ETV Bharat / state

വീട് പൂട്ടി ധൈര്യമായി പോകാം, പൊലീസ് കാവലുണ്ട്: ആപ്പിലാകാതിരിക്കാന്‍ 'പോല്‍ ആപ്പ്' - Kerala Police Pol App - KERALA POLICE POL APP

സംസ്ഥാനത്തെ ആളൊഴിഞ്ഞ വീടുകള്‍ക്ക് ഇനി പൊലീസ് സംരക്ഷണം. പോല്‍ ആപ്പിലൂടെ ഇതിനായി അപേക്ഷ സമര്‍പ്പിക്കണം. 14 ദിവസം വരെ വീടിനും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും.

KERALA POLICE POL APP  POL APP  കേരള പൊലീസിന്‍റെ പോല്‍ ആപ്പ്  പോല്‍ ആപ്പ്
Kerala Police Surveillance For Locked House (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 7, 2024, 7:13 PM IST

തിരുവനന്തപുരം : വേനല്‍ അവധി അടിച്ചു പൊളിക്കാന്‍ നിങ്ങള്‍ വിനോദയാത്ര പുറപ്പെടുകയാണോ? മടങ്ങിയെത്തുമ്പോള്‍ നിങ്ങളുടെ വീട്ടിലുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പിക്കേണ്ടേ. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. ധൈര്യമായി യാത്ര ചെയ്യാം എന്ന ഉറപ്പ് നല്‍കി കേരള പൊലീസ്.

കേരള പൊലീസിന്‍റെ പോല്‍ ആപ്പിലൂടെ (Pol App) വിവരം പൊലീസിനെ അറിയിച്ചാല്‍ നിങ്ങളുടെ വീടിന് പ്രത്യേക പൊലീസ് നിരീക്ഷണമുണ്ടാകും എന്ന ഉറപ്പാണ് കേരള പൊലീസ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ഏപ്രില്‍ 1 മുതല്‍ മെയ് 6 വരെ സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് 1231 പേരാണ്.

പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ നേരത്തെയെങ്കിലും ഇത്തരത്തില്‍ വിവരം നല്‍കണം.

യാത്ര പുറപ്പെടുന്നതിന്‍റെ 7 ദിവസം മുമ്പ് തന്നെ പൊലീസിനെ വിവരം അറിയിക്കാവുന്നതാണ്. യാത്ര പോകുന്ന ദിവസങ്ങള്‍, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്‍റെയോ അയല്‍വാസിയുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ്‌ സ്റ്റോര്‍ എന്നിവയില്‍ നിന്നും പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.