ETV Bharat / state

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ച സംഭവം; അപകട കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ആർടിഒ റിപ്പോർട്ട്

കണ്ടെത്തൽ കോഴിക്കോട് എൻഫോഴ്സ്മെന്‍റ് ആർടിഒ സമർപ്പിച്ച റിപ്പോർട്ടിൽ. വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യം.

author img

By ETV Bharat Kerala Team

Published : 4 hours ago

KSRTC BUS FELL INTO RIVER  KSRTC ACCIDENT 2 DIED THIRUVAMBADI  KSRTC ACCIDENT DRIVERS NEGLIGENCE  KOZHIKODE ACCIDENT LATEST UPDATES
Kozhikode KSRTC Bus Accident (ETV Bharat)

കോഴിക്കോട്: പൂല്ലൂരാംപാറയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് ഡ്രൈവറുടെ അശ്രദ്ധ കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. എതിർവശത്ത് നിന്ന് വാഹനം എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയിൽ ആയിരുന്നില്ലെന്നുമാണ് റിപ്പോർട്ട്. കോഴിക്കോട് എൻഫോഴ്സ്മെന്‍റ് ആർടിഒയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ബസിന്‍റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും ആർടിഒ അറിയിച്ചു. അപകടമുണ്ടായ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്ന് (ഒക്ടോബർ 9) പരിശോധന നടത്തും. അപകട കാരണം കണ്ടെത്താനാണ് പരിശോധന. അപകടത്തിൽപ്പെട്ട ബസ് ഇന്നലെ രാത്രി പുഴയിൽ നിന്നും ഉയർത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് ബസ് കരയിലേക്ക് മാറ്റിയത്. തകർന്ന ബസ് ഇന്ന് തിരുവമ്പാടി ഡിപ്പോയിലേക്ക് കൊണ്ടുപോകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകടത്തിൽ മരിച്ച ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75), വേലംകുന്നേൽ കമലം (65) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്‌റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വീട്ടു നൽകും. അപകടത്തിൽപ്പെട്ടവരുടെ ചികിത്സ ചെലവ് കെഎസ്ആർടിസി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. തിരുവമ്പാടി ഡിപ്പോക്ക് മുന്നിലാണ് സമരം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്‌ടറും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read:കോഴിക്കോട് അപകടം: പുഴയിലേക്ക് മറിഞ്ഞ കെഎസ്‌ആര്‍ടിസി ബസ് കരയ്‌ക്കെത്തിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.