ETV Bharat / state

ആത്മഹത്യയുടെ വക്കിൽ, ജോലിക്ക് തിരിച്ചെടുക്കുക അല്ലെങ്കിൽ പറഞ്ഞു വിടുക; ഗതാഗത മന്ത്രിക്ക് ഡ്രൈവർ യദുവിന്‍റെ കത്ത് - Driver Yadhu letter to Ganesh Kumar

author img

By ETV Bharat Kerala Team

Published : Jun 28, 2024, 6:34 AM IST

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ കെഎസ്ആർടിസിയിലെ താത്കാലിക ഡ്രൈവർ ജോലിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഡ്രൈവര്‍ യദു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് കത്ത് നൽകി.

KSRTC DRIVER YADHU  MAYOR ARYA RAJENDRAN  KB GANESH KUMAR  മന്ത്രിക്ക് ഡ്രൈവർ യദുവിന്‍റെ കത്ത്
KSRTC Driver Yadhu (ETV Bharat)

തിരുവനന്തപുരം: തന്നെ ജോലിയില്‍ തിരിച്ചെടുക്കുകയോ പിരിച്ചു വിടുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന് കത്ത് നൽകി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവുമായി വഴിയരികിൽ വെച്ചുണ്ടായ തർക്കത്തിന് പിന്നാലെ കെഎസ്ആർടിസിയിലെ താത്കാലിക ഡ്രൈവർ ജോലിയിൽ നിന്നും യദുവിനെ മാറ്റി നിർത്തിയിരുന്നു. എന്നാൽ വിഷയമുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയിൽ പ്രവേശിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഡ്രൈവർ യദു മന്ത്രിയുടെ ഓഫിസിനെ സമീപിച്ചത്.

താനും തന്‍റെ മകനും ജീവിക്കാൻ വയ്യാതെ ആത്മഹത്യയുടെ വക്കിലാണെന്ന് യദു മന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. മേയറുമായി ഉണ്ടായ തർക്കത്തിൽ തന്‍റെ വാദം കത്തിൽ യദു ആവർത്തിക്കുന്നുമുണ്ട്. സംഭവത്തിൽ മന്ത്രിയുടെ ഓഫിസിൽ നിന്നും ഇതു വരെ ഔദ്യോഗിക പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

Also Read : കെഎസ്‌ആര്‍ടിസി ഡ്രൈവര്‍-മേയര്‍ തര്‍ക്കം : 'പൊലീസ് അന്വേഷണം തൃപ്‌തികരം', യദുവിന്‍റെ ഹര്‍ജി തള്ളി കോടതി - Mayor And KSRTC Driver Issue

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.