ETV Bharat / state

ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് സന്തോഷവാര്‍ത്ത; ഒരു ഗഡു പെന്‍ഷന്‍ കൂടി ഉടനെന്ന പ്രഖ്യാപനം കേരളപ്പിറവി ദിനത്തില്‍

കഴിഞ്ഞ മാർച്ച്‌ മുതൽ എല്ലാ മാസവും പെൻഷൻ നൽകുന്നുണ്ട്. കേന്ദ്ര വിഹിതം 2023 ജൂലൈ മുതൽ കുടിശികയാണെന്നും മന്ത്രി.

Etv Bharatക്ഷേമ പെന്‍ഷന്‍  KERALA PENSION DISTRIBUTION
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ഒക്ടോബർ മാസത്തെ പെൻഷൻ അനുവദിച്ച് സർക്കാർ. വരുന്ന ബുധനാഴ്‌ച (നവംബർ 6) മുതൽ പെൻഷൻ വിതരണം തുടങ്ങുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിലും മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴിയും ഈ ആഴ്‌ചയിൽതന്നെ തുക കൈകളിൽ എത്തും.

സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പ്രതിമാസ ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന്‌ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. കഴിഞ്ഞ മാർച്ച്‌ മുതൽ എല്ലാ മാസവും പെൻഷൻ നൽകുന്നുണ്ട്. ഓണത്തിന്‍റെ ഭഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്‌തിരുന്നു. പെൻഷൻ വിതരണത്തിന്‌ ഈ സർക്കാർ അനുവദിച്ചത്‌ 33,000 കോടി രൂപയാണ്. നാമമാത്രമായ കേന്ദ്ര വിഹിതം 2023 ജൂലൈ മുതൽ കുടിശികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌ കേരളത്തിലാണ്‌. ഇതിനാവശ്യമായ പണത്തിന്‍റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ്‌ കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിക്കുന്നത്‌. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക്‌ ലഭിക്കുന്നത്‌ 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 375.57 കോടി രൂപ സെപ്‌തംബർ വരെ കുടിശികയുണ്ടെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

Also Read: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍; 'ഇനിയൊരു ആത്മഹത്യയുണ്ടാകരുത്'; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.