ETV Bharat / state

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പീഡനം; ഫിസിയോതെറാപ്പിസ്‌റ്റിനെ സസ്പെന്‍ഡ് ചെയ്‌തു - Girl Complained Of Being Molested - GIRL COMPLAINED OF BEING MOLESTED

ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്‌റ്റിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

PHYSIOTHERAPIST WERE SUSPENDED  MOLESTATION CASE IN KOZHIKODE  കോഴിക്കോട് പെൺകുട്ടിയെ പീഡിപ്പിച്ചു  LATEST MALAYALAM NEWS
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 19, 2024, 3:02 PM IST

കോഴിക്കോട് : ബീച്ച് ജനറൽ ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്‌റ്റ് ബി മഹേന്ദ്രൻ നായരെ സസ്പെന്‍ഡ് ചെയ്‌തു. ആരോഗ്യ വകുപ്പുമന്ത്രിയുടെ നിർദേശത്തെ തുടർന്ന് അന്വേഷണ വിധേയമായാണ് നടപടി.

ഇന്ന് രാവിലെയാണ് ഫിസിയോ തെറാപ്പിസ്‌റ്റിനെതിരെ പൊലീസിൽ പരാതി ലഭിച്ചത്. ബുധനാഴ്‌ച ആശുപത്രിയിൽ ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ ചികിത്സയ്‌ക്കിടെയാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ വെള്ളയിൽ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അടുത്തിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറി വന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

Also Read: പനി ബാധിച്ച് ചികിത്സക്കെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി; ഡോക്‌ടർ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.