ETV Bharat / state

'ഇതു താന്‍ ഡാ പൊലീസ്!!!'; ഹൈദരബാദിലെ മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം കണ്ടെത്തി ഉടമസ്ഥനെ അവിടെച്ചെന്ന് 'പൊക്കി' കേരള പൊലീസ് - KERALA POLICE DRUG HUNT HYDERABAD - KERALA POLICE DRUG HUNT HYDERABAD

രാജ്യത്ത് ആദ്യമായി മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം കണ്ടെത്തി ഉടമസ്ഥനെ അറസ്‌റ്റ് ചെയ്‌തു എന്ന ചരിത്ര നേട്ടം സ്വന്തമാക്കി കേരള പൊലീസ്.

KERALA POLICE DRUG HUNT HYDERABAD  മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം  DRUG MANUFACTURING CENTER HYDERABAD  കേരള പൊലീസ് മയക്കുമരുന്ന് വേട്ട
Kerala Police Official Logo (X@TheKeralaPolice)
author img

By ETV Bharat Kerala Team

Published : Aug 30, 2024, 4:05 PM IST

Updated : Aug 30, 2024, 4:56 PM IST

ഹൈദരബാദ് : ഹൈദരബാദിലെ മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം കണ്ടെത്തി ഉടമസ്ഥനെ അറസ്‌റ്റ് ചെയ്‌ത് കേരള പൊലീസ്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒരു പൊലീസ് സേന മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം കണ്ടെത്തി ഉടമസ്ഥനെ അറസ്റ്റ് ചെയ്യുന്നത്.

ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് എംഡിഎംഎ പിടികൂടിയ കേസിന്‍റെ അന്വേഷണമാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണ കേന്ദ്രത്തിലേക്ക് കേരള പൊലീസിനെ എത്തിച്ചത്.

സംഭവമിങ്ങനെ :

2024 ജൂലൈ രണ്ടിന് തൃശൂർ സിറ്റിയിലെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ രണ്ടര കിലോ മയക്കുമരുന്ന് ഇയാളുടെ താമസ സ്ഥലത്ത് ഉണ്ടെന്ന് പൊലീസിന് വ്യക്തമായി. തുടര്‍ന്ന് താമസ സ്ഥലത്തെത്തി ഇത് കണ്ടെടുത്തു.

തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്ന് പേരെ അന്വേഷണ സംഘവും തൃശൂർ ലഹരി വിരുദ്ധ സേനയും ചേർന്ന് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്‌തു. മയക്കുമരുന്ന് ഹൈദരാബാദിൽ നിന്നാണ് എത്തിച്ചതെന്ന് ഇവരിൽ നിന്നാണ് മനസിലായത്.

തുടര്‍ന്ന്, സംഘത്തിന് മയക്കുമരുന്ന് നൽകിയ ആളെ ഹൈദരാബാദിലെത്തി അന്വേഷണ സംഘം പിടികൂടി. പ്രതിയിൽ നിന്ന് ഹൈദരാബാദിലുള്ള മയക്കുമരുന്ന് നിർമ്മാണ കേന്ദ്രത്തിൻ്റെയും ഉടമയുടെയും വിവരവും കേരള പൊലീസിന് ലഭിച്ചു. ഹൈദരാബാദ് കക്കാട്ടുപള്ളി നരസിംഹ രാജുവിൻ്റേതാണ് മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം. ഇയാളെ അറസ്റ്റ് ചെയ്‌തു.

തുടര്‍ന്നാണ് ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം പൊലീസ് കണ്ടെത്തുന്നത്. വ്യവസായ എസ്‌റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാക്‌ടറിയിൽ വൻതോതിൽ മയക്കുമരുന്ന് ഉത്പാദിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

തൃശൂർ റീജണൽ ഫോറൻസിക് സയൻസ് ലാബിലെ സയൻറിഫിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലാബിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ നിർമ്മിക്കുന്ന രാസവസ്‌തുക്കളും പിടിച്ചെടുത്തു. തങ്ങളെ പോലും ഞെട്ടിക്കുന്ന ആധുനിക വിദേശ ഉപകരണങ്ങൾ ഫാക്‌ടറിയിൽ ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. മൂത്രാശയം, വൃക്ക എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി നിർമ്മിക്കുന്ന മരുന്നുകളുടെ മറവിലാണ് ലഹരി വസ്‌തുക്കൾ ഉത്പാദിപ്പിച്ചിരുന്നത്.

അറസ്റ്റിലായ ഫാക്‌ടറി ഉടമസ്ഥന്‍ ഹൈദരാബാദിലെ അറിയപ്പെടുന്ന സിനിമ നിർമാതാവും ശതകോടീശ്വരനുമാണ്. രണ്ടുപതിറ്റാണ്ടിലേറെയായി കെമിക്കൽ ബിസിനസ് നടത്തുന്ന ഇയാൾ വിദേശ രാജ്യങ്ങളിലേക്ക് കെമിക്കൽ ഉത്പന്നങ്ങള്‍ കയറ്റി അയക്കാറുണ്ട്.

സിനിമ മേഖലയിലും ഇയാൾ മയക്കുമരുന്ന് വിതരണം നടത്തിയിട്ടുണ്ടാകാം എന്നാണ് പൊലീസിന്‍റെ നിഗമനം. വിദേശത്തേക്കും സിനിമാ മേഖലയിലും ലഹരിമരുന്ന് വിതരണം നടത്തിയതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർ, മുൻ ഒല്ലൂർ എസിപി മുഹമ്മദ് നദീമുദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണം തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന ഒല്ലൂർ ഇൻസ്പെക്‌ടർ അജീഷ് എ, ഇപ്പോഴുള്ള ഇൻസ്പെക്‌ടർ ബെന്നി ജേക്കബ്, തൃശൂർ സിറ്റി ലഹരി വിരുദ്ധ സേനയിലെയും ഒല്ലൂർ പൊലീസ് സ്റ്റേഷനിലേയും എസ്.ഐ മാരായ എഫ്.ഫയാസ്, കെ.സി ബൈജു, രാകേഷ്, ജയൻ ടി. ജി, എ.എസ് ഐമാരായ ടി.വി ജീവൻ, പ്രതീഷ് ഇ. സി, എസ് സി പി ഒ ഉല്ലാസ് പോൾ, സി പി ഒമാരായ എം എസ് ലികേഷ്, കെ.ബി വിപിൻ ദാസ്, അബീഷ് ആൻ്റണി എന്നിവരും തൃശൂർ റീജണൽ ഫോറൻസിക് സയൻസ് ലാബിലെ സയൻറിഫിക് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വിദഗ്‌ധ അന്വേഷണത്തിലാണ് കേരള പൊലീസിന്‍റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടെ ചാര്‍ത്തപ്പെട്ടത്.

Also Read : ഓൺലൈനില്‍ വ്യാജ ഭാഗ്യക്കുറി തട്ടിപ്പ്: ഗൂഗിളിനും മെറ്റയ്‌ക്കും നോട്ടീസയച്ച് കേരള പൊലീസ്

Last Updated : Aug 30, 2024, 4:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.