ETV Bharat / state

കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകർ മാറുന്ന കാര്യം അറിയില്ല; കെബി ഗണേഷ് കുമാർ - KSRTC

വിദേശത്ത് നിന്നും തിരിച്ചെത്തിയിട്ടും ബിജു പ്രഭാകർ കെഎസ്ആർടിസി സിഎംഡി സ്ഥാനം ഏറ്റെടുക്കാത്തതിൽ അഭ്യൂഹം ശക്തമാകുന്നതിന് പിന്നാലെയാണ് കെബി ഗണേഷ് കുമാറിന്‍റെ പ്രതികരണം

KSRTC CMD Biju prabhakar  KB Ganesh Kumar  കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകർ  KSRTC  കെബി ഗണേഷ് കുമാർ
KB Ganesh Kumar
author img

By ETV Bharat Kerala Team

Published : Feb 4, 2024, 10:56 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകർ മാറുന്ന കാര്യം അറിയില്ലെന്നും തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. വിദേശത്ത് നിന്നും തിരിച്ചെത്തിയിട്ടും ബിജു പ്രഭാകർ കെഎസ്ആർടിസി സിഎംഡി സ്ഥാനം ഏറ്റെടുക്കാത്തതിൽ അഭ്യൂഹം ശക്തമാകുന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം (KB Ganesh Kumar about KSRTC CMD Biju prabhakar).

അതേസമയം ഇലക്ട്രിക് ബസ് വിവാദം സംബന്ധിച്ച ചോദ്യത്തിനോട്‌ അനാവശ്യ ചോദ്യം ചോദിച്ച് തന്നെ വലയിൽ ചാടിക്കാൻ നോക്കണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി. ശമ്പളം സമയബന്ധിതമായി കൊടുക്കാനാണ് ശ്രമിക്കുന്നത്. ലാഭമല്ലാത്ത റൂട്ടുകൾ റദ്ദാക്കുമെന്നും ശമ്പള - പെൻഷൻ കാര്യത്തിൽ ധനവകുപ്പുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

ഒരു ലോൺ പോലും കെഎസ്ആര്‍ടിസിക്ക് കിട്ടുന്നില്ല. സമ്പൂർണ ചെലവ് ചുരുക്കണം. സർവ്വീസുകള ബാധിക്കാതെ അനാവശ്യ ഓട്ടങ്ങൾ റദ്ദാക്കി. സിറ്റിയിൽ മാത്രം ഒരു ദിവസം 86000 രൂപയുടെ ഡീസൽ ലാഭിക്കാൻ കഴിയുന്നുണ്ട്.

പെട്രോളിനും ശമ്പളത്തിനുമുള്ള വരുമാനമില്ലാത്ത സർവീസുകളുണ്ട്. അന്തർ സംസ്ഥാന സർവ്വീസ് ഉൾപ്പെടെ റദ്ദാക്കുമെന്നും എംഎല്‍എമാര്‍ സഹകരിക്കുന്നുണ്ടെന്നും പത്തനാപുരത്ത് ഉൾപ്പെടെ മാറ്റം വരുത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

ALSO READ:പുതിയ മന്ത്രിക്ക് മുന്നേ വിവാദം, ഗതാഗത വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം; കമ്മിഷണറുടെ ഉത്തരവ് റദ്ദാക്കി ഗണേഷ്‌ കുമാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.