ETV Bharat / state

കോഴിക്കോട് കടപ്പുറത്ത് സംയുക്ത ഈദ് ഗാഹ്; പരസ്‌പരം ആലിംഗനം ചെയ്‌തും ആശംസ നേർന്നും വിശ്വാസികൾ - Eidgah at kozhikode beach - EIDGAH AT KOZHIKODE BEACH

റമദാൻ മുപ്പതും പൂർത്തിയാക്കിയാണ് വിശ്വാസികൾ ഈദ് ഗാഹുകളിൽ എത്തിയത്.

കോഴിക്കോട് സംയുക്ത ഈദ് ഗാഹ്  KOZHIKODE  EIDGAH  ചെറിയ പെരുന്നാള്‍ നമസ്‌കാരം
largest Eidgah at kozhikode beach; it hosts special Eid ul Fitr and Bakrid prayers
author img

By ETV Bharat Kerala Team

Published : Apr 10, 2024, 1:14 PM IST

കോഴിക്കോട് കടപ്പുറത്ത് സംയുക്ത ഈദ് ഗാഹ്

കോഴിക്കോട് : പുണ്യ റമദാനിൽ നേടിയ ഹൃദയ വിശുദ്ധിയുടെ കരുത്തോടെ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷ നിറവില്‍ വിശ്വാസി സമൂഹം. കോഴിക്കോട് ബീച്ചിൽ സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വാസികള്‍ പെരുന്നാൾ നമസ്‌കാരം നടത്തി. റമദാൻ മുപ്പതും പൂർത്തിയാക്കിയാണ് വിശ്വാസികൾ ഈദ് ഗാഹുകളിൽ എത്തിയത്.

പ്രമുഖ പണ്ഡിതനും പ്രഭാഷകനും കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. ഹുസൈൻ മടവൂർ നേതൃത്വം നൽകി. നൂറ് കണക്കിന് പേരാണ് ഈദ് ഗാഹിൽ പങ്കെടുത്തത്. കേരളത്തില്‍ പ്രണയത്തിൻ്റെ പേരിൽ ജിഹാദില്ലെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.

മത സൗഹാർദം തകർക്കുന്ന രീതിയിൽ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങൾ അംഗീകരിക്കില്ല. കേരളത്തിൽ എല്ലാവരും ഒന്നാണ്. അതാണ് കേരളത്തിന്‍റെ ചരിത്രവും പാരമ്പര്യവുമെന്നും ഹുസൈൻ മടവൂർ കോഴിക്കോട്ടെ ഈദ് ഗാഹിൽ പറഞ്ഞു.

പരിശുദ്ധ ഖുറാൻ അവതരിച്ച പുണ്യ റമദാൻ മാസത്തിൻ്റെ വിശുദ്ധി സ്വയം ആർജിക്കുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയത് വിശ്വാസി സമൂഹം 30 നോമ്പും പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷത്തിലേക്ക് കടന്നത്. പുത്തൻ ഉടുപ്പുകൾ അണിഞ്ഞ് അത്തറിൻ സുഗന്ധം പൂശി കുടുംബസമേതമാണ് വിശ്വാസികൾ ഈദ് ഗാഹിന് എത്തിയത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം പരസ്‌പരം ആശംസകൾ നേർന്ന് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷങ്ങളിലേക്ക് നീങ്ങി.

ALSO READ: ഇന്ന് ചെറിയ പെരുന്നാള്‍, വ്രത ശുദ്ധിയില്‍ വിശ്വാസികള്‍ക്ക് ആഘോഷം - Eid Ul Fitr 2024

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.