ETV Bharat / state

നവകേരള ബസ് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് തിരിച്ചു: ബെംഗളൂരു സർവീസ് മെയ്‌ 5 മുതൽ - NAVAKERALA BUS WENT TO KOZHIKODE

ഇന്ന് വൈകിട്ട് 6.45 ഓടെയാണ് കോഴിക്കോടേക്ക് പുറപ്പെട്ടത്. മെയ്‌ 5 ഞായറാഴ്‌ച മുതൽ കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കും.

നവകേരള ബസ് കോഴിക്കോടേക്ക്  കെഎസ്ആർടിസി ഗരുഡ പ്രീമിയം ബസ്  KSRTC GARUDA PREMIUM BUS  NAVAKERALA BUS SERVICE
KSRTC Garuda Premium Bus Navakerala Bus Went to Kozhikode
author img

By ETV Bharat Kerala Team

Published : May 1, 2024, 9:38 PM IST

നവകേരള ബസ് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: കെഎസ്ആർടിസി ഗരുഡ പ്രീമിയം ബസ് (നവകേരള ബസ്) കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഇന്ന് വൈകിട്ട് 6.45 ഓടെയാണ് ബസ് യാത്രക്കാരുമായി കോഴിക്കോടേക്ക് പുറപ്പെട്ടത്. മെയ്‌ 5 ഞായറാഴ്‌ച മുതൽ ബസ് കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കും.

പാപ്പനംകോട് സെൻട്രൽ വർക്‌സ് ഡിപ്പോയിൽ നിന്ന് ബസ് തമ്പാനൂർ ഡിപ്പോയിൽ എത്തിച്ചപ്പോൾ മറ്റ് യാത്രക്കാർക്ക് ഇത് കൗതുക കാഴ്‌ചയായി മാറി. ബസിന് ചുറ്റും ആളുകൾ ഫോട്ടോയെടുക്കാൻ വട്ടം കൂടി. ഇവർക്കും ബസിനുള്ളിൽ കയറാൻ അവസരം ഒരുക്കിയിരുന്നു.

തിരുവനന്തപുരം - കോഴിക്കോട് യാത്രക്കായി ഓൺലൈനായി ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ സൗകര്യം ഒരുക്കിയിരുന്നു. രാവിലെ 4.00 മണിക്ക് കോഴിക്കോട് നിന്ന് യാത്ര തിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ട്യ വഴി 11.35 ന് ബെംഗളൂരുവില്‍ എത്തിച്ചേരും. ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2.30ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എ സി ബസുകൾക്കുള്ള 5 ശതമാനം ലക്ഷ്വറി ടാക്‌സും നൽകണം. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ബസിൽ കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബെംഗളൂരു (സാറ്റെലൈറ്റ്, ശാന്തിനഗർ) എന്നിവയാണ് സ്‌റ്റോപ്പുകൾ.

ആധുനിക രീതിയിൽ എയർകണ്ടിഷൻ ചെയ്‌ത ബസിൽ 26 പുഷ് ബാക്ക് സീറ്റുകളുണ്ട്. ഫുട് ബോർഡ് ഉപയോഗിക്കാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ പ്രത്യേകം തയ്യാറാക്കിയ, യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങളും ബസിലുണ്ട്.

യാത്രയ്ക്കി‌ടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്‌റ്റവും, മൊബൈൽ ചാർജർ സംവിധാനവുമുണ്ട്. യാത്രക്കാർക്ക് ലഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.

Also Read: നവകേരള ബസ് ഇനി ഗരുഡ പ്രീമിയം, സര്‍വീസ് കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ ; സമയക്രമം ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.