ETV Bharat / state

കാക്കി അഴിച്ച് ചേറിലിറങ്ങി പൊലീസുകാര്‍; നാടന്‍ പാട്ടിന്‍റെ താളത്തിനൊപ്പം ഞാറും നട്ടു - POLICE FARMING IN KASARAGOD

നാടൻ പാട്ടിന്‍റെ താളത്തിനൊപ്പം ഞാറു നട്ടു. കൃഷി പൊലീസ് അസോസിയേഷൻ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി.

POLICE FARMING  POLICE FARMING IN KASARAGOD  കേരള പൊലീസ് അസോസിയേഷൻ കാസർകോട്  പാടത്തിറങ്ങി പൊലീസുകാർ
Policemen In Farming In Kasaragod (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 5:25 PM IST

കർഷകർക്കൊപ്പം ഞാറു നട്ട് പൊലീസുകാർ (ETV Bharat)

കാസർകോട്: കർഷകർക്കൊപ്പം പാടത്തെ ചേറിലിറങ്ങി ഒരു കൂട്ടം പൊലീസുകാർ. ഉഴുതു മറിച്ച പാടത്ത് നാടിൻ്റെ കാർഷിക സംസ്‌കൃതി നിലനിർത്താൻ പൊലീസുകാർ നാടൻ പാട്ടിൻ്റെ താളത്തിനൊപ്പം ഞാറു നട്ടു. ജൂലൈ 10 ന് നടക്കുന്ന കേരള പൊലീസ് അസോസിയേഷൻ കാസർകോട് ജില്ല സമ്മേളനത്തിൻ്റെ ഭാഗമായാണ് കൊടക്കാട് പാടശേഖരത്തിൽ പൊലീസിൻ്റെ നേതൃത്വത്തിൽ കൃഷിയിറക്കിയത്.

കർഷകനായ രവീന്ദ്രൻ കൊടക്കാടാണ് ഞാറ് നടാനുള്ള നിലമൊരുക്കി നൽകിയത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്‌തു. പൊലീസുകർ കർഷകർക്കൊപ്പം ഞാറ്റുപ്പാട്ടുകൾ പാടി നൃത്തം ചെയ്‌തത് കൗതുക കാഴ്‌ചയായി.

കുടുംബശ്രീ പ്രവർത്തകരും കർഷകരുമുൾപ്പെടെയുള്ളവർ പൊലീസുകാർക്കൊപ്പം പാടത്തേക്ക് ഇറങ്ങി. നെൽകൃഷിയുടെ പരിപാലനം പൂർണമായും പൊലീസുകാർ തന്നെ നടത്തും. കൃഷിയിലൂടെ ലഭിക്കുന്ന വിളവ് നിർധനരായ ആളുകൾക്ക് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

Also Read: മന്ത്രി വാക്ക് പാലിച്ചില്ല, സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് കര്‍ഷകൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.