ETV Bharat / state

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ സുരക്ഷ തേടി ഹൈക്കോടതിയില്‍

സുരക്ഷ തേടി സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി.

Kerala University  Senate members  സുരക്ഷ തേടി ഹൈക്കോടതിയില്‍  ഗവര്‍ണര്‍
Governor nominated Senate members seek security
author img

By ETV Bharat Kerala Team

Published : Feb 14, 2024, 5:36 PM IST

കൊച്ചി: ഗവർണർ നാമ നിർദേശം ചെയ്‌ത കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ(Kerala University)
പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കോടതി സർക്കാരിന്‍റെ നിലപാട് തേടി.

ഗവർണർ നാമനിർദേശം ചെയ്‌ത കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിന്‍റെ നിലപാട് തേടിയത്(Senate members). സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം എന്നിവിടങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നു'. സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഇടതു സംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ട്.

സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഹർജിക്കാർ ആരോപിക്കുന്നു(High court). ഈ സാഹചര്യത്തിൽ സംരക്ഷണം ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകണമെന്നാണ് ആവശ്യം. കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ സംഭവം വീണ്ടും ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. വെള്ളിയാഴ്‌ച കേരള സർവകലാശാല സെനറ്റ് യോഗം ചേരാനിരിക്കെയാണ് അംഗങ്ങൾ കോടതിയെ സമീപIച്ചത്.

വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടാണ് സെനറ്റ് യോഗം ചേരുക. നേരത്തെ കാലിക്കറ്റ് സർവകലാശാലയിലേക്ക് ഗവർണർ നാമനിർദേശം ചെയ്‌ത അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം ഒരുക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

ഹർജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയത്. ഹർജിക്കാർക്ക് കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർമാരായി പ്രവർത്തിക്കുന്നതിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും പൊലീസിനോട് ഹൈ കോടതി ആവശ്യപ്പെട്ടു.

തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പത്മശ്രീ ബാലൻ പൂതേരിയടക്കമുള്ള അംഗങ്ങൾ നൽകിയ ഹർജിയിലാണ് കോടതിയുടെ അന്തിമ ഉത്തരവ്. നേരത്തെ സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ ഹർജിക്കാരെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞിരുന്നു. തുടർന്നാണ് സെനറ്റ് അംഗങ്ങൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എതിർ കക്ഷികളായ എസ്.എഫ്.ഐ നേതാക്കൾക്ക് ഹർജിക്കാരുടെ വീട് അറിയാമെന്നും, അവിടെ എത്തുമെന്ന തരത്തിൽ അവർ ഭീഷണി മുഴക്കിയതായും അംഗങ്ങൾ കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ചിരുന്നു. ഈ അവസരത്തിൽ കാലിക്കറ്റ് സർവകലാശാല അധികൃതരും പൊലീസും ( Police And Calicut university Authorities ) മൂക സാക്ഷികളായി നിലകൊണ്ടുവെന്നും സെനറ്റംഗങ്ങൾ കോടതിയെ അറിയിച്ചു.

കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണ്ണർ നാമനിർദേശം ചെയ്‌ത 8 അംഗങ്ങൾക്കുള്ള ഇടക്കാല പൊലീസ് സംരക്ഷണം ഡിസംബറിൽ ഹൈക്കോടതി നീട്ടിയിരുന്നു ( Police protection to 8 Nominated members of Calicut university senate ) സർവകവലാശാല സെനറ്റ് അംഗങ്ങളായ ഗവർണറുടെ നോമിനികൾക്ക് സംരക്ഷണം നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വലിയ പ്രതിഷേധ പ്രകടനമാണ് എസ് എഫ് ഐ നടത്തിയത്.

Also Read: കാലിക്കറ്റ് സെനറ്റില്‍ ഗവര്‍ണറുടെ നോമിനികള്‍ക്കുള്ള പൊലീസ് സുരക്ഷ നീട്ടി, മൂന്നാഴ്‌ചക്കാലത്തേക്കാണ് സുരക്ഷ നീട്ടിയത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.