ETV Bharat / state

കെഎസ്‌ആര്‍ടിസി ബസ് നടുറോഡിലിട്ട് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി; പരാതിയുമായി നാട്ടുകാർ - KSRTC BUS PARKED IN STATE HIGHWAY

ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം. സംസ്ഥാന പാതയില്‍ ബസ് നിർത്തിയിട്ടാണ് ഡ്രൈവറും കണ്ടക്‌ടറും ബസിലെ യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയത്.

KSRTC  നടുറോഡില്‍ ബസ് നിർത്തിയിട്ട സംഭവം  BUS PARKED IN STATE HIGHWAY KONNI  ബസ് നിർത്തിയിട്ട സംഭവത്തിൽ കേസ്
KSRTC Bus Parked in State Highway (ETV Bharat)
author img

By ETV Bharat Kerala Team

Published : May 22, 2024, 9:01 PM IST

പത്തനംതിട്ട: കോന്നിയില്‍ നടുറോഡില്‍ കെഎസ്ആർടിസി ബസ് നിർത്തിയിട്ട് ബസ് ജീവനക്കാരും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയതായി പരാതി. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവറായ അനില്‍ കുമാറിനെതിരെയാണ് പരാതി.

വൈകിട്ട് ആറ് മണിക്ക് കട്ടപ്പന ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട തിരുവനന്തപുരം ബസ് കോന്നി ടൗണിലെത്തിയപ്പോള്‍ റോഡിന് നടുവില്‍ പാർക്ക് ചെയ്യുകയായിരുന്നു. തുടർന്ന് ഡ്രൈവറും കണ്ടക്‌ടറും ബസിലെ യാത്രക്കാരും സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ കയറുകയായിരുന്നു.

നടുറോഡിലാണ് ബസ് കിടക്കുന്നതെന്ന് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞെങ്കിലും തനിക്ക് വിശക്കുന്നെന്ന് പറഞ്ഞ് ഡ്രൈവർ ഹോട്ടലിലേക്ക് കയറുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവർക്കെതിരെ നാട്ടുകാർ പരാതി നല്‍കി. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത സ്ഥിരം അപകട മേഖലയാണെന്നും അങ്ങനെയുള്ള സ്ഥലത്താണ് ഇത്തരമൊരു അശ്രദ്ധ കാണിച്ചതെന്ന് പ്രാദേശ വാസികൾ പറയുന്നു. സംഭവത്തില്‍ കെഎസ്‌ആർടിസി ആഭ്യന്തര അന്വേഷണം തുടങ്ങിയതായാണ് വിവരം.

Also Read : പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവം; സബ്‌ കലക്‌ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയെന്ന് മന്ത്രി പി രാജീവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.