ETV Bharat / state

എതിരാളിയെ കീഴ്‌പ്പെടുത്തുന്ന കൊറിയന്‍ 'തന്ത്രം'; തൈക്വാണ്ടോയിൽ ശ്രദ്ധേയനായി വേണുഗോപാൽ - Korean Martial Art Taekwondo

author img

By ETV Bharat Kerala Team

Published : Aug 31, 2024, 7:49 PM IST

കരാട്ടെയോട് ഏറെ സാദൃശ്യം പുലര്‍ത്തുന്ന കൊറിയൻ ആയോധന കലയാണ് തൈക്വാണ്ടോ. തൈക്വാണ്ടോയിൽ ശ്രദ്ധേയനായിരിക്കുകയാണ് വേണുഗോപാൽ കൈപ്രത്ത്. ആരോഗ്യത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന ആയോധനകലയാണിത്.

TAEKWONDO TRAININER VENUGOPAL  കൊറിയൻ ആയോധന കല തൈക്വാണ്ടോ  LATEST NEWS IN MALAYALAM  taekwondo benefits
Taekwondo Traininer Venugopal Keprath (ETV Bharat)
തൈക്വാണ്ടോയിൽ ശ്രദ്ധേയനായി വേണുഗോപാൽ (ETV Bharat)

കണ്ണൂർ: കളരി, കരാട്ടെ എന്നിങ്ങനെയുള്ള ആയോധനകലയെ കുറിച്ച് കേൾക്കാത്തവർ വിരളമാണ്. എന്നാൽ തൈക്വാണ്ടോയെ കുറിച്ച് അറിയുന്നവർ ചുരുക്കമായിരിക്കും. എന്നാൽ കൊറിയന്‍ ആയോധന കലയായ തൈക്വാണ്ടോ ആണ് കണ്ണൂരിന്‍റെ പലയിടത്തും ഇപ്പോൾ കുട്ടികൾക്കിടയിൽ ട്രൻഡ് ആയി കൊണ്ടിരിക്കുന്നത്.

ആരോഗ്യത്തെ പരിപാലിക്കുന്നതിൽ വനിതകൾക്കിടയിൽ സുംബ ഡാൻസ് പോലെ കുട്ടികൾക്കിടയിൽ തൈക്വണ്ടോയും ഇന്ന് വലിയ രീതിയിൽ പ്രചാരം നേടിയിട്ടുണ്ട്. കരാട്ടെയോട് ഏറെ സാദൃശ്യം പുലര്‍ത്തുന്ന കൊറിയൻ ആയോധന കലയാണത്. കൈ കൊണ്ടും കാല് കൊണ്ടും ബുദ്ധി ശക്തിയുപയോഗിച്ചും എതിരാളിയെ കീഴ്‌പ്പെടുത്തുന്ന തന്ത്രം. കഠിനമായ പരിശീലനം തന്നെയാണ് ഈ ആയോധനകലയുടെ പ്രത്യേകത.

തൈക്വാണ്ടോയിൽ പ്രാഥമിക പരിശീലനം നേടിയാല്‍ ഫസ്‌റ്റ് ഡാന്‍ ബഹുമതി ലഭിക്കും. തുടര്‍ന്ന് ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം സെക്കന്‍റ് ഡാനും രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷം തേര്‍ഡ് ഡാനും മൂന്ന് വര്‍ഷത്തെ പരിശീലനത്തിന് ശേഷം ഫോര്‍ത്ത് ഡാനും ലഭിക്കും. ഇങ്ങനെ നിരവധി വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് പരമോന്നത ബഹുമതിയായ നൈന്‍ത് ഡാന്‍ ബ്ലാക് ബെല്‍റ്റ് ലഭിക്കുന്നത്.

കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷക്കാലത്തോളമായി തൈക്വാണ്ടോ പ്രചാരകനായും, പരിശീലകനായും പ്രവര്‍ത്തിക്കുന്ന കണ്ണൂർ കടന്നപ്പള്ളി സ്വദേശി കൈപ്രത്ത് വേണുഗോപാൽ ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായ സെവൻത് ഡാന്‍ ബ്ലാക് ബെല്‍റ്റ് എന്ന അപൂര്‍വ ബഹുമതി നേടിയിരിക്കുകയാണ്. ആയോധനക​ല​യുടെ​ ഊ​ർ​ജം​ പുതുതലമുറയ്ക്ക്‌ പകർന്ന് നൽകുന്ന കണ്ണൂരിലെ വേറിട്ട മുഖം കൂടി ആണ് കെ​എ​സ്ഇ​ബി ഉദ്യോഗസ്ഥ​നായി​രു​ന്ന വേ​ണു​ഗോ​പാ​ൽ​. കായി​കാരോ​ഗ്യ​ത്തിന്‍റെ ഊർ​ജ​ത്തിനൊ​പ്പം വരും തലമുറയ്ക്കായി​ കായി​ക സംസ്‌കാരത്തിന്‍റെ വെളിച്ചം കൂടിയാണ് വേണുഗോപാൽ പകർന്ന് നൽകുന്നത്.

വേണുഗോപാൽ തൈക്വാണ്ടോയെ വിലയിരുത്തുന്നത് ഇങ്ങനെ: കളരിയും മറ്റ് ആയോധനമുറകളും ഒരു നിയമത്തിന്‍റെ ഭാഗമായാണ് മുന്നോട്ടുപോകുന്നത്. ഇന്നത്തെക്കാലത്ത് അത്തരത്തിൽ ഉള്ള ആയോധനകലകൾക്ക് പ്രസക്തി നഷ്‌ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. പുതിയ കാലത്തിൽ തൈക്വാണ്ടോ ആരോഗ്യത്തിന് ഒരുപാട് പ്രാധാന്യം നൽകുന്നുണ്ടെന്നും വേണുഗോപാൽ പറയുന്നു.

വായുവിൽ ഉയർന്ന് ചെയ്യുന്ന മുറകൾ ആണ് ഇതിൽ കൂടുതലുള്ളത്. അതിനാൽ തന്നെ ശ്വാസ തടസം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിയും. കൂടാതെ രക്തയോട്ടം കൂട്ടുന്ന വ്യായാമങ്ങളാണ് ഇതിൽ കൂടുതലും. അതുകൊണ്ട് തന്നെ പെൺകുട്ടികളാണ് ഈ ആയോധനകല കൂടുതൽ പഠിക്കുന്നതെന്ന് വേണുഗോപാൽ പറയുന്നു. 36 മാസം ആണ് പഠനം പൂർത്തീകരിക്കാൻ വേണ്ടത്.

വേണുഗോപാലിന്‍റെ ഫിറ്റ്നസ് പോലെ വളരുന്ന കുട്ടികൾ: 100 കണക്കിന് ശിഷ്യ ഗണങ്ങളുള്ള വേണുഗോപാലിനെ ഇത് വരെയും പ്രായം​ അലട്ടിയിട്ടില്ല. വളരെ ചെറുപ്പത്തില്‍ തന്നെ ആയോധന കലകളില്‍ ആകൃഷ്‌ടനായ വേണുഗോപാല്‍ 1984-ല്‍ തലശേരി പൊന്യം എംകെജി കളരി സംഘത്തില്‍ ചേര്‍ന്ന് കളരി പഠിച്ച് കൊണ്ടാണ് ഈ രംഗത്തേക്ക് കടന്നു വന്നത്.

പിന്നീട് തലശേരിയിലെ താമസം മതിയാക്കി കണ്ണൂരിലെ പയ്യന്നൂരിലെത്തിയപ്പോഴും ആയോധനകല പഠിക്കാനുള്ള ആഗ്രഹം പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കുളില്‍ നടക്കുന്ന ക്ലാസിലെത്തിച്ചു. ഇപ്പോള്‍ സെവൻത് ഡാന്‍ ബഹുമതി നേടിയ ഇന്ത്യയിലെ അപൂര്‍വം വ്യക്തികളിലൊരാളാണ് വേണുഗോപാൽ.

1986 അദ്ദേഹം പരിശീലന ക്ലാസ് ആരംഭിക്കുമ്പോള്‍ തൈക്വാണ്ടോ എന്ന വിശ്വവിഖ്യാതമായ മാര്‍ഷ്യല്‍ ആര്‍ട്‌സിനെ കുറിച്ച് ആർക്കും കേട്ടറിവ് പോലുമില്ലായിരുന്നു. തുടര്‍ന്ന് ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്നും അദ്ദേഹം പരിശീലനക്കളരി തന്‍റെ സ്വന്തം വീട്ടിലെ താല്‍ക്കാലിക ഷെഡിലേക്ക് മാറ്റുകയായിരുന്നു. നാട്ടുകാരും, പരിസരവാസികളും പുതിയ ആയോധന കലയില്‍ ആകൃഷ്‌ടരായതോട് കൂടി പ്രദേശത്ത് തൈക്വാണ്ടോയുടെ പ്രചരണത്തിന് വേഗതയും, വിശ്വാസ്യതയും വര്‍ധിച്ചു.

അയല്‍ ജില്ലകളില്‍ നിന്ന് പോലും അഭ്യാസ പരിശീലനത്തിനായി ശിഷ്യന്മാര്‍ അദ്ദേഹത്തെ തേടിയെത്തി. ഒട്ടനവധി ശിഷ്യ ഗണങ്ങളാല്‍ സമ്പന്നനായ അദ്ദേഹം പിന്നീട് നാട്ടുകാരുടെ പ്രിയപ്പെട്ട വേണു മാഷായി മാറി. 1989 ല്‍ കെഎസ്ഇബിയില്‍ ജോലി ലഭിച്ചെങ്കിലും തൈക്വാണ്ടോ പരിശീലനത്തിനായി അദ്ദേഹം ഒഴിവ് സമയങ്ങള്‍ കണ്ടെത്തിയിരുന്നു.

1991 ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഇദ്ദേഹത്തിന് ഗോള്‍ഡ് മെഡല്‍ ലഭിച്ചതോട് കൂടി തൈക്വാണ്ടോ എന്ന ആയോധന കലയ്‌ക്ക് കേരളത്തില്‍ കൂടുതല്‍ ജനസമ്മതി ലഭിച്ചു. 1992 ല്‍ ബെംഗലൂരില്‍ വെച്ച് ഫസ്‌റ്റ് ഡിഗ്രി ബ്ലാക്ക് ബെല്‍ട്ടും, 1995 ല്‍ ചണ്ഡീഗഢില്‍ വെച്ച് സെക്കന്‍റ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റും, ബോംബെയില്‍ നിന്ന് ഫോര്‍ത്ത് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റും, 2002 ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഫിഫ്ത്ത് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റും കരസ്ഥമാക്കിയതോടെ ഇദ്ദേഹം ഈ രംഗത്തെ പകരക്കാരനില്ലാത്ത അമരക്കാരനായി മാറി.

2002 മുതല്‍ 2005 വരെ ഇംഗ്ലണ്ടില്‍ വച്ച് തെക്വാണ്ടോ ഇന്‍സ്ട്രക്‌ടര്‍ പരിശീലനം നടത്തിയ അപൂര്‍വ നേട്ടവും ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. പരിശീലനത്തിന് പുറമേ വിവിധ ഇന്‍റര്‍നാഷണല്‍ സെമിനാറുകളിലും, മാസ്‌റ്റേഴ്‌സ് സെമിനാറുകളിലും തൈക്വാണ്ടോ പ്രചാരകനായി ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യയിലെ തന്നെ മികച്ച തൈക്വാണ്ടോ പ്രചാരകനായ ആന്ധ്ര സ്വദേശി രമണയ്യ നേരിട്ടെത്തിയാണ് ഇദ്ദേഹത്തിനായുള്ള ടെസ്‌റ്റ് നടത്തിയത്. നിലവില്‍ കെഎസ്ഇബിയില്‍ അസിസ്‌റ്റന്‍റ് എഞ്ചിനീയറായി റിട്ടയർ ചെയ്‌ത ഇദ്ദേഹം എന്‍സിസി, എസ്‌പിസി, സ്‌കൗട്ട്, കുടുംബശ്രീ തുടങ്ങിയ സംഘടനകളിലെ അംഗങ്ങള്‍ക്ക് സൗജന്യ പരിശീലനം നല്‍കാറുണ്ട്. 2018ല്‍ മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഹോണററി ഡോക്‌ടറേറ്റും, കര്‍മ്മരത്‌ന പുരസ്‌കാരമടക്കം നിരവധി ബഹുമതികള്‍ നേടി.

Also Read: 'ജീറ്റ് കുനേ ദോ ലോകകപ്പ്': കേരളത്തില്‍ നിന്നും നാല് പേര്‍ ദേശീയ ടീമിനായി മത്സരിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.