ETV Bharat / state

ചക്രവാതചുഴിയും ന്യുനമർദ്ദ പാത്തിയും; അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രത നിര്‍ദേശം - RAIN ALERTS KERALA - RAIN ALERTS KERALA

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച എല്ലാ ജില്ലകളിലും ഓറഞ്ച്, റെഡ് അലര്‍ട്ടിന് സമാനമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം.

HEAVY RAINFALL IN KERALA  കേരളം മഴ മുന്നറിയിപ്പ്  KERALA WEATHER UPDATES  മഴ അലർട്ടുകൾ
CM Pinarayi vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 14, 2024, 3:58 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു (ETV Bharat)

തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാത ചുഴിയും റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടതിൻ്റെ ഫലമായി കേരളത്തില്‍ വരുന്ന അഞ്ച് ദിവസത്തേക്ക് ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 14,15 ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും ഓഗസ്റ്റ് 16, 17 ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ള സമീപകാല അനുഭവം കണക്കിലെടുത്ത് ഈ ജില്ലകളില്‍ ഓറഞ്ച്, റെഡ് അലര്‍ട്ടിന് സമാനമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്.

വയനാട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ മേപ്പാടി പഞ്ചായത്തിലെ പുത്തുമല ഉള്‍പ്പെടെയുള്ള മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ തൃക്കൈപ്പറ്റ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു.

എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഓഗസ്റ്റ് 18 വരെ സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇടുക്കി ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Also Read: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത; മണ്ണിടിച്ചിലിന് സാധ്യതയെന്നും മുന്നറിയിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.