ETV Bharat / state

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത് മംഗളൂരു വരെ നീട്ടി - വന്ദേ ഭാരത് മംഗളൂരു വരെ നീട്ടി

രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് എത്തുക വൈകിട്ട് 3.05 ന്

vande bharat extended to mangalore  Keralas second vande bharat  കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത്  വന്ദേ ഭാരത് മംഗളൂരു വരെ നീട്ടി  മംഗളൂരു ഗോവ വന്ദേ ഭാരത്
vande bharat
author img

By ETV Bharat Kerala Team

Published : Feb 22, 2024, 6:31 AM IST

കാസർകോട് : കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് മംഗളൂരു വരെ നീട്ടി. ആലപ്പുഴ വഴി പോകുന്ന ട്രെയിനാണ് മംഗളൂരുവിലേക്ക് നീട്ടിയത്. റെയിൽവേ ബോർഡിന്‍റെതാണ് തീരുമാനം. നിലവിൽ കാസർകോട് വരെയാണ് ട്രെയിനിന്‍റെ സർവീസ് (Kerala's Second Vande bharat Express Extended To Mangalore).

രാവിലെ 6.15 ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തും. കാലിയടിച്ച് നഷ്‌ടത്തിൽ ഓടുന്ന മംഗളൂരു-ഗോവ വന്ദേഭാരത് കേരളത്തിലേക്ക് നീട്ടുന്ന കാര്യത്തിൽ തീരുമാനം നീളുകയാണ്. അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് രണ്ടാം വന്ദേഭാരതിന് സ്‌റ്റോപ്പുള്ളത്.

vande bharat extended to mangalore  Keralas second vande bharat  കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത്  വന്ദേ ഭാരത് മംഗളൂരു വരെ നീട്ടി  മംഗളൂരു ഗോവ വന്ദേ ഭാരത്
കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത് മംഗളൂരു വരെ നീട്ടി

എന്നാല്‍ കണ്ണൂരില്‍ നിന്ന് മംഗളൂരു വഴി ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ബെംഗളൂരു- കണ്ണൂര്‍ എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാന്‍ തീരുമാനമായിട്ടുണ്ട്. ഇത് കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ യാത്രക്കാര്‍ക്ക് ഒരു ആശ്വാസമാവും. ഇതു സംബന്ധിച്ച അറിയിപ്പ്‌ റെയിൽവേ മന്ത്രാലയത്തിൽ നിന്നും ലഭിച്ചതായി എംകെ രാഘവൻ എംപി വ്യക്തമാക്കിയിരുന്നു.

ബെംഗളൂരു റൂട്ടിൽ മലബാറിൽ നിന്നുള്ള ട്രെയിനുകളുടെ കുറവും യാത്രാക്ലേശവും മുൻനിർത്തി നാലു വർഷത്തിലേറേയായി എംകെ രാഘവൻ എംപി ഉന്നയിക്കുന്ന ആവശ്യമാണ് യാഥാർഥ്യമാകാൻ പോകുന്നത്.

ALSO READ: Second Vande Bharat Express Of Kerala പുതു പ്രതീക്ഷകളുമായി കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത്; ആദ്യ യാത്രയില്‍ വിപുലമായ സ്വീകരണ പരിപാടികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.