ETV Bharat / state

അതിശക്ത മഴക്കൊപ്പം കേരള തീരത്ത് റെഡ് അലർട്ടും; കള്ളക്കടൽ പ്രതിഭാസത്തിനടക്കം സാധ്യത, ജാഗ്രത നിര്‍ദേശം

ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്.

author img

By ETV Bharat Kerala Team

Published : Oct 15, 2024, 10:07 AM IST

KERALA WEATHER FORECAST  WEATHER UPDATE KERALA  LATEST MALAYALAM NEWS  കേരളം കാലാവസ്ഥ
Representational Image (ETV Bharat)

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പിനൊപ്പം കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ കേരള തീരത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇന്ന് രാത്രി വരെയാണ് മുന്നറിയിപ്പ്.

രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചുകളിലേകുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.

ALSO READ: ബാണാസുര സാഗറില്‍ യാത്ര നടത്തുന്ന ബോട്ടുകളുടെ സുരക്ഷയില്‍ ആശങ്ക; സ്‌പീഡ് ബോട്ടിന്‍റെ കന്നി സവാരിയില്‍ കലകീഴായി മറിഞ്ഞപകടം

ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടുണ്ട്. പാലക്കാട്, കോഴിക്കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി, കാസര്‍കോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. മറ്റന്നാൾ പാലക്കാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, തൃശൂർ, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.