ETV Bharat / state

'ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി, മദ്യം നല്‍കി വിവസ്‌ത്രനാക്കി'; രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് - Man Files Case Against Ranjith

author img

By ETV Bharat Kerala Team

Published : Aug 29, 2024, 7:25 AM IST

സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതിയുമായി യുവാവ്. ബെംഗളൂരുവിലെ ഹോട്ടലില്‍ വച്ച് കോഴിക്കോട് സ്വദേശിയായ യുവാവിനെ രഞ്ജിത്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പരാതി.

COMPLAINT AGAINST DIRECTOR RANJITH  UNNATURAL SEXUAL ASSAULT  രഞ്‌ജിത്തിനെതിരെ യുവാവിന്‍റെ പരാതി  DIRECTOR RANJITH
RANJITH (ETV Bharat)

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമണ പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതി നല്‍കിയിരിക്കുന്നത്. അവസരം ചോദിച്ചെത്തിയ യുവാവിനെ രഞ്ജിത്ത് 2012ല്‍ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയെന്നാണ് പരാതി.

സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം യുവാവിന്‍റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് നടന്ന സിനിമ ഷൂട്ടിങ്ങിനിടയിലാണ് രഞ്‌ജിത്തിനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്ന ശേഷം അതിൽ സന്ദേശം അയക്കാൻ ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്.

തുടർന്ന്, ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ രഞ്ജിത്ത് ആവശ്യപ്പെട്ടു. മുറിയിലെത്തിയപ്പോൾ മദ്യം നൽകി അത് കുടിക്കാൻ നിർബന്ധിച്ചു. പിന്നീട് തന്നെ വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവിന്‍റെ പരാതിയിൽ പറയുന്നത്.

Also Read : തിരക്കഥാകൃത്തിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതി; മുന്‍ജാമ്യം തേടി വികെ പ്രകാശ് ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.