ETV Bharat / state

'തമ്പാനൂരില്‍ നിന്നും എംസി റോഡ് വഴി കുമളി'; കെഎസ്‌ആര്‍ടിസിയുടെ പുതിയ സര്‍വീസിന് ഗംഭീര വരവേല്‍പ്പ് - Thampanoor Kumily KSRTC Service

തമ്പാനൂര്‍ നിന്നും കുമളിയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. അറിയാം ബസ് റൂട്ടും സമയക്രമവും.

കെഎസ്ആര്‍ടിസി  തമ്പാനൂര്‍ കുമളി ബസ്  Thiruvananthapuram To Kumily KSRTC  KSRTC
KSRTC New Service Started (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 18, 2024, 1:33 PM IST

തിരുവനന്തപുരം: തമ്പാനൂരില്‍ നിന്നും കുമളിയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. തമ്പാനൂര്‍ ഡിപ്പോയില്‍ നിന്നും രാവിലെ 08.30ന് കുമളയിലേക്കും ഇടുക്കിയിലെ കുമളി ഡിപ്പോയില്‍ നിന്നും രാത്രി ഏഴിന് തിരികെ തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ള സര്‍വീസ് ഇന്നലെ (ഓഗസ്റ്റ് 17) ആണ് ആരംഭിച്ചത്.

ആദ്യ സര്‍വീസുകളില്‍ തന്നെ മികച്ച പങ്കാളിത്തമാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്നതെന്നും തമ്പാനൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. തമ്പാനുര്‍ നിന്നും രാവിലെ 8.30 ന് പുറപ്പെടുന്ന ബസ് വൈകിട്ട് നാല് മണിയോടെയാകും കുമളിയിലെത്തുക. കുമളിയില്‍ നിന്നും രാത്രി ഏഴ് മണിക്ക് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 2.15 ഓടെ തിരുവനന്തപുരത്ത് എത്തും.

ബസ് റൂട്ട്

  • തിരുവനന്തപുരം - കുമളി

തമ്പാനുര്‍ നിന്നും രാവിലെ 8.30 ന് പുറപ്പെടും

കിളിമാനൂര്‍ - ആയൂര്‍ - അഞ്ചല്‍ - പുനലൂര്‍ - കോന്നി - പത്തനാപുരം - പത്തനംതിട്ട - റാന്നി - എരുമേലി - പുലികുന്ന് - മുണ്ടക്കയം - കുട്ടിക്കാനം - പീരുമേട് - വണ്ടിപ്പെരിയാര്‍ - കുമളി

  • കുമളി - തിരുവനന്തപുരം

കുമളിയില്‍ നിന്നും രാത്രി 7 മണിക്ക് പുറപ്പെടും

വണ്ടിപ്പെരിയാര്‍ - പീരുമേട് - കുട്ടിക്കാനം - മുണ്ടക്കയം - കാഞ്ഞിരപ്പള്ളി - പൊന്‍കുന്നം - കോട്ടയം - ചങ്ങനാശ്ശേരി - തിരുവല്ല - ചെങ്ങന്നൂര്‍ - അടൂര്‍ - കൊട്ടാരക്കര - കിളിമാനൂര്‍ - തിരുവനന്തപുരം

www.onlineksrtcswift.com, www.online.keralartc.com എന്ന വെബ്സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 94470 71021, 0471 2463799 എന്ന നമ്പറുകളിലും ബന്ധപ്പെടാം.

Also Read: ഓണക്കാലത്തിരക്ക്: സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി, ബുക്കിങ് 10 മുതല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.