ETV Bharat / state

കെഎസ്‌ആര്‍ടിസി കണ്‍സഷന് ഇനി ഓൺലൈൻ രജിസ്‌ട്രേഷന്‍; വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത് ഇത്രമാത്രം - Ksrtc Students Concession In Online - KSRTC STUDENTS CONCESSION IN ONLINE

ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനമൊരുക്കിയത് യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും കണക്കിലെടുത്ത്

കെഎസ്ആർടിസി വിദ്യാർഥി കൺസഷൻ  KSRTC STUDENTS CONCESSION  കെഎസ്ആർടിസി ബസ് കൺസഷൻ  KSRTC
Online Registration System For Students to Concession In KSRTC (ETV Bharat)
author img

By ETV Bharat Kerala Team

Published : May 30, 2024, 10:31 AM IST

തിരുവനന്തപുരം : ഈ അധ്യായന വർഷം മുതൽ വിദ്യാർഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനമൊരുക്കി കെഎസ്ആർടിസി. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തുന്നത്.

വിദ്യാർഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ എങ്ങനെ?

  • https://www.concessionksrtc.com എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്യുക.
  • നിർദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. തെറ്റുകൂടാതെ അപേക്ഷ പൂർത്തിയാക്കിയാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു മെസേജ് ലഭിക്കും.
  • അപേക്ഷ സ്‌കൂൾ അംഗീകരിച്ചാൽ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യും. ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി മെസേജ് ലഭിക്കും. എത്ര രൂപയാണ് ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭിക്കും.
  • തുക എത്രയെന്ന മെസേജ് ലഭിച്ചാൽ ഉടൻ തന്നെ ഡിപ്പോയിലെത്തി തുക അടക്കണം. ഏത് ദിവസം നിങ്ങളുടെ കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് മെസേജ് വഴി അറിയാനും സാധിക്കും.
  • രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്‌ത് വിദ്യാർഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി പരിശോധിക്കാം.
  • അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാൻ സാധിക്കും. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നല്‍കാൻ പ്രസ്‌തുത വെബ്സൈറ്റിൽ തന്നെ Appeal Applications എന്ന ടാബ് ലഭ്യമാണ്. കെഎസ്ആർടിസിയിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ഇത് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും.
  • സ്വന്തമായോ അക്ഷയ, ഫ്രണ്ട്സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർഥികൾക്ക് കൺസഷന് വേണ്ടി രജിസ്ട്രേഷൻ ചെയ്യാം.
  • നിലവിൽ രജിസ്റ്റർ ചെയ്‌തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 02.06.2024 നു മുൻപ് https://www.concessionksrtc.com എന്ന വെബ്സൈറ്റിൽ School Registration/College registration സെലക്‌ട് ചെയ്‌ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം.
  • സ്റ്റുഡൻസ് കൺസഷന്‍റെ കാലാവധി മൂന്നുമാസമാണ്. വൈകാതെതന്നെ കെഎസ്ആർടിസി സ്റ്റുഡന്‍റ് കൺസഷനും RFID സംവിധാനത്തിലേക്ക് മാറും.

Also Read : കെഎസ്‌ആർടിസിയില്‍ പുതിയ കണ്‍സഷൻ മാർഗനിർദേശങ്ങൾ, വിദ്യാർഥികൾക്ക് ആശങ്ക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.