ETV Bharat / state

പശുക്കടവിൽ വീണ്ടും പുലിയിറങ്ങി, വളർത്തു നായയെ കടിച്ചുകൊന്നു - leopard attacked dog

പശുക്കടവ്, എക്കൽ, പൃക്കൻതോട് ഭാഗങ്ങളിൽ പൊലീസും, വനം വകുപ്പും, മരുതോങ്കര പഞ്ചായത്തും ജാഗ്രതാ നിർദ്ദേശം നൽകി.

leopard attacked dog  Kozhikode Pasukkadavu leopard  പശുക്കടവിൽ വീണ്ടും പുലിയിറങ്ങി  വളർത്തു നായയെ പുലി കടിച്ചുകൊന്നു
leopard attacked dog
author img

By ETV Bharat Kerala Team

Published : Mar 10, 2024, 3:25 PM IST

കോഴിക്കോട്: മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് പൃക്കൻതോട്ടിൽ പുലിയുടെ സാന്നിധ്യം. കോനാട്ട് ജോർജിന്‍റെ വളർത്തു നായയെ പുലി കടിച്ച് കൊന്നു. കെട്ടിയിട്ട നായയെ പുലി തിന്ന നിലയിലാണ് രാവിലെ കണ്ടെത്തിയത്. രാത്രി വീട്ടിൽ ആളുണ്ടായിരുന്നില്ല. രാവിലെ വീട്ടിൽ എത്തിയപോഴാണ് നായയെ പുലി തിന്ന നിലയിൽ കണ്ടത്.

വനം വകുപ്പും, പൊലീസും, നാട്ടുകാരും, തെരച്ചിൽ നടത്തി. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടുകാർ ഭീതിയിലാണ്. വെള്ളിയാഴ്ച്ച രാത്രിയോടെ എക്കലിൽ പുലിയെ നാട്ടുകാർ കണ്ടിരുന്നു. ശനിയാഴ്‌ച എക്കൽ ഭാഗത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാകാം പുലി പൃക്കൻതോട് ഭാഗത്ത് എത്തിയത് എന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം പൂഴിത്തോട് ഭാഗത്ത് കണ്ട പുലിയാണ് കടന്തറ പുഴയ്ക്ക് മറുകരെ മരുതോങ്കര പഞ്ചായത്തിലെ എക്കൽ, പൃക്കൻതോട് ഭാഗത്ത് എത്തിയിരിക്കുന്നതെന്നാണ് വനപാലകരുടെ നിഗമനം.വനം വകുപ്പ് ഈ പ്രദേശത്ത് കൂട് സ്ഥാപിക്കും. പശുക്കടവ്, എക്കൽ, പൃക്കൻതോട് ഭാഗങ്ങളിൽ പൊലീസും, വനം വകുപ്പും, മരുതോങ്കര പഞ്ചായത്തും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.