ETV Bharat / state

കെപിസിസിയുടെ സമരാഗ്‌നി പ്രക്ഷോഭയാത്ര; ഫെബ്രുവരി 9 ന് കാസര്‍കോട് തുടങ്ങും - കെ സുധാകരന്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള തുറന്ന പോരാട്ടമാണ് സമരാഗ്‌നി പ്രക്ഷോഭയാത്ര. കെ സുധാകരനും വിഡി സതീശനും നയിക്കും. കെ സി വേണുഗോപാല്‍ കാസര്‍കോട് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

kerala pcc protest march from feb 9  സമരാഗ്‌നി കെപിസിസി  കെ സുധാകരന്‍  വിഡി സതീശന്‍
Kerala PCC Protest March From February 9
author img

By ETV Bharat Kerala Team

Published : Jan 28, 2024, 7:21 PM IST

Updated : Jan 28, 2024, 8:17 PM IST

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടിക്കൊണ്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഫെബ്രുവരി 9ന് കാസര്‍കോട് നിന്ന് തുടക്കമാകും(Kerala PCC Protest March From February 9). കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്‌ഘാടനം ചെയ്യും.

ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍, കെപിസിസി ഭാരവാഹികള്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്‍റുമാര്‍, എംപിമാര്‍,എംഎല്‍എമാര്‍ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും.

ഫെബ്രുവരി 29ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സമാപനം. 30ലധികം മഹാസമ്മേളനങ്ങൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. തിരുവനന്തപുരം, എറണാകുളം,പാലക്കാട്,മലപ്പുറം,ഇടുക്കി ജില്ലകളില്‍ മൂന്ന് വീതം പൊതുസമ്മേളനവും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസര്‍ഗോഡ്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളും നടത്തും.

കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കളും സംസ്ഥാനത്തെ യുഡിഎഫിന്‍റെ പ്രമുഖ നേതാക്കളും സമ്മേളനങ്ങളിൽ പങ്കെടുക്കും. സമാപനസമ്മേളനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ, പ്രിയങ്കാ ഗാന്ധിയോ പങ്കെടുക്കും. സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണം സമ്മാനിക്കുന്നതെന്നും അതിനെതിരായ ജനകീയ പോരാട്ടം കൂടിയാകും സമരാഗ്നി.കേവലം ഒരു രാഷ്ട്രീയ പ്രചരണ ജാഥ എന്നതിനപ്പുറം സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തായിരിക്കും യാത്ര ഓരോ ദിവസവും കടന്ന് പോകുന്നതെന്നും കെപിസിസി വാർത്താകുറിപ്പിൽ അറിയിച്ചു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ 76-ാം മത് രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി ജനുവരി 30ന് ഗാന്ധി സ്‌മൃതി കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്‌ണന്‍ അറിയിച്ചു. രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി യുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തും. വിവിധ ജില്ലകളില്‍ ഡിസിസികളുടെയും കോണ്‍ഗ്രസ് ബ്ലോക്ക് - മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിലും മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

സമരാഗ്‌നി പൊതുസമ്മേളനം സമയം, സ്ഥലം:

ഫെബ്രുവരി 9ന് വൈകുന്നേരം 4ന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്തെ ഉദ്ഘാടനത്തോടെ സമരാഗ്നിക്ക് തുടക്കം.

10ന് വെകുന്നേരം 3.30ന് മട്ടന്നൂര്‍,5.30ന് കണ്ണൂര്‍,

11ന് വൈകുന്നേരം 3.30ന് വടകര,5.30ന് കോഴിക്കോട് കടപ്പുറം,

12ന് വയനാട് വൈകുന്നേരം 4.00ന് കല്‍പ്പറ്റ.

13നും 14നും അവധി.

15ന് വൈകുന്നേരം 3.30 അരീക്കോട്,5.30 ന് മലപ്പുറം

16ന് വൈകുന്നേരം 3.30 എടപ്പാള്‍,5.30ന് പട്ടാമ്പി

17ന് വൈകുന്നേരം 3.30 പാലക്കാട്,5.30 ന് വടക്കഞ്ചേരി

18ന് വൈകുന്നേരം 3.30ന് തൃശൂര്‍,5.30ന് ചാലക്കുടി

19ന് വൈകുന്നേരം 3.30ന് ആലുവ,5.30ന് എറണാകുളം

20ന് വൈകുന്നേരം 3.30ന് മൂവാറ്റുപുഴ,5.00ന് തൊടുപുഴ

21ന് ഇടുക്കി ജില്ലയില്‍ രാവിലെ11ന് അടിമാലി, വൈകുന്നേരം4.00ന് കട്ടപ്പന

22ന് വൈകുന്നേരം 3.30ന് പാല,5.30 ന്‌കോട്ടയം

23ന് വൈകുന്നേരം 3.30ന് ആലപ്പുഴ,5.30 ന് മാവേലിക്കര

24ന് വൈകുന്നേരം 4.00 ന് പത്തനംതിട്ട

25ന് അവധി.

26ന് വൈകുന്നേരം 3.30 കൊട്ടാരക്കര ,5.30 ന് കൊല്ലം

27ന് വൈകുന്നേരം 3.30ന് ആറ്റിങ്ങല്‍,5.30ന് നെടുമങ്ങാട്

28ന് അവധി.അതുകഴിഞ്ഞ് 29 ന് സമാപനസമ്മേളനം വൈകുന്നേരം 5ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. സമരാഗ്നി ജനകീയപ്രക്ഷോഭ യാത്രയുടെ വിജയത്തിനായി വിവിധ ഉപസമിതികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്.

Last Updated : Jan 28, 2024, 8:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.