ETV Bharat / state

'മലപ്പുറത്തെ പ്രതികരണങ്ങൾ സിപിഎമ്മിലെ മാപ്പിള ലഹളയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം': അന്‍വറിനെ പിന്തുണച്ച് കെ ടി ജലീൽ - KT JALEEL BACKS PV ANWAR - KT JALEEL BACKS PV ANWAR

പിവി അൻവർ എംഎൽഎ ഉന്നയിച്ച വിഷയങ്ങൾ പ്രസക്തമാണ്. മലപ്പുറത്ത് നിന്ന് ഉയർന്നുവരുന്ന പ്രതികരണങ്ങൾ സിപിഎമ്മിലെ മാപ്പിള ലഹളയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കെടി ജലീൽ എംഎൽഎ.

കെ ടി ജലീൽ  പി വി അൻവർ  PV ANWAR MLA  KT JALEEL ABOUT PV ANVAR
KT Jaleel MLA (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 27, 2024, 12:55 PM IST

കോഴിക്കോട്: മലപ്പുറത്ത് നിന്ന് ഉയരുന്ന പ്രതികരണങ്ങൾ സിപിഎമ്മിലെ മാപ്പിള ലഹളയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമെന്ന് തവനൂർ എംഎൽഎ കെ ടി ജലീൽ. എഡിജിപി എം ആർ അജിത് കുമാറിനെതിരെ വരെ നിലമ്പൂർ എംഎൽഎ അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തമാണ്. അതിനോട് യോജിപ്പാണ്. അതില്‍ കാര്യമുണ്ടെന്നു തോന്നിയതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത് എന്ന് കെടി ജലീൽ പറഞ്ഞു.

പി വി അന്‍വറുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന സഹപ്രവര്‍ത്തകനാണ് താൻ. അന്‍വറിന്‍റെ ആരോപണത്തിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എഡിജിപി എംആര്‍ അജിത് കുമാറിനും അതില്‍ പങ്കുണ്ടെങ്കില്‍, അദ്ദേഹത്തിനെതിരെ ഉറച്ച നടപടിയും നിലപാടും ഉണ്ടാകുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കെ ടി ജലീല്‍ പറഞ്ഞു.

കുറ്റം ചെയ്‌ത പൊലീസുകാരനെ സംരക്ഷിക്കുമെന്ന് ആരും കരുതേണ്ടതില്ല. പൊലീസില്‍ വര്‍ഗീയവത്കരണം കുറച്ചു കാലങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസിലെ സംഘിവത്‌ക്കരണത്തിനെതിരെ അന്‍വറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതു സത്യമാണ്. അന്‍വര്‍ ഉന്നയിച്ചത് സ്വതന്ത്ര എംഎല്‍എയുടെ സ്വാതന്ത്ര്യമാണ്. മലപ്പുറത്ത് കൂടുതല്‍ സ്വര്‍ണക്കടത്ത് കേസുകള്‍ പിടിക്കുന്നു എന്ന തരത്തില്‍ പൊലീസ് തെറ്റിദ്ധാരണാജനകമായിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവിടുകയാണെന്ന് കെ ടി ജലീല്‍ ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വടക്കന്‍ കേരളത്തിലെ മൂന്നു ജില്ലകളുമായി ബന്ധപ്പെട്ട് കിടക്കുന്ന വിമാനത്താവളമാണ് കോഴിക്കോട് എയര്‍പോര്‍ട്ട്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് എന്തു പിടിച്ചാലും മലപ്പുറത്ത് കള്ളക്കടത്തു പിടിച്ചു എന്ന തരത്തിലാണ് പ്രചാരണം ഉണ്ടാകുന്നത്. ഇതിന്‍റെ പിന്നിലുള്ള രഹസ്യമെന്താണെന്ന് അന്വേഷിക്കേണ്ടതാണെന്ന് ആവശ്യമാണ്.

സിപിഎമ്മിലെ മാപ്പിള ലഹളയാണ്, ഇത് മലബാര്‍ കലാപമാണ് എന്നൊക്കെ വരുത്തിതീര്‍ക്കാനാണ് ചിലർ ശ്രമിക്കുന്നത്. അത് സംഘപരിവാര്‍ കാലാകാലങ്ങളായി ഈ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാന്‍ മാത്രമാണ് സഹായകമാകൂ. ബാക്കി കാര്യങ്ങളെല്ലാം ഒക്ടോബര്‍ 2 ന് പറയുമെന്നും കെ ടി ജലീല്‍ പറഞ്ഞു.

Also Read : വിരട്ടലും വിലപേശലും ഇങ്ങോട്ടുവേണ്ട; പിവി അൻവർ എംഎല്‍എയുടെ വീടിനുമുന്നില്‍ സിപിഎം ഫ്ലക്‌സ് ബോർഡ് - PV ANVAR CPM ROW

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.