരിച്ചറിയുന്നതെന്ന് ഡോ.ഗിരീഷ്‌കുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്‍റെ സ്ഥാനം തന്നെ ലോകചരക്ക് ഗതാഗതത്തിന്‍റെ തന്ത്രപ്രധാന മേഖലയിലാണ്. യൂറോപ്പില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള സുപ്രധാന കപ്പല്‍ ചാലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍(19 കിലോമീറ്റര്‍) മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ സ്ഥാനം.

വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ മദർഷിപ്പിനെ വരവേൽക്കാൻ നിൽക്കുന്നവർ (Vizhinjam International Sea Port official x account)

ലോകത്തെ ചരക്കു ഗതാഗതത്തിന്‍റെ 30 ശതമാനവും ഈ റൂട്ടിലൂടെയാണ്. 10 വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം നഗരവും ഒരു തുറമുഖ നഗരമായി മാറും. ഈ സാഹചര്യം കണക്കിലെടുത്ത് സൈബര്‍ ആക്രമണത്തിന്‍റെ സാധ്യതകള്‍ പരിശോധിച്ചു പ്രതിരോധം തീര്‍ക്കേണ്ടത് അത്യാവശ്യം തന്നെയാണെന്നും ഡോ ഗിരീഷ് പറയുന്നു. വിഴിഞ്ഞത്തേക്ക് ആദ്യമായെത്തിയ മദര്‍ഷിപ്പ് (Mearsk)മെസ്‌കിന്‍റെ സോഫ്റ്റ്‌വെയറില്‍ കടന്നു കൂടിയ നോട്ട്‌പെറ്റിയ (NotPetya) എന്ന മാല്‍വെയര്‍ 2017 ല്‍ ആഗോള കപ്പല്‍ സഞ്ചാരത്തെ ആകെ സ്‌തംഭിപ്പിച്ചിട്ടുണ്ടെന്നത് ഇത്തരം അക്രമണങ്ങളുടെ ഭീകരത വ്യക്തമാക്കുന്നു.

2022 ലാണ് ഇന്ത്യയില്‍ ആദ്യമായി ഒരു തുറമുഖം സൈബര്‍ അക്രമണം നേരിടുന്നത്. 2022 ഫെബ്രുവരി 21 ന് മുംബൈ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് കണ്ടെയ്‌നര്‍ ടെര്‍മിനലിന്‍റെ മാനേജ്‌മെന്‍റ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റത്തെ ബാധിച്ച സൈബര്‍ ആക്രമണം ദിവസങ്ങളോളം തുറമുഖത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കി. നെതര്‍ലാന്‍ഡ്‌സ്, കാനഡ, സൗത്ത് ആഫ്രിക്ക, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ തുറമുഖങ്ങളും സൈബര്‍ അക്രമണത്തില്‍ ദിവസങ്ങളോളം സ്‌തംഭിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ട്രേഡ് ആന്‍ഡ് ഡെവലപ്പ്‌മെന്‍റിന്‍റെ കണക്കു പ്രകാരം ലോകത്തെ ചരക്ക് ഗതാഗതത്തിന്‍റെ 80 ശതമാനവും കടല്‍ മാര്‍ഗമാണ്. ലോകത്തെ കപ്പല്‍ ശൃംഖല ഓരോ ദിവസവും കൂടുതല്‍ വ്യാപിക്കുകയാണെന്നും യു എന്‍ ട്രേഡ് ആന്‍ഡ് ഡെവലപ്പ്‌മെന്‍റിന്‍റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കപ്പല്‍ ട്രാഫിക് മുതല്‍ തുറമുഖത്തെ ചരക്ക് കൈമാറ്റം വരെ ചിപ്പുകളെ തമ്മില്‍ ഏകോപിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. ഇതെല്ലാം സൈബര്‍ ആക്രമണ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

എന്നാല്‍ വിഴിഞ്ഞത്ത് നിലവില്‍ ഇത്തരം അക്രമണങ്ങളെ നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങളില്ലെന്ന് വിഴിഞ്ഞം അദാനി പോര്‍ട്‌സ് അധികൃതരും പറയുന്നു. വിഷയത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ഷമാണ് ഗവേഷക സംഘത്തിന് അനുവദിച്ച സമയമെന്നാണ് ഗവേഷകന്‍ ഡോ ഗിരീഷ് വ്യക്തമാക്കി.

Also Read: 'വിഴിഞ്ഞത്തിന്‍റെ കഥ തുടങ്ങുന്നത് 8-ാം നൂറ്റാണ്ടില്‍'; പൗരാണിക നാവിക ചരിത്രവുമായി അഭേദ്യ ബന്ധമെന്ന് ചരിത്രകാരന്മാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.