ETV Bharat / state

'നവീൻ്റെ ആത്മഹത്യ ദൗർഭാഗ്യകരം': കെകെ ശൈലജ - KK SHAILAJA ON NAVEEN BABU SUICIDE

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പ്രതികരിച്ച് കെകെ ശൈലജ. ഇങ്ങനെ സംഭവിക്കുമെന്ന് ആരും കരുതിയിരുന്നതല്ലെന്ന് അവർ. ഇത് സംബന്ധിച്ചുളള അന്വേഷണം നടക്കുമെന്നാണ് താൻ കരുതുന്നതെന്ന് കെകെ ശൈലജ പറഞ്ഞു.

KANNUR ADM NAVEEN BABU  KK SHAILAJA  കണ്ണൂർ എഡിഎം നവീൻ മരണം  ADM NAVEEN BABU DEATH
KK SHAILAJA (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 17, 2024, 3:33 PM IST

കോട്ടയം : കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് കെകെ ശൈലജ. ഒരുപാട് കാലത്തെ പരിചയമില്ലായെങ്കിലും മൂന്നോ നാലോ തവണ മാത്രമാണ് സംസാരിച്ചിട്ടുളളത്. മണ്ഡലത്തിലെ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് നവീനിനെ വിളിക്കേണ്ടതായിട്ടും വന്നിരുന്നു. സർവീസിൻ്റെ അവസാനഘട്ടത്തിൽ സ്വന്തം നാട്ടിൽ വന്ന് ജോലി ചെയ്യുകയെന്നുളളത് എല്ലാ ഉദ്യോഗസ്ഥന്മാരുടെയും അവകാശമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇങ്ങനെ സംഭവിക്കുമെന്ന് ആരും കരുതിയിരുന്നതല്ല. നമുക്ക് മനപ്രയാസമുളള കാര്യങ്ങൾ ഉണ്ടാകുന്നു എന്നുളളതാണ് വസ്‌തുത. ഇതിനെ സംബന്ധിച്ചുളള അന്വേഷണം നടക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇതൊരു അനുഭവ പാഠമാണ് എല്ലാവർക്കും. കണ്ണൂർ ജില്ല കമ്മിറ്റി തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു ദിവ്യ അവിടെ പോകേണ്ടിയിരുന്നില്ലായെന്നുളളത്. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്നത് വ്യാജപരാതിയാണോ എന്ന് പരിശോധിക്കണം.

സരിൻ്റെ ഇടത് സ്ഥാനാർഥിത്വത്തെക്കുറിച്ച് തനിക്ക് കൂടുതൽ വിവരങ്ങൾ ഇല്ലെന്ന് ശൈലജ. മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പല പാർട്ടികളിൽ നിന്നും സിപിഎമ്മിലേക്ക് ആളുകൾ വരാറുണ്ട്. ചിലർ പാർട്ടി പ്രവർത്തകരായി നിൽക്കും പക്ഷേ അംഗത്വം എടുക്കില്ല. പാർട്ടിയിലേക്ക് വരുന്നവരെല്ലാം കുറച്ചു കഴിയുമ്പോൾ പോകും എന്ന് പറയാൻ ആകില്ലെന്ന് കെകെ ശൈലജ കോട്ടയത്ത് പറഞ്ഞു.

Also Read: 'ഇതിനേക്കാള്‍ മികച്ച യാത്രയയപ്പ് നവീന്‍ അര്‍ഹിച്ചിരുന്നു'; വികാരഭരിതനായി പിബി നൂഹ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.