ETV Bharat / state

കെപിസിസി അംഗം കെകെ നാരായണൻ ബിജെപിയിലേക്ക്

KPCC member K K Narayanan to Congress: കാസര്‍കോട്ടെ മുതിർന്ന നേതാവും കെപിസിസി അംഗവുമായ കെ കെ നാരായണനാണ് നാല് പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബാന്ധവം ഉപേക്ഷിച്ച് ബിജെപിയിലേക്ക് ചേക്കേറുന്നത്.

kpcc member bjp  K K Narayanan to BJP  കെ കെ നാരായണൻ ബിജെപിയിലേക്ക്  കെപിസിസി അംഗം
KPCC member K K Narayanan to Congress
author img

By ETV Bharat Kerala Team

Published : Jan 24, 2024, 11:36 AM IST

കാസർകോട് : മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ കെകെ നാരായണൻ ബിജെപിയിലേക്ക്. നാല്പത് വർഷത്തെ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ചാണ് നാരായണൻ ബിജെപിയിലേക്ക് എത്തുന്നത്(kpcc member bjp). ജനുവരി 27 ന് ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി നദ്ദയില്‍ നിന്ന് പാർട്ടി അംഗത്വം സ്വീകരിക്കും(J P Nadda).

കഴിഞ്ഞ ആറുമാസമായി കോൺഗ്രസ് പരിപാടികളിൽ നിന്നെല്ലാം നാരായണൻ വിട്ടു നിന്നിരുന്നു(KPCC member K K Narayanan to Congress). കോൺഗ്രസിന്‍റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഭാരവാഹി കൂടിയാണ്. കാസർകോട് ഡിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്നു.

ദേശീയ -സംസ്ഥാന കോൺഗ്രസ്‌ നേതൃത്വങ്ങളുടെ നിലപാടുകളോടുള്ള വിയോജിപ്പാണ് നാരായണൻ ബിജെപിയിലേക്ക് പോകാൻ കാരണമെന്നാണ് സൂചന. ലോക്‌സഭ തെരഞ്ഞെടുപ്പിനായി രാജ്യമെങ്ങും കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് കേരളത്തില്‍ ഈ തിരിച്ചടി.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ്: ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും കോൺഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു. അടുത്തമാസം നാലിന് (ഫെബ്രുവരി നാല്) കേരളത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ അധ്യക്ഷനാകും(2024 loksabha election). ആദ്യ സംസ്ഥാന തല പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടക്കുന്നത് അടുത്തിടെ കോണ്‍ഗ്രസ് ഭരണം പിടിച്ച തെലങ്കാനയിലാണ്(Kerala workers Convention of Congress On February 4).

ജനുവരി 28ന് ഉത്തരാഖണ്ഡിലും പിറ്റേദിവസം ഒഡിഷയിലും പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ നടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ അടുത്തമാസം മൂന്നിനും കേരളത്തില്‍ നാലിനും നടക്കും. ഹിമാചലില്‍ ഫെബ്രുവരി പത്തിനാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. പഞ്ചാബില്‍ ഫെബ്രുവരി 11നും തമിഴ്‌നാട്ടില്‍ ഫെബ്രുവരി 13നുമാണ് കണ്‍വന്‍ഷന്‍, ഝാര്‍ഖണ്ഡില്‍ ഫെബ്രുവരി 15നും കണ്‍വന്‍ഷന്‍ നടക്കുമെന്ന് സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

ബൂത്ത് തലം മുതല്‍ സംസ്ഥാനതലം വരെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ അധ്യക്ഷനാകും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. ബൂത്ത് തലം മുതലുള്ള പാര്‍ട്ടി ഘടകങ്ങളെ തെരഞ്ഞെടുപ്പിനായി സജ്ജമാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉണ്ടാകും.

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും ഇതിന് സമാന്തരമായി നടക്കുകയാണ്. പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെയും നടക്കുന്നത്.

ഓരോപ്രവര്‍ത്തകനും അഹോരാത്രം അക്ഷീണം പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ 2024 തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാനാകൂ എന്ന് നേരത്തെ ഖാര്‍ഗെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്‌തിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വയ്ക്കാനും ആഭ്യന്തരപ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിഴുപ്പലക്കരുതെന്നും ഖാര്‍ഗെ നിര്‍ണായക യോഗത്തില്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ വിജയം ഉറപ്പാക്കാനായി എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്‌തു. ഇക്കഴിഞ്ഞ നാലിന് നടന്ന അഖിലേന്ത്യ നേതാക്കളുടെ യോഗത്തില്‍ വരുന്ന തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നു. മറ്റ് പാര്‍ട്ടികളുമായി സീറ്റ് പങ്കിടുന്നതിനെച്ചൊല്ലിയും ഭാരത് ന്യായ് യാത്രയുടെ ഒരുക്കങ്ങളും ആ യോഗത്തില്‍ ചര്‍ച്ചയായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.