കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് സമീപം മൂന്ന് കടകൾക്ക് തീ പിടിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് സമീപത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡിലെ മൂന്ന് കടകൾക്കാണ് തീപിടിച്ചത്. അടച്ചിട്ടിരുന്ന കടയ്ക്കുള്ളിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു.
തീപിടിത്തത്തിൽ ഒരു ചെരിപ്പുകട പൂർണമായും കത്തി നശിച്ചു. തീപിടിത്ത വിവരം നാട്ടുകാർ അഗ്നി രക്ഷ സേനയും പൊലീസിനെയും അറിയിച്ചു. അഗ്നിരക്ഷ സേനയുടെ അഞ്ച് യൂണിറ്റുകളും, ഗാന്ധിനഗർ പൊലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.
Also Read : വീടിന് തീപിടിച്ചു; മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം - Three Year Old Girl Burnt Alive UP