എറണാകുളം : കേരള സർവകലാശാല കോഴക്കേസിലെ രണ്ടും മൂന്നും പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി (High Court Granted Anticipatory Bail ). നൃത്ത പരിശീലകരായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണ് ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതി ആത്മഹത്യ ചെയ്‌തുവെന്നും സമാനമായ അവസ്ഥയിലുള്ളവരാണ് ഞങ്ങളെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോഴയുമായി ബന്ധപ്പെട്ട പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നും ഹർജിക്കാർ പറഞ്ഞു.
വിധികർത്താവിന് കോഴ നൽകിയിട്ടില്ല. ആരോപണം പൊലീസ് കെട്ടിച്ചമച്ചതാണ് എന്നുമായിരുന്നു ഹർജിക്കാരുടെ വാദങ്ങൾ. മാർഗ്ഗംകളിയിൽ സമ്മാനം നേടിയത് തങ്ങൾ പരിശീലിപ്പിച്ച കുട്ടികളാണ്. അതിൽ മറ്റ് ചില നൃത്ത പരിശീലകർക്ക് വൈരാഗ്യമുണ്ടെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
എട്ടാം തീയതി നടന്ന മാർഗ്ഗംകളി മത്സരത്തിൽ വിധികർത്താക്കൾ കോഴ വാങ്ങിയെന്ന പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസാണ് കേസെടുത്തത്.