കോട്ടയം: പാലായിൽ ഡ്യൂട്ടിക്കെത്തിയ കെഎസ്‌ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. പാലായിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് പോകാൻ എത്തിയ ഡ്രൈവർ പികെ ബിജു (54) ആണ് മരിച്ചത്.
എരുമേലി സ്വദേശിയായ ബിജുവിന് ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ആർടിസി പാലാ ഡിപ്പോയിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു ബിജു.
ഡ്യൂട്ടിക്കിടെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു - KSRTC Driver Died In Kottayam - KSRTC DRIVER DIED IN KOTTAYAM
കെഎസ്‌ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു.
Published : Jun 16, 2024, 4:39 PM IST