ETV Bharat / state

കുത്തനെയുള്ള കയറ്റം, വലിയ വളവുകള്‍ എന്നിവിടങ്ങളിലെ ഓടിക്കലും പരിശോധിക്കും ; ഡ്രൈവിങ് ടെസ്റ്റ് പുതുക്കലിന് 9 അംഗ കമ്മിറ്റി - ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം

Driving License Test : ഡ്രൈവിങ് ലൈസന്‍സിനായി പുതിയ പരീക്ഷാരീതി അവലംബിക്കും. റോഡ് ടെസ്റ്റ് കൂടുതല്‍ ശക്തിപ്പെടുത്തും

Kerala Motor Vehicle Departmentm,Driving Test renewal,ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം,മന്ത്രി കെ ബി ഗണേഷ് കുമാര്‍
Kerala to Renew the Measures for getting Driving License Test
author img

By ETV Bharat Kerala Team

Published : Jan 23, 2024, 6:46 AM IST

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം ഡ്രൈവിങ് ലൈസൻസ് കിട്ടാനുള്ള നിബന്ധനകൾ കൂടുതൽ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. 9 അംഗ ഉദ്യോഗസ്ഥ കമ്മിറ്റിയെ പുതിയ പരീക്ഷാ രീതി തയ്യാറാക്കുന്നതിന് രൂപീകരിച്ചു. നിലവിലുള്ള എച്ച് എടുക്കലിനും റോഡ് ടെസ്റ്റിനും പുറമെ കുത്തനെയുള്ള കയറ്റത്തില്‍ നിര്‍ത്തി എടുക്കുക, വലിയ വളവുകളിലൂടെ ഓടിക്കുക, റിവേഴ്‌സ് പാർക്കിങ് ചെയ്യുക എന്നിവയും ഡ്രൈവിങ് ടെസ്റ്റിനൊപ്പമുണ്ടാകും (New Measures for Driving Test).

റോഡ് സുരക്ഷ ഉൾപ്പെടുന്ന പുതിയ ചോദ്യാവലി പുതിയ കമ്മിറ്റി തയാറാക്കും. 36 ചോദ്യങ്ങൾ ലേണേഴ്‌സ് ടെസ്റ്റിന് ഉൾപ്പെടുത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. 60 ശതമാനം ഉത്തരങ്ങൾ ശരിയായാൽ ലേണേഴ്‌സ് നൽകാമെന്നാണ് കേന്ദ്ര ചട്ടം. ഇതുപ്രകാരം നിലവിൽ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയാക്കണം എന്നാണ് വ്യവസ്ഥ. ടെസ്റ്റ് നടത്തുമ്പോൾ ഡ്രൈവിങ് സ്‌കൂളുകള്‍ ക്യാമറകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെടുമ്പോൾ ഈ ദൃശ്യങ്ങൾ കൈമാറണമെന്നും മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിച്ചു (Kerala Motor Vehicle Department).

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ട പ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിക്കുന്നത്. നേരത്തെ മന്ത്രി തൊഴിലാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച് സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തുടർ നടപടികളിലേക്ക് കടന്നത് (Minister KB Ganesh Kumar).

Also Read : ഇലക്‌ട്രിക് ബസുകള്‍ ലാഭത്തില്‍ തന്നെ ; മന്ത്രിയുടെ വാദം പൊളിച്ച് കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട്

ലൈസൻസ് ഉള്ളവർക്ക് പോലും മര്യാദയ്ക്ക്‌ വാഹനം ഓടിക്കാൻ അറിയില്ലെന്ന് ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ടെസ്റ്റിന് എച്ച് മാത്രം എടുത്താൽ പോരെന്നും കയറ്റത്തിൽ നിർത്തി മുന്നോട്ട് എടുക്കുക, റിവേഴ്‌സ് പാർക്കിങ് ചെയ്യുക എന്നിവ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ ലൈസൻസ് നൽകൂവെന്നും മന്ത്രി അറിയിച്ചിരുന്നു (Upgradation in Driving Test).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.