തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തില്‍ യുവതിയ‌്‌ക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ചെറിയ കൊല്ല സ്വദേശി ശ്രീജയാണ് മരിച്ചത്.
നെയ്യാറ്റിൻകരയിൽ നിന്ന് അമരവിള ഭാഗത്തേക്ക് പോവുകയായിരുന്നു ശ്രീജ. എതിർ ദിശയിലേക്ക് വരികയായിരുന്ന ബസ് ശ്രീജ സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. നെയ്യാറ്റിൻകര പെട്രോൾ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം. മൃതദേഹം നെയ്യാറ്റിൻ ജനറൽ ആശുപത്രി മോർച്ചറിയിൽ.
ALSO READ: നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; നാല് പേർക്ക് പരിക്ക് - Car Accident In Kattappana