ETV Bharat / state

കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ : സൗകര്യങ്ങളൊരുക്കി ലൈസന്‍സ് നേടാന്‍ നിര്‍ദേശം, അറിയേണ്ടതെല്ലാം - KSRTC Driving School - KSRTC DRIVING SCHOOL

കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകള്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സ് നേടാന്‍ ഡിപ്പോ മേധാവികള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിങ് സ്‌കൂൾ ലൈസൻസ് എടുക്കേണ്ടത് എങ്ങനെയെന്ന് വിശദമായറിയാം.

KSRTC DRIVING SCHOOL  KSRTC DRIVING SCHOOL LICENSE  KSRTC ISSUES  NEW DRIVING SCHOOL LICENSE
KSRTC To Set Up Driving School Across Kerala; 22 Schools Start In The First Phase
author img

By ETV Bharat Kerala Team

Published : Mar 28, 2024, 9:40 AM IST

Updated : Mar 28, 2024, 11:02 AM IST

തിരുവനന്തപുരം : കേരളത്തിൽ ഡ്രൈവിങ് സ്‌കൂൾ രംഗത്തെ സ്വകാര്യ കുത്തക അവസാനിപ്പിച്ച് കെഎസ്ആർടിസിയും ഈ മേഖലയിലേക്ക് വരാൻ തയ്യാറെടുത്തുകഴിഞ്ഞു. കെഎസ്ആർടിസിയുടെ കീഴിൽ 22 ഡ്രൈവിങ് സ്‌കൂളുകള്‍ രണ്ടുമാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ കെഎസ്ആർടിസിയുടെ 22 യൂണിറ്റുകളിലാണ് ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങുക.

അട്ടക്കുളങ്ങരയിലെ സ്‌റ്റാഫ് ട്രെയിനിങ് സെന്‍റർ, എടപ്പാൾ, അങ്കമാലി, പാറശാല, ഈഞ്ചയ്ക്കൽ, ആനയറ, ആറ്റിങ്ങൽ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങുക. 10 യൂണിറ്റുകളിലെങ്കിലും ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവർത്തനം രണ്ടുമാസത്തിനുള്ളിൽ ആരംഭിക്കാൻ സാധിക്കുമെന്നും അധികൃതർ ഇടിവി ഭാരതിനോട് പറഞ്ഞു.

ഡ്രൈവിങ് സ്‌കൂൾ ലൈസൻസ് എടുക്കാനുള്ള ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 10 യൂണിറ്റുകളിൽ 50 ശതമാനത്തോളം പൂർത്തിയായി. രണ്ടാഴ്‌ചയ്ക്ക‌കം ആപ്ലിക്കേഷൻ അപ്‌ലോഡ് ചെയ്യുന്നത് ആരംഭിക്കും. അട്ടക്കുളങ്ങരയിലെ സ്‌റ്റാഫ് ട്രെയിനിങ് സെന്‍ററിന് നിലവിൽ ഡ്രൈവിങ് സ്‌കൂൾ ലൈസൻസ് ഉണ്ട്.

ഡ്രൈവിങ് സ്‌കൂൾ ലൈസൻസ് എടുക്കേണ്ടത് എങ്ങനെ : കെട്ടിടത്തിന്‍റെ ടാക്‌സ്‌ അടച്ച രസീത്, ലാൻഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, ഓണറുടെ (സിഎംഡിയോ സിഎംഡി ഓതറൈസ് ചെയ്യുന്ന ആൾ) വിവരങ്ങൾ, അംഗീകൃത ട്രെയിനറില്‍ നിന്ന് ഓട്ടോ മൊബൈൽ/മെക്കാനിക്കൽ ഡിപ്ലോമയോ ഐടിസിയോ അല്ലെങ്കിൽ സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഓട്ടോമൊബൈൽ കോഴ്‌സോ പാസാകല്‍ എന്നിവ നിര്‍ബന്ധമാണ്. ക്ലാസ് റൂം, ക്ലാസ് റൂമിന് നിശ്ചിത വലിപ്പം, ഡെമോൺസ്ട്രേഷൻ ഹാൾ, ഡ്രൈവിങ് സ്‌കൂൾ മാനുവൽ, മോട്ടോർ വെഹിക്കിൾ ആക്‌ട്‌ ആൻഡ് റൂൾസ് ബുക്ക് ഉൾപ്പെടുന്ന ലൈബ്രറി എന്നിവ ഉണ്ടായിരിക്കണം.

റോഡ് സിഗ്നലുകളുമായി ബന്ധപ്പെട്ട ബോർഡുകൾ, ലൊക്കേഷൻ സ്കെച്ച് അടക്കമുള്ള രേഖകളും ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക്, ഡ്യുവൽ കൺട്രോൾ സിസ്റ്റമുള്ള വാഹനങ്ങൾ എന്നിവ അടക്കം സജ്ജമാക്കി ഇവയുടെ എല്ലാം രേഖകൾ സഹിതമാണ് അപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കേണ്ടത്. https://parivahan.gov.in/parivahan//en എന്ന വെബ് സൈറ്റില്‍ License Related Services One place For Application Of Driving School License എന്ന ഒപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് New Driving School License എന്ന ഓപ്‌ഷന്‍ സെലക്‌ട്‌ ചെയ്‌ത് ആവശ്യമായ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം.

അതാത് യൂണിറ്റുകളുടെ പ്രവർത്തന പുരോഗതി യൂണിറ്റ് ഓഫിസർമാരാണ് നിരീക്ഷിക്കേണ്ടത്. ഓരോ ഡ്രൈവിങ് സ്‌കൂളിനും രണ്ട് ഇരുചക്രവാഹനവും രണ്ട് നാലുചക്രവാഹനവും ഒരു ഹെവി വാഹനവുമാണ് വേണ്ടത്. പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റിന് അനുസൃതമായ ഡ്രൈവിങ് സ്‌കൂളുകളാണ് കെഎസ്ആർടിസിയുടെ കീഴിൽ ഒരുങ്ങാൻ പോകുന്നത്.

കെഎസ്ആർടിസി തന്നെ ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങുമ്പോൾ പഠിപ്പിക്കുന്നതിന് വേണ്ട ഇരുചക്രവാഹനങ്ങളും കാറും വാങ്ങുക എന്നത് മാത്രമാണ് അധിക ചെലവ്. കെഎസ്ആർടിസിയിൽ വർക്ഷോപ്പുകളും മികച്ച എഞ്ചിനീയർമാരും ഉള്ളതിനാൽ വാഹനങ്ങളുടെ പ്രവർത്തന പരിചയ ക്ലാസുകളും അപേക്ഷകർക്ക് നല്‍കാന്‍ സാധിക്കും. മാത്രമല്ല കെഎസ്ആർടിസിയിൽ പരിചയ സമ്പന്നരായ പരിശീലകർ ഉള്ളതിനാൽ ഇവരുടെ സേവനവും ഉപയോഗപ്പെടുത്താനാകും.

കെഎസ്ആർടിസിയുടെ സ്വന്തം സ്ഥലത്താണ് ഡ്രൈവിങ് സ്‌കൂൾ തുടങ്ങുന്നത് എന്നതിനാൽ ആ ചെലവും ഒഴിവാകും. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

Last Updated : Mar 28, 2024, 11:02 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.