തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ശക്തമായ മഴയുടെ സാധ്യത പരിഗണിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ടുള്ളത്. മെയ് 13-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മെയ് 13 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ 11 സെന്‍റി മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നാളെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഇടിമിന്നലിനും സാധ്യത. ഉഷ്‌ണതരംഗ മുന്നറിയിപ്പില്ലെങ്കിലും തെക്കന്‍ കേരളത്തില്‍ ഇന്നും ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം.
ALSO READ: മഴ പെയ്യുന്നതിന് പ്രത്യേക പൂജ: തൃശൂരില്‍ വരുണ ജപവുമായി ഭക്തജന കൂട്ടായ്‌മ