ETV Bharat / state

വീണ്ടും വളയം പിടിച്ച് മന്ത്രി ഗണേഷ് കുമാര്‍, ഇത്തവണ ലെയ്‌ലാന്‍ഡിന്‍റെ പുതിയ ബസ്; ട്രയല്‍ റണ്ണില്‍ മന്ത്രിക്കൊപ്പം കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥരും - KB Ganesh Kumar trial run new bus - KB GANESH KUMAR TRIAL RUN NEW BUS

വീണ്ടും ഡ്രൈവിങ് സീറ്റിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇത്തവണ ലെയ്‌ലാന്‍ഡിന്‍റെ ഏറ്റവും പുതിയ ബസ്. 20 കിലോമീറ്റർ ട്രയല്‍ റണ്‍ നടത്തി.

KSRTC  TRIAL RUN OF NEW BUS  TRANSPORT MINISTER KB GANESH KUMAR  ASHOK LEYLAND COMPANY
New buses for KSRTC; Minister K.B. Ganesh Kumar conducted a trial run of Ashok Leyland Company's bus
author img

By ETV Bharat Kerala Team

Published : Mar 29, 2024, 3:13 PM IST

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ

തിരുവനന്തപുരം : കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിന്‍റെ ഭാഗമായി അശോക് ലെയ്‌ലാൻഡ് കമ്പനിയുടെ പുതിയ ശ്രേണിയിലുള്ള ബസ് ഓടിച്ച് പെർഫോമൻസ് വിലയിരുത്തുന്നതിനായി ട്രയൽ റൺ നടത്തി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നിന്നും അശോക് ലെയ്‌ലാൻഡ് ബിഎസ് 6 ലിനക്‌സ് സ്‌മാർട്ട് ബസിലാണ് മന്ത്രി ട്രയൽ റൺ നടത്തിയത്. ബസ് 20 കിലോമീറ്റർ ഓടിച്ചാണ് ട്രയൽ റൺ നടത്തിയത്.

പരീക്ഷണ ഓട്ടം നടത്തിയത് അശോക് ലെയ്‌ലാൻഡിൻ്റെ 5200 എംഎം വീൽബേസ് ഉള്ള ബി എസ് 6 ലിനക്‌സ് സ്‌മാർട്ട് ഷാസിയിൽ കോട്ടയത്തുള്ള കൊണ്ടോടി ഓട്ടോക്രാഫ്റ്റിൽ നിർമിച്ച ബോഡിയിൽ 10.5 മീറ്റർ നീളമുള്ള ബസിലാണ്. ഏകദേശം 20 കിലോമീറ്റര്‍ പരീക്ഷണ ഓട്ടം നടത്തിയ ബസില്‍ മന്ത്രിയോടൊപ്പം കെഎസ്ആര്‍ടിസിയുടെ ചെയര്‍മാന്‍ പ്രമോജ് ശങ്കര്‍, എക്‌സിക്യൂട്ടീവ് ഡയറ്കടർമാർ, മന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യാത്ര ചെയ്‌തു.

ബിഎസ് 6 ലിനക്‌സ് സ്‌മാർട്ട് ബസിന്‍റെ പ്രത്യേകതകൾ

  • 150 BHP പവറുള്ള 4 സിലിണ്ടർ എഞ്ചിനോട് കൂടിയ ഈ ബസിന് കൂടുതൽ ഇന്ധന ക്ഷമത ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്‌ദാനം
  • ബസിനുള്ളിൽ ചൂട് കുറയ്ക്കുന്നതിനായി തെരഞ്ഞെടുത്ത റൂഫിങ് മെറ്റീരിയലാണ് മറ്റൊരു സവിശേഷത
  • ഡ്രൈവർ ഉൾപ്പെടെ 38 സീറ്റുകൾ ബസിലുണ്ട്
  • ലഗേജ് റാക്കുകൾ, സ്റ്റെയ്‌ൻലെസ് സ്റ്റീൽ ഇന്നർ ബോഡി പാനലുകൾ, മുൻവശത്തും പുറകിലുമായി യാത്രക്കാർക്ക് അനായാസം കയറി ഇറങ്ങുന്നതിനായുള്ള വാതിലുകൾ എന്നിവ ബസിന്‍റെ പ്രത്യേകതകളാണ്
  • വൈഫൈ കണക്ഷനുള്ള കാമറകൾ
  • മൊബൈൽ ചാർജിങ് പോർട്ടുകൾ
  • ഓരോ സീറ്റുകളുടെയും പിൻ വശത്തും ബസിനുള്ളിലും പരസ്യം പതിക്കുന്നതിനുള്ള സംവിധാനം (New buses for KSRTC).

ബസിനുള്ളിൽ ചൂട്, എഞ്ചിന്‍റെ ശബ്‌ദം അടക്കമുള്ളവ നിയന്ത്രിക്കുന്നതിനായി യോജ്യമായ മെറ്റീരിയൽ തെരഞ്ഞെടുക്കണമെന്ന് കെ ബി ഗണേഷ് കുമാർ നേരത്തെ കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.