ETV Bharat / state

സംസ്ഥാനത്ത് വീണ്ടും പനി മരണം; ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു - FEVER DEATH IN Kozhikode - FEVER DEATH IN KOZHIKODE

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.

സംസ്ഥാനത്ത് വീണ്ടും പനി മരണം  10 YEAR OLD GIRL DIED OF FEVER  FEVER DEATH  LATEST NEWS IN MALAYALAM
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 20, 2024, 12:25 PM IST

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും പനി മരണം. പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. പുതിയോട് സ്വദേശി ഷരീഫിന്‍റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (ജൂലൈ 20) രാവിലെയാണ് മരണം സംഭവിച്ചത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെ നാല് ദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കുട്ടിയുടെ ആരോഗ്യസ്ഥിതി വീണ്ടും ഗുരുതരമാകുകയും പിന്നാലെ ഇന്ന് പുല‍ർച്ചയോടെ മരണം സംഭവിക്കുകയും ആരുന്നു.

നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകും. ഫാത്തിമയുടെ പിതാവ് ഷരീഫ് വിദേശത്താണ്. ഇദ്ദേഹം നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടത്തുക.

Also Read: സംസ്ഥാനത്ത് എച്ച്1 എൻ1 ആശങ്ക; എറണാകുളത്ത് നാല് വയസുകാരൻ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.