തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തി 16077 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയം സ്വന്തമാക്കി ശശി തരൂര്‍
Kerala Lok Sabha Election Results 2024 Live Updates: കേരളത്തില്‍ യുഡിഎഫ് തരംഗം, എല്‍ഡിഎഫിന് ആശ്വാസമായി കെ രാധാകൃഷണൻ; തൃശൂരില്‍ ചരിത്രം സൃഷ്‌ടിച്ച് സുരേഷ്‌ഗോപി - LOK SABHA ELECTION RESULT 2024 - LOK SABHA ELECTION RESULT 2024
Published : Jun 4, 2024, 6:37 AM IST
|Updated : Jun 4, 2024, 5:23 PM IST
LIVE FEED
തിരുവനന്തപുരത്ത് തരൂരിന്‍റെ തിരിച്ചുവരവ്
ആറ്റിങ്ങലിലെ ആന്‍റി ക്ലൈമാക്‌സില്‍ ജയം പിടിച്ച് അടൂര്‍ പ്രകാശ്
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിന് ജയം.1708 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്‍റെ വി ജോയിയെ അടൂര്‍ പ്രകാശ് മറികടന്നത്.
പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി
പത്തനംതിട്ടയില്‍ ജയത്തിനരികില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍ണി. 63000-ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് നിലവില്‍ ആന്‍റോ ആന്‍റണിയ്‌ക്കുള്ളത്.
പാലക്കാട് വീണ്ടും ശ്രീകണ്‌ഠൻ
പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ മിന്നും ജയം ഉറപ്പിച്ച് വികെ ശ്രീകണ്‌ഠൻ. നിലവില്‍ മുക്കാല്‍ ലക്ഷം വോട്ടുകള്‍ക്കാണ് ശ്രീകണ്‌ഠൻ മുന്നിട്ടുനില്‍ക്കുന്നത്.
മാവേലിക്കരയില്‍ കൊടി നാട്ടാൻ കൊടിക്കുന്നില്‍
മാവേലിക്കരയില്‍ നേരിയ ഭൂരിപക്ഷത്തില്‍ ലീഡ് നിലനിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ്
ചാലക്കുടിയുടെ ചങ്കായി ബെന്നി ബെഹനാന്‍
ചാലക്കുടിയില്‍ ജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാൻ. 63769 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബെന്നി ബെഹനാൻ ജയിച്ചത്.
ഇടുക്കിയുടെ മുത്തായി ഡീൻ
ഇടുക്കിയില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും ജയം സ്വന്തമാക്കി ഡീൻ കുര്യാക്കോസ്. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടുക്കിയില്‍ ഡീൻ കുര്യാക്കോസ് ജയം ഉറപ്പിച്ചത്.
ഉണ്ണിത്താനെ കാത്ത് കാസര്‍കോട്
കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹൻ ഉണ്ണിത്താൻ
ഇ ടിയുടെ സ്വന്തം മലപ്പുറം
മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയം ഉറപ്പിച്ച് ഇ ടി മുഹമ്മദ് ബഷീര്‍
പൊന്നാനിയുടെ പൊന്നായി സമദാനി
പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി അബ്‌ദുസ്സമദ് സമദാനി.
ഹൈബിയുടെ എറണാകുളം
എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡൻ.
കണ്ണൂര്‍ സുധാകരനൊപ്പം
കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ജയം ഉറപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുള്‍പ്പടെ വോട്ട് നേടാനായതാണ് തെരഞ്ഞെടുപ്പില്‍ കെ സുധാകരന് നേട്ടമായത്. നിലവില്‍ 112421 വോട്ടുകള്‍ക്ക് മുന്നിലാണ് സുധാകരൻ.
ആലത്തൂരില്‍ ഇനി രാധാകൃഷ്‌ണൻ
ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥി കെ രാധാകൃഷ്‌ണൻ മുന്നില്‍. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ലഭിച്ച ലീഡ് നിലനിര്‍ത്താൻ രാധാകൃഷ്‌ണനായി.
ആലപ്പുഴയിലെ കനല്‍ കെടുത്തി കെസി വേണുഗോപാല്‍
ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ ജയം ഉറപ്പിച്ച് കെസി വേണുഗോപാല്‍.
വടകരയില്‍ താരമായി ഷാഫി പറമ്പില്‍
വടകര ലോക്‌സഭ മണ്ഡലത്തില്‍ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയം ഉറപ്പിച്ച് ഷാഫി പറമ്പില്‍.
കൊല്ലത്ത് ഹീറോ പ്രേമചന്ദ്രൻ തന്നെ
കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ എംകെ പ്രേമചന്ദ്രൻ ഒന്നരലക്ഷത്തോളം വോട്ടിന് മുന്നില്‍.
എംകെ രാഘവന് റെക്കോഡ് ഭൂരിപക്ഷം
കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ ജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവൻ.
തൃശൂര്‍ എടുത്ത് സുരേഷ് ഗോപി
തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്‌ക്ക് ചരിത്ര ജയം. 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ജയിച്ചത്. രണ്ടാം സ്ഥാനത്ത് ഇടത് മുന്നണി സ്ഥാനാര്‍ഥി വിഎസ് സുനില്‍ കുമാര്‍ എത്തി. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനാണ് മൂന്നാം സ്ഥാനത്ത്.
- സുരേഷ് ഗോപി (NDA) - 412338
- വിഎസ് സുനില്‍ കുമാര്‍ (LDF) - 337652
- കെ മുരളീധരൻ (UDF) - 328124
വയനാട്ടില്‍ രാഹുലിന് 'രണ്ടാമൂഴം'
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കൗണ്ടിങ് പൂര്‍ത്തിയായി 3,61,394 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ജയം. 6,41,725 വോട്ടുകളാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് ലഭിച്ചത്. ഇടത് മുന്നണി സ്ഥാനാര്‍ഥി ആനി രാജ 2,80,331 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത് എത്തി. മൂന്നാം സ്ഥാനത്ത് എത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് ലഭിച്ചത് 1,39,677 വോട്ടുകള്‍.
ജയത്തിനരികില്‍ ഫ്രാൻസിസ് ജോര്‍ജ്
കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ ഫ്രാൻസിസ് ജോര്‍ജിന്‍റെ ലീഡ് വീണ്ടും ഉയർന്നു. 84,571 വോട്ടുകളുടെ ലീഡ് ആണിപ്പോൾ ഉള്ളത്. നഗരത്തിൽ യുഡിഎഫ് ആഹ്ലാദ പ്രകടനം ആരംഭിച്ചു.
- ഫ്രാൻസിസ് ജോര്‍ജ് (UDF) - 347351
- തോമസ് ചാഴികാടൻ (LDF) - 262780
- തുഷാര്‍ വെള്ളാപ്പള്ളി (NDA) -158418
വയനാട്ടില്‍ 3.5 ലക്ഷം ലീഡ് പിടിച്ച് രാഹുല്‍ ഗാന്ധി
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് മൂന്നരലക്ഷം കടന്നു. 3,50,030 ആണ് നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുലിന്‍റെ ലീഡ്.
- രാഹുല്‍ ഗാന്ധി (UDF) - 6,23,539
- ആനി രാജ (LDF) - 2,73,509
- കെ സുരേന്ദ്രൻ (NDA) - 1,37,702
രമ്യ ഹരിദാസിനെ കൈവിട്ട് ആലത്തൂര്‍
ആലത്തൂരിൽ കെ രാധാകൃഷ്‌ണന്‍റെ ലീഡ് 19,804 ആയി. ചിറ്റൂർ, തരൂർ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയായി. ചേലക്കരയില്‍ 3, വടക്കാഞ്ചേരി, നെന്മാറ, കുന്ദംകുളം എന്നിവിടങ്ങളില്‍ ഓരോ റൗണ്ടുകളുമാണ് എണ്ണാനുള്ളത്.
ഉണ്ണിത്താൻ തന്നെ മുന്നില്‍
കാസർകോട് മണ്ഡലത്തില്‍ രാജ്‌മോഹൻ ഉണ്ണിത്താന്‍റെ ലീഡ് 52116. നിലവില്‍ 12 റൗണ്ടിലെ വോട്ടാണ് മണ്ഡലത്തില്‍ എണ്ണിക്കഴിഞ്ഞത്.
തലസ്ഥാനത്ത് മുന്നില്‍ തരൂര്‍
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ശശി തരൂരിന് 15974 വോട്ടുകളുടെ ലീഡ്
- ശശി തരൂർ (UDF) - 352939
- രാജീവ് ചന്ദ്രശേഖർ (NDA) - 336965
- പന്ന്യൻ രവീന്ദ്രൻ (LDF) - 243900
ആറ്റിങ്ങലില്‍ ത്രില്ലര്‍ പോര്
ആറ്റിങ്ങൽ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വി ജോയ് 4317 വോട്ടിന് മുന്നിൽ
കെ സുധാകരന്‍റെ ലീഡ് ഒരു ലക്ഷത്തിലേക്ക്
കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ കെ സുധാകരന്‍ 99,844 വോട്ടിന് ലീഡ് ചെയ്യുന്നു.
ശശി തരൂരിന്‍റെ ലീഡ് പതിനയ്യായിരത്തിന് മുകളില്‍
തിരുവനന്തപുരത്ത് ശശി തരൂരിന് 15418 വോട്ടിന്‍റെ ലീഡ്
പത്തനംതിട്ടയില്‍ എണ്ണാനുള്ളത് രണ്ടര ലക്ഷം വോട്ട്
പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ 6.5 ലക്ഷം വോട്ടുകൾ എണ്ണിത്തീര്‍ന്നു. 2.5 ലക്ഷം വോട്ടുകളാണ് മണ്ഡലത്തില്‍ എണ്ണാൻ ബാക്കി. നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി 46,359 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.
ലീഡ് നിലനിർത്തി കൊടിക്കുന്നിൽ
മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ ലീഡ് നിലനിർത്തി കൊടിക്കുന്നിൽ സുരേഷ്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ 9814 ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥിയ്‌ക്കുള്ളത്.
എംകെ രാഘവനെ കൈവിടാതെ കോഴിക്കോട്
കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ അവസാന റൗണ്ട് വോട്ടുകള്‍ എണ്ണുന്നു. നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന് 140,498 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍.
അരലക്ഷത്തിലേക്ക് ഉണ്ണിത്താൻ
10 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കാസര്‍കോട് മണ്ഡലത്തില്‍ 48,369 വോട്ടിന്‍റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹൻ ഉണ്ണിത്താന്.
മൂന്നരലക്ഷം ലീഡിലേക്ക് രാഹുല്‍ ഗാന്ധി
വയനാട്ടില്‍ രാഹുല്‍ ഗാന്ധി 3,40,241 വോട്ടിന് മുന്നില്‍
- രാഹുല്‍ ഗാന്ധി (UDF) : 608497
- ആനി രാജ (LDF) : 268256
- കെ സുരേന്ദ്രൻ (NDA) : 340241
കോഴിക്കോടും ഉറപ്പിച്ച് കോണ്‍ഗ്രസ്
കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവൻ്റെ ലീഡ് 133 ,427 ആയി. ഇനി നാല് റൗണ്ട് വോട്ടെണ്ണല്‍ മാത്രമാണ് മണ്ഡലത്തില്‍ പൂര്‍ത്തിയാകാനുള്ളത്.
ആറ്റിങ്ങലില്‍ പോരാട്ടം ശക്തം, വി ജോയ് വീണ്ടും മുന്നില്‍
ആറ്റിങ്ങലിൽ വീണ്ടും വി ജോയ് മുന്നിൽ. നിലവില്‍ 1886 വോട്ടിന്‍റെ ലീഡ്.
പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടും പിടിച്ച് സുധാകരൻ
കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍റെ ലീഡ് 90719 പിന്നിട്ടു.
മാവേലിക്കരയില്‍ പോരാട്ടം മുറുകുന്നു
മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ കൊടിക്കുന്നിൽ സുരേഷിന്‍റെ ലീഡില്‍ ഇടിവ്. നിലവില്‍ 10,077 വോട്ടിനാണ് കൊടിക്കുന്നില്‍ സുരേഷ് മുന്നിട്ടുനില്‍ക്കുന്നത്.
പൊന്നാനിയിലും ലീഡ് രണ്ട് ലക്ഷം
പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം പി അബ്‌ദുസമദ് സമദാനി 2,04,744 വോട്ടിന് മുന്നില്‍
പാലക്കാട് അവസാന റൗണ്ടിലേക്ക്
പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ അവസാന റൗണ്ട് വോട്ടുകള്‍ എണ്ണുന്നു
പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിയ്‌ക്ക് നാല്‍പ്പതിനായിരത്തിന് മുകളില്‍ ലീഡ്
പത്തനംതിട്ടയിൽ പത്താം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി 40100 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ആന്‍റോ ആന്‍റണിയ്‌ക്ക് 207370 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന് 1661 37 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി അനിൽ ആന്‍റണി 130033 വോട്ടുകളും നേടിയിട്ടുണ്ട്. 4870 വോട്ടുകൾ നേടിയ നോട്ടയാണ് നാലാം സ്ഥാനത്ത്.
തിരുവനന്തപുരത്ത് ലീഡുയര്‍ത്തി ശശി തരൂര്‍
തിരുവനന്തപുരത്ത് ശശി തരൂരിന് 13666 വോട്ടിന്‍റെ ലീഡ്
ആന്‍റോ ആന്‍റണി മുന്നില്‍
പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി 37720 വോട്ടിന് മുന്നില്‍.
അടൂര്‍ പ്രകാശിന്‍റെ ലീഡ് വീണ്ടും കുറഞ്ഞു
ആറ്റിങ്ങലില്‍ അടൂർ പ്രകാശിന്‍റെ ലീഡ് 1603 ആയി കുറഞ്ഞു
തിരുവനന്തപുരത്ത് തരൂര്‍ കുതിക്കുന്നു
തിരുവനന്തപുരത്ത് ശശി തരൂരിന് 12658 വോട്ടിന്‍റെ ലീഡ്
കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ ലീഡ് മുക്കാൽ ലക്ഷമായി
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജ് ലീഡ് ഉയർത്തി. 75459 വോട്ടുകളുടെ ലീഡ് ആണിപ്പോൾ ഉള്ളത്. വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തി.
- ഫ്രാൻസിസ് ജോര്‍ജ് (UDF)- 308198
- തോമസ് ചാഴികാടൻ (LDF) - 232739
- തുഷാര്‍ വെള്ളാപ്പള്ളി (NDA) - 140057
തിരുവനന്തപുരത്ത് ലീഡ് ഉയര്‍ത്തി തരൂര്‍
തിരുവനന്തപുരത്ത് ശശി തരൂരിന് 11815 വോട്ടിന്‍റ ലീഡ്
പാലക്കാട്ട് ശ്രീകണ്‌ഠൻ കുതിക്കുന്നു
പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്‌ഠന്‍റെ ലീഡ് 73,227 ആയി
ലീഡ് മെച്ചപ്പെടുത്തി അടൂര്‍ പ്രകാശ്
ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തില്‍ അടൂർ പ്രകാശ് 1780 വോട്ടുകൾക്ക് മുന്നിൽ
കണ്ണൂരില്‍ മുന്നില്‍ സുധാകരൻ
കണ്ണൂരിൽ 76966 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ മുന്നിൽ
പതിനായിരത്തിലേക്ക് തരൂര്‍
ശശി തരൂരിന്‍റെ ലീഡ് 9766 ആയി ഉയര്‍ന്നു
ലീഡ് ഉയര്‍ത്തി അടൂര്‍ പ്രകാശ്
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിന്‍റെ ലീഡ് 1688 ആയി
ആറ്റിങ്ങല്‍ വിട്ടുകൊടുക്കാൻ മനസില്ലാതെ അടൂര്‍ പ്രകാശ്
ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് നിലവില്‍ 1334 വോട്ടിന് ലീഡ് ചെയ്യുന്നു.
തരൂരിന്‍റെ ലീഡ് കൂടി
തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ ലീഡ് 4490 ആയി.
ആന്‍റോ ആന്‍റണിയുടെ ലീഡ് ഉയര്‍ന്നു
പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിയുടെ ലീഡ് 35293 ആയി ഉയര്‍ന്നു.
തരൂരിനെ പിടിച്ചുയര്‍ത്തി തീരദേശ മേഖല, രാജീവ് ചന്ദ്രശേഖറിന്‍റെ ലീഡ് നില ഇടിഞ്ഞു
തിരുവനന്തപുരത്ത് തീരദേശ മേഖലയിലെ വോട്ടുകൾ എണ്ണി തുടങ്ങിയതോടെ രാജീവ് ചന്ദ്രശേഖറിനെ പിന്നിലാക്കി ശശി തരൂര്‍ ലീഡ് പിടിച്ചു. നിലവില്‍ 192 വോട്ടുകള്‍ക്കാണ് തരൂര്‍ തിരുവനന്തപുരത്ത് മുന്നില്‍.
ശ്രീകണ്‌ഠന്‍റെ തട്ടകമായി പാലക്കാട്
പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്‌ഠൻ 62762 വോട്ടിന് ലീഡ് ചെയ്യുന്നു.
ആന്‍റോയെ കൈവിടാതെ പത്തനംതിട്ട
പത്തനംതിട്ടയിൽ വോട്ടെണ്ണൽ 7-ാം റൗണ്ട് പിന്നിടുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ഥി ആൻ്റോ ആൻ്റണി 29,507 വോട്ടുകൾക്ക് മുന്നിലാണ്. ആൻ്റോ ആൻ്റണിക 1,60,107 വോട്ടുകൾ നേടിയപ്പോൾ ഇടത് മുന്നണി സ്ഥാനാർഥി ഡോ. തോമസ് ഐസക്ക് 1,30,600 വോട്ടുകളും എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആൻ്റണി 1,01,033 വോട്ടുകളും നേടിയിട്ടുണ്ട്. ഇതുവരെ 3,66,734 വോട്ടുകൾ എണ്ണി തീർന്നിട്ടുണ്ട്. 9,05,727 വോട്ടുകളാണ് മണ്ഡലത്തിൽ ആകെ പോൾ ചെയ്തിട്ടുള്ളത്. 5,38,993 വോട്ടുകളാണ് ഇനി എണ്ണാനുള്ളത്.
സസ്‌പെൻസായി ആറ്റിങ്ങല്‍
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ലീഡ് നില മാറിമറിയുന്നു. ഒരു മണിവരെ ആകെ 9,86,113 വോട്ടുകളില്‍ 4,70,459 വോട്ടുകളാണ് എണ്ണിയത്. 5,15,654 വോട്ടുകളാണ് മണ്ഡലത്തില്‍ ഇനിയെണ്ണാനുള്ളത്.
അടൂര്‍ പ്രകാശ് (UDF): 1,60,944
അഡ്വ.വി.ജോയ് (LDF): 1,58,957
വി.മുരളീധരന്‍ (NDA): 1,50,347
മുന്നില്‍ തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖർ 16522 വോട്ടുകൾക്ക് മുന്നിൽ.
ഇടുക്കി ഡീൻ കുര്യാക്കോസിനൊപ്പം
ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ ജയം ഉറപ്പിച്ച് ഡീൻ കുര്യാക്കോസ്. മണ്ഡലത്തില്‍ രണ്ട് റൗണ്ട് വോട്ടുകള്‍ കൂടി എണ്ണാനിരിക്കെ നിലവില്‍ 1,29,000-ല്‍ അധികം വോട്ടുകളുടെ ലീഡാണ് ഡീൻ കുര്യാക്കോസിനുള്ളത്.
രണ്ട് ലക്ഷത്തിനരികില്‍ ഹൈബി
എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡൻ 1,95,064 വോട്ടിന് ലീഡ് ചെയ്യുന്നു.
ഹൈബി ഈഡൻ (UDF): 370179
കെ.ജെ ഷൈന്‍ ടീച്ചര്‍ (LDF): 184115
ഡോ. കെ.എസ് രാധാകൃഷ്ണന്‍ (NDA): 119787
തിരുവനന്തപുരത്ത് ശേഷിക്കുന്നത് രണ്ട് റൗണ്ട്
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മൊത്തം 14 റൗണ്ട് വോട്ടെണ്ണലില്‍ ഇനി രണ്ട് റൗണ്ട് മാത്രം എണ്ണാൻ ശേഷിക്കെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖർ 16880 വോട്ടിനു മുന്നിൽ.
- രാജീവ് ചന്ദ്രശേഖർ (NDA) - 214577
- ശശി തരൂർ (UDF) - 199748
- പന്യൻ രവീന്ദ്രൻ (LDF) - 149145
ആറ്റിങ്ങലില്‍ ലീഡ് ഉയര്‍ത്തി അടൂര്‍ പ്രകാശ്
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്‍റെ ലീഡ് 1811 ആയി ഉയര്‍ന്നു.
കോട്ടയത്ത് യുഡിഎഫ് ക്യാമ്പുകളിൽ ആഹ്ലാദപ്രകടനം
കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ ലീഡ് നില ഉയർന്നതോടെ യുഡിഎഫ് ക്യാമ്പുകളിൽ ആഹ്ലാദം. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് വോട്ടെണ്ണൽ നിരീക്ഷിക്കുന്ന കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിലാണ് പ്രധാനമായും പ്രവർത്തകരും നേതാക്കളും സംഗമിച്ചിക്കുന്നത്. ലീഡ് നില ഉയർന്ന ഓരോ ഘട്ടത്തിലും കൈയ്യടിച്ചു ആവരങ്ങൾ മുഴുകയുമാണ് പ്രവർത്തകർ ആവേശവും പ്രകടമാക്കിയത്. കേരളത്തിൽ ഒട്ടാകെയും ഒപ്പം ഇന്ത്യ മുന്നണിയും മികച്ച നേട്ടം കൈവരിച്ചതിനുള്ള ആഹ്ലാദവും പ്രവർത്തകർ പ്രകടിപ്പിച്ചു.
ലക്ഷദ്വീപില്‍ കോണ്‍ഗ്രസ്
ലക്ഷദ്വീപില്‍ കോണ്‍ഗ്രസിന്‍റെ മുഹമ്മദ് ഹംദുല്ല സയീദിന് ജയം
ആലപ്പുഴയില്‍ വോട്ട് വിഹിതം ഉയര്‍ത്തി ബിജെപി
ആലപ്പുഴയില്‍ രണ്ട് ലക്ഷത്തിലധികം വോട്ട് നേടി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രൻ. കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നും 1,87,000 വോട്ടായിരുന്നു ബിജെപി സ്ഥാനാര്‍ഥിയ്‌ക്ക് ലഭിച്ചത്.
- കെസി വേണുഗോപാല്‍ (UDF) : 280223
- എഎം ആരിഫ് (LDF) : 233269
- ശോഭ സുരേന്ദ്രൻ (NDA) : 210928
വടകരയില്‍ ഷാഫിയുടെ മുന്നേറ്റം
വടകര ലോക്‌സഭ മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ 59,900-ല്‍ അധികം വോട്ടിന് ലീഡ് ചെയ്യുന്നു
മാറി മറിഞ്ഞ് ആറ്റിങ്ങല്‍
ആറ്റിങ്ങലില്‍ ലീഡ് നില മാറി മറിയുന്നു. അവസാനം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് 757 വോട്ടിനാണ് ലീഡ് ചെയ്യുന്നത്.
ജയമുറപ്പിച്ച് എൻകെ പ്രേമചന്ദ്രൻ
കൊല്ലം ലോക്‌സഭ മണ്ഡലത്തല്‍ എൻകെ പ്രേമചന്ദ്രന് എഴുപതിനായിരത്തിന് മുകളില്‍ ലീഡ്
ഫ്രാൻസിസ് ജോര്‍ജ് മുന്നില്‍
കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാൻസിസ് ജോര്‍ജ് 46578 വോട്ടിന് മുന്നില്‍.
ഫ്രാൻസിസ് ജോര്‍ജ് (യുഡിഎഫ്) : 190302
തോമസ് ചാഴികാടൻ (എല്‍ഡിഎഫ്) : 143724
തുഷാര്‍ വെള്ളാപ്പള്ളി (എന്‍ഡിഎ): 84639
ആറ്റിങ്ങലില്‍ വീണ്ടും മുന്നിലെത്തി അടൂര്‍ പ്രകാശ്
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ലീഡ് തിരികെ പിടിച്ച് അടൂര്‍ പ്രകാശ്. 608 വോട്ടിനാണ് നിലവില്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി മുന്നില്‍.
2 ലക്ഷം കടന്ന് രാഹുല്‍ ഗാന്ധി
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി 2,10,472 വോട്ടിന് മുന്നില്‍
രാഹുല്‍ ഗാന്ധി (UDF) : 385741
ആനി രാജ (LDF) : 175269
കെ സുരേന്ദ്രൻ (NDA) : 97856
സുരേഷ് ഗോപിയുടെ ലീഡ് 60,000 കടന്നു
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ലീഡ് 60,000 കടന്നു.
തോമസ് ഐസക്ക് പിന്നില്‍
അഞ്ചാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയ്‌ക്ക് 22740 വോട്ടിന്‍റെ ലീഡ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്ക് രണ്ടാം സ്ഥാനത്താണ്. 94401 വോട്ടുകളാണ് തോമസ് ഐസക്കിനുള്ളത്. എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ ആൻ്റണി 72379 വോട്ടുകൾ ഇതുവരെ നേടിയിട്ടുണ്ട്.
സുധാകരൻ മുന്നില്‍
കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍റെ ലീഡ് 43343 ആയി
ലീഡ് ഉയര്‍ത്തി രാജ്‌മോഹൻ ഉണ്ണിത്താൻ
കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹൻ ഉണ്ണിത്താന്‍റെ ലീഡ് 20973 ആയി ഉയര്‍ന്നു.
- രാജ്‌മോഹൻ ഉണ്ണിത്താൻ (UDF): 124627
- എം വി ബാലകൃഷ്‌ണൻ മാസ്റ്റർ (LDF) : 103654
- എം എൽ അശ്വിനി (NDA) : 68966
ആലത്തൂര്‍ വിടാതെ രാധാകൃഷ്‌ണൻ
ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്‌ണന്‍റെ ലീഡ് 12,000 കടന്നു.
- കെ.രാധാകൃഷ്ണൻ (LDF) : 164472 (+ 12342)
- രമ്യ ഹരിദാസ് (UDF) : 152130
- ടി എൻ സരസു (NDA) : 75966
ഒരു ലക്ഷം കടന്ന് ഡീനും
ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ ഡീൻ കുര്യാക്കോസ് 100867 വോട്ടിന് ലീഡ് ചെയ്യുന്നു.
- ഡീൻ കുര്യാകോസ് (UDF): 316335
- ജോയ്‌സ് ജോർജ് (LDF): 215229
ലക്ഷത്തോടടുത്ത് പൊന്നാനി
പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം പി അബ്‌ദുസ്സമദ് സമദാനിയുടെ ലീഡ് ഒരു ലക്ഷത്തിലേക്ക്.
- DR. എം പി അബ്‌ദുസ്സമദ് സമദാനി (UDF): 199002 (+ 94312)
- കെ എസ് ഹംസ (LDF): 104690
- അഡ്വ. നിവേദിത: 36408
ഒന്നര ലക്ഷം കടന്ന് രാഹുൽ
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒന്നര ലക്ഷം കടന്നു. 1,53,758 വോട്ടിനാണ് നിലവില്‍ രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നത്.
രാഹുല്‍ ഗാന്ധി (UDF) : 277260
ആനി രാജ (LDF) : 123502
കെ സുരേന്ദ്രൻ (NDA) : 68747
ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ആന്‍റോ ആന്‍റണി
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥനർഥി ആന്‍റോ ആൻ്റണി 20396 വോട്ടിന് ലീഡ് ചെയ്യുന്നു. 93667 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ഥി പെട്ടിയിലാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക്കിന് 73271 വോട്ടും എൻഡിഎ സ്ഥാനാര്‍ഥി അനിൽ കെ ആൻ്റണിയ്‌ക്ക് 54360 വോട്ടുകളുമാണ് നിലവില്‍.
നാൽപത് കടന്ന് ഷാഫി
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ 42,253 വോട്ടിന് മുന്നില്‍.
- ഷാഫി പറമ്പിൽ (UDF) : 232719
- കെകെ ശൈലജ (LDF) : 190466
- പ്രഫുല്‍ കൃഷ്‌ണ (NDA) : 44772
കെസിയുടെ ലീഡ് 30,000 പിന്നിട്ടു
ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെസി വേണുഗോപാലിന്‍റെ ലീഡ് 30787 വോട്ട് ആയി ഉയര്‍ന്നു.
ഇടതുകോട്ടകളില്‍ സുധാകരൻ
കണ്ണൂരിൽ ഇടത് കോട്ടയിൽ ലീഡ് ഉയർത്തി കെ.സുധാകരൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെയും, മുഖ്യമന്ത്രി പിണറായി വിജയൻ്റെയും കെ.കെ ഷൈലജ ടീച്ചറുടെയും മണ്ഡലങ്ങളിൽ സുധാകരന് ലീഡ്.
- കെ.സുധാകരൻ (UDF) : 152170 (+ 33480)
- എംവി ജയരാജൻ (LDF) : 118690
- സി.രഘുനാഥ് (NDA) : 33763
ആറ്റിങ്ങലില്‍ ലീഡ് തിരിച്ച് പിടിച്ച് ജോയ്
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയ് 1206 വോട്ടിനു മുന്നിൽ
ആലത്തൂരില്‍ പതിനായിരം കടന്ന് രാധാകൃഷ്‌ണൻ
ആലത്തൂർ ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്‌ണന്‍റെ ലീഡ് 10087 ആയി ഉയര്‍ന്നു.
- കെ.രാധാകൃഷ്ണൻ (LDF) : 132338
- രമ്യ ഹരിദാസ് (UDF) : 122251
രാഘവന് വീണ്ടും മധുരം
കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ എംകെ രാഘവന്‍റെ ലീഡ് 70,522 ആയി ഉയര്‍ന്നു.
- എം കെ രാഘവൻ (UDF) : 2,24751
- എളമരം കരീം (LDF) : 1,57185
- എം.ടി.രമേശ് (NDA) : 77881
കണ്ണൂരില്‍ സുധാകരൻ മുന്നില്‍
കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ 27,419 വോട്ടിനു കെ സുധാകരൻ ലീഡ് ചെയ്യുന്നു.
പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി ലീഡ് ഉയര്‍ത്തി
പത്തനംതിട്ടയിൽ മൂന്നാം റൗണ്ട് വോട്ടെണ്ണൽ 90% പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥനർഥി ആന്‍റോ ആൻ്റണി 71767 വോട്ടുകൾ നേടി. നിലവില്‍ 15,400 വോട്ടിന് മുന്നിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്കിന് 56367 വോട്ടുകളാണുള്ളത്. എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ ആൻ്റണി 42658 വോട്ടുകൾ നേടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് തരൂര്‍ പിന്നില്‍
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖറിന്‍റെ ലീഡ് 8401 ആയി.
- രാജീവ് ചന്ദ്രശേഖർ (NDA) - 103115
- ശശി തരൂർ (UDF) - 94714
- പന്ന്യൻ രവീന്ദ്രൻ (LDF) - 71265
അബ്‌ദുസമദ് സമദാനി മുന്നില്‍
പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനര്‍ഥി എം പി അബ്‌ദുസമദ് സമദാനി 58,552 വോട്ടിന് ലീഡ് ചെയ്യുന്നു.
എംകെ രാഘവന്‍റെ ലീഡ് ഉയര്‍ന്നു
കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്‍റെ ലീഡ് 61,687 കടന്നു.
വടകര കയറാനാകാതെ എല്‍ഡിഎഫ്
വടകരയിൽ ഷാഫി പറമ്പില്‍ 30630 വോട്ടിന് മുന്നില്‍
- ഷാഫി പറമ്പിൽ (UDF) : 167301
- കെകെ ശൈലജ (LDF) : 136671
- പ്രഫുല്‍ കൃഷ്‌ണ (NDA) : 31935
കാറ്റ് മാറാതെ പാലക്കാട്
പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്‌ഠൻ 27857 വോട്ടിന് ലീഡ് ചെയ്യുന്നു.
- വികെ ശ്രീകണ്‌ഠൻ (UDF): 99246
- എ വിജയരാഘവൻ (LDF): 71389
- സി കൃഷ്‌ണകുമാര്‍ (NDA) : 48728
രാഹുലിനൊപ്പം 'ജനലക്ഷ'ങ്ങള്‍
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം പിന്നിട്ടു.
- രാഹുല്‍ ഗാന്ധി (UDF) - 174272
- ആനി രാജ (LDF) - 74232
- കെ സുരേന്ദ്രൻ (NDA) - 43436
എറണാകുളത്ത് ഹൈബി തന്നെ മുന്നില്‍
എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ ഹൈബി ഈഡൻ 61959 വോട്ടിന് മുന്നില്‍
- ഹൈബി ഈഡന്‍ (UDF): 131914
- കെ.ജെ ഷൈന്‍ ടീച്ചര്‍ (LDF) : 69955
- ഡോ. കെ.എസ് രാധാകൃഷ്ണന്‍ (NDA): 40245
എല്‍ഡിഎഫിന് ആശ്വാസം കെ രാധാകൃഷ്‌ണൻ
ആലത്തൂർ ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്‌ണൻ 9862 വോട്ടിന് മുന്നില്‍.
- കെ രാധാകൃഷ്ണൻ (LDF) - 98072
- രമ്യ ഹരിദാസ് (UDF) - 88210
- ടി എൻ സരസു (NDA) - 44646
ബഹുദൂരം മുന്നിലേക്ക് രാഹുല്‍ ഗാന്ധി
വയനാട്ടിൽ രാഹുൽ ഗാന്ധി 91421 ലീഡ് ചെയ്യുന്നു.
- രാഹുല്‍ ഗാന്ധി (UDF) - 156842
- ആനി രാജ (LDF) - 65421
- കെ സുരേന്ദ്രൻ (NDA) - 37745
ലീഡ് ഉയര്‍ത്തി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 4948 വോട്ടുകൾക്ക് മുന്നിൽ
വടകരയില്‍ ലീഡ് ഉയര്‍ത്തി ഷാഫി
വടകര ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ 18566 വോട്ടിന് മുന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ രണ്ടാം സ്ഥാനത്താണ്.
- ഷാഫി പറമ്പില്‍ (UDF) - 110295
- കെകെ ശൈലജ (LDF) - 91729
- പ്രഫുല്‍ കൃഷ്‌ണൻ (NDA) - 20094
ആലപ്പുഴയില്‍ കെസി
ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെസി വേണുഗോപാല്‍ ലീഡ് ചെയ്യുന്നു. 13004 വോട്ടിനാണ് നിലവില്‍ കെസി വേണുഗോപാല്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ഥി എഎം ആരിഫാണ് രണ്ടാം സ്ഥാനത്ത്.
80,000 കടന്ന് രാഹുല്‍ ഗാന്ധി
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 80,000 പിന്നിട്ടു.
കോട്ടയത്ത് യുഡിഎഫ് ലീഡ് 10,000 കടന്നു
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ ഫ്രാൻസിസ് ജോര്‍ജ് ലീഡ് ചെയ്യുന്നു.
- കെ ഫ്രാൻസിസ് ജോര്‍ജ് (UDF) - 60627
- തോമസ് ചാഴികാടൻ (LDF) - 50221
- തുഷാര്‍ വെള്ളാപ്പള്ളി (എൻഡിഎ) - 29526
തരൂരിനെ കടത്തിവെട്ടി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരത്ത് ലീഡ് നില മാറി മറിയുന്നു. ഒടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ 1160 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
- എൻ ഡി എ - 46822
- യു ഡി എഫ് - 45662
- എൽ ഡി എഫ് - 34545
ആദ്യ റൗണ്ടില്‍ സുധാകരൻ
കണ്ണൂരിൽ ഒന്നാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 9535 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ മുന്നിൽ
ആറ്റിങ്ങല്‍ തിരികെ പിടിച്ച് അടൂര്‍ പ്രകാശ്
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ലീഡ് തിരിച്ചുപിടിച്ചു. 2000ല്‍ അധികം വോട്ടിനാണ് നിലവില്‍ അടൂര്‍ പ്രകാശ് ലീഡ് ചെയ്യുന്നത്.
- അടൂര്‍ പ്രകാശ് - 19,465
- അഡ്വ.വി.ജോയ് - 17,323
- വി.മുരളീധരന്‍ - 12,291
ഷാഫിയുടെ ലീഡ് 14000 കടന്നു
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ലീഡ് ചെയ്യുന്നു.
ഒരുലക്ഷം വോട്ടുകളുമായി രാഹുല്‍ ഗാന്ധി
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 64087 ആയി. നിലവില്‍ 1,08,055 വോട്ടാണ് രാഹുല്‍ ഗാന്ധി നേടിയത്. 42,147 വോട്ടുകളുമായി ആനി രാജയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കെ സുരേന്ദ്രന് 26,255 വോട്ട് ലഭിച്ചിട്ടുണ്ട്.
ശശി തരൂരിന് നേരിയ ലീഡ്
തിരുവനന്തപുരത്ത് ശശി തരൂർ 572 വോട്ടുകൾക്ക് മുന്നിൽ.
- യു ഡി എഫ് - 36118
- എൽ ഡി എഫ് - 27072
- എൻ ഡി എ - 35546
പൊന്നാനിയില്‍ യുഡിഎഫിന് ലീഡ്
പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫിലെ അബ്‌ദുസമദ് സമദാനി 22,649 വോട്ടിന് മുന്നില്‍.
ആറ്റിങ്ങലില്‍ എല്‍ഡിഎഫ് മുന്നില്‍
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയ് ലീഡ് ചെയ്യുന്നു. രാവിലെ 9.50 വരെയുള്ള കണക്ക് പ്രകാരം ജോയിക്ക് 7,241 വോട്ടും യുഡിഎഫിന്‍റെ അടൂര്‍ പ്രകാശിന് 7,081 വോട്ടും ലഭിച്ചു. ബിജെപിയുടെ വി മുരളീധരന് 4134 വോട്ടാണ് ലഭിച്ചത്.
പത്തനംതിട്ടയില്‍ ലീഡ് ആന്‍റോ ആന്‍റണിയ്‌ക്ക്
പത്തനംതിട്ടയിൽ രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി 4055 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ആൻ്റോ ആൻ്റണിക്ക് 27375 വോട്ടുകളും എൽ ഡി എഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന് 22816 വോട്ടുകളും എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആൻ്റണിക്ക് 16360 വോട്ടുകളും ലഭിച്ചു.
മുന്നേറ്റം തുടര്‍ന്ന് ഇ ടി മുഹമ്മദ് ബഷീർ
മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫിലെ ഇ ടി മുഹമ്മദ് ബഷീർ 32120 വോട്ടിന് മുന്നിൽ
പാലക്കാട്ടും മുന്നില്‍ യുഡിഎഫ്
പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്‌ഠൻ 7229 വോട്ടിന് മുന്നില്‍
രാജ്‌മോഹൻ ഉണ്ണിത്താനെ പിന്നിലാക്കി എംവി ബാലകൃഷ്‌ണൻ
കാസർകോട് മണ്ഡലത്തില്‍ എം വി ബാലകൃഷ്‌ണൻ ലീഡ് ഉയർത്തി. 1024 വോട്ടുകള്‍ക്കാണ് നിലവില്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നില്‍.
സുരേഷ് ഗോപിയുടെ ലീഡ് 10,000 കടന്നു
തൃശൂരില്‍ സുരേഷ് ഗോപി 10,142 വോട്ടുകൾക്ക് മുന്നിൽ
വയനാട്ടില്‍ യുഡിഎഫിന് ലീഡ്
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 34249 ആയി. ആദ്യ മണിക്കൂറില്‍ 53327 വോട്ടുകളാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് ലഭിച്ചത്. എല്‍ഡിഎഫിന്‍റെ ആനി രാജയാണ് രണ്ടാം സ്ഥാനത്ത്.
രാഹുല്‍ ഗാന്ധി (UDF): 53327
ആനി രാജ (LDF): 19078
കെ സുരേന്ദ്രൻ (NDA): 10842
കോഴിക്കോട് എംകെ രാഘവൻ ലീഡ് ചെയ്യുന്നു
കോഴിക്കോട് പാർലമെന്‍റ് മണ്ഡലത്തിൽ വോട്ടെണ്ണൽ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവൻ മുന്നിൽ. 10,421 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിനെക്കാൾ മുന്നില്‍.
ഇടുക്കിയില്‍ ആദ്യ റൗണ്ട് പിടിച്ച് യുഡിഎഫ്
ഇടുക്കി ലോക്‌സഭ മണ്ഡലത്തിൽ ഒന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 7 നിയോജക മണ്ഡലങ്ങളിലും യു ഡി എഫിന് ലീഡ്. ഇടുക്കി അസംബ്ലി നിയോജകമണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് 6719 വോട്ടുകൾ നേടിയപ്പോൾ ജോയിസ് ജോർജിന് ലഭിച്ചത് 5538 വോട്ടുകളാണ്. പീരുമേട് നിയോജകമണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് 2004 വോട്ടുകളും ജോയ്സ് ജോർജ് 1666 വോട്ടുകളും നേടി. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ ഡീൻ കുര്യാക്കോസിന് 847 വോട്ടുകളും ജോയിസ് ജോർജിന് 829 വോട്ടുകളും ലഭിച്ചു. കോതമംഗലം നിയോജകമണ്ഡലത്തിൽ ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ ഡീൻ കുര്യാക്കോസ് 575 വോട്ടുകളും ജോയ്സ് ജോർജ് 478 വോട്ടുകളും നേടി. ദേവികുളം നിയോജകമണ്ഡലത്തിൽ ഡീൻ കുര്യാക്കോസിന് 2022 വോട്ടുകളും ജോയിസ് ജോർജിന് 1325 വോട്ടുകളും ആണ് ലഭിച്ചത്. ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് 3588 വോട്ടുകളും ജോയിസ് ജോർജ് 3311 വോട്ടുകളും നേടി. തൊടുപുഴ നിയോജകമണ്ഡലത്തിലാണ് ഡീൻ കുര്യാക്കോസ് ഏറ്റവും കൂടുതൽ ലീഡ് നേടിയത്. തൊടുപുഴയിൽ ഡീൻ കുര്യാക്കോസ് 8550 വോട്ടുകളും ജോയ്സ് ജോർജ് 4627 വോട്ടുകളും നേടി.
ഇടി മുഹമ്മദ് ബഷീർ ലീഡ് ചെയ്യുന്നു
മലപ്പുറം മണ്ഡലത്തില്‍ യുഡിഎഫിലെ ഇടി മുഹമ്മദ് ബഷീർ 17149 വോട്ടിന് മുന്നിൽ.
ലീഡ് നിലനിര്‍ത്തി തരൂര്‍
തിരുവനന്തപുരത്ത് ശശി തരൂർ 3522 വോട്ടുകൾക്ക് മുന്നിൽ
കണ്ണൂരില്‍ വീണ്ടും സുധാകരൻ
കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരൻ ലീഡ് തിരിച്ചുപിടിച്ചു. 4140 വോട്ടിനാണ് സുധാകരൻ മുന്നില്‍.
കോഴിക്കോട് മണ്ഡലത്തില്‍ യുഡിഎഫിന് മേല്‍ക്കൈ
കോഴിക്കോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവൻ 777 വോട്ടിന് മുന്നില്‍.
വടകരയില്‍ ഷാഫി പറമ്പില്‍ മുന്നില്‍
വടകര ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ 1907 വോട്ടിന് ലീഡ് ചെയ്യുന്നു.
സുരേഷ് ഗോപിയുടെ ലീഡ് 5000 കടന്നു
തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ലീഡ് 5081 ആയി. നിലവില്‍ 31031 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. 25950 വോട്ടുമായി എല്‍ഡിഎഫിന്‍റെ വിഎസ് സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കെ മുരളീധരന് 19633 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്.
ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്‌ണന്‍റെ ലീഡില്‍ ഇടിവ്.
എൽഡിഎഫ് 9173
യുഡിഎഫ് 8406
എൻഡിഎ 5012
ആന്‍റോ ആന്‍റണി ലീഡ് ചെയ്യുന്നു
പത്തനംതിട്ടയിൽ 1866 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി മുന്നിൽ
ഹൈബി ഈഡനെ കൈവിടാതെ എറണാകുളം
എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍റെ ലീഡ് ഉയര്‍ന്നു. നിലവില്‍ 5973 വോട്ടുകള്‍ക്കാണ് ഹൈബി ഈഡൻ ലീഡ് ചെയ്യുന്നത്.
തൃശൂരില്‍ എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി 4113 വോട്ടിന് ലീഡ് ചെയ്യുന്നു.
ലീഡ് ഉയര്‍ത്തി തരൂര്‍
തിരുവനന്തപുരത്ത് ശശി തരൂർ 2230 വോട്ടുകൾക്ക് മുന്നിൽ.
ആൻ്റോ ആൻ്റണിയ്‌ക്ക് ലീഡ്
പത്തനംതിട്ടയിൽ യു ഡി എഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി ലീഡ് ചെയ്യുന്നു
ബഹുദൂരം മുന്നില്‍ 'ഇ ടി'
മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫി സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീർ 11037 വോട്ടിന് മുന്നിൽ
ആയിരം കടന്ന് ജോയ്
ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയുടെ ലീഡ് 1003 ആയി ഉയര്‍ന്നു
തരൂരിന്‍റെ ലീഡ് ഉയരുന്നു
തിരുവനന്തപുരത്ത് ശശി തരൂർ 1712 വോട്ടുകൾക്ക് മുന്നിൽ
കെ രാധാകൃഷ്‌ണന് ലീഡ്
ആലത്തൂരില്‍ 4990 വോട്ടിന് എൽഡിഎഫിലെ കെ രാധാകൃഷ്ണൻ മുന്നിൽ
ലീഡ് തിരിച്ചുപിടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ
കാസർകോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹൻ ഉണ്ണിത്താൻ 2618 വോട്ടുകൾക്ക് മുന്നിൽ
സുധാകരനെ പിന്നിലാക്കി ജയരാജൻ
കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ജയരാജന് ലീഡ്. 945 വോട്ടിനാണ് ജയരാജൻ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.
ലീഡ് നില ഉയര്‍ത്തി തരൂരും
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്‍റെ ലീഡ് 1632 ആയി ഉയര്‍ന്നു.
രാഹുല്‍ ഗാന്ധിയുടെ ലീഡ് ഉയര്‍ന്നു
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 8716 ആയി ഉയര്‍ന്നു.
ആദ്യ മണിക്കൂറിലെ ലീഡ് നില
- രാഹുല്‍ ഗാന്ധി (INC) - 13163
- ആനി രാജ (CPI) - 4445
- കെ സുരേന്ദ്രൻ (BJP) - 2637
സുരേഷ് ഗോപിയ്‌ക്ക് ലീഡ്
ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്‌ക്ക് 3018 വോട്ടുകളുടെ ലീഡ്. എല്‍ഡിഎഫിന്‍റെ വിഎസ് സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്തേക്ക്. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സുരേഷ് ഗോപി (എൻഡിഎ) - 13966
വിഎസ് സുനില്‍ കുമാര്‍ (എല്‍ഡിഎഫ്) -10948
കെ മുരളീധരൻ (യുഡിഎഫ്) - 7906
തിരുവനന്തപുരത്ത് വീണ്ടും തരൂര്‍
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ശശി തരൂര്‍ ലീഡ് തിരിച്ചുപിടിച്ചു. നിലവില്‍ 712 വോട്ടുകൾക്കാണ് തരൂര്‍ മുന്നിൽ.
തൃശൂരില്‍ എല്‍ഡിഎഫിന് നേരിയ മുൻതൂക്കം
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി സുനില്‍കുമാര്‍ 18 വോട്ടിന് ലീഡ് ചെയ്യുന്നു. 108 വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്‌ക്ക് ലഭിച്ചത്. 90 വോട്ടുകളുമായി യുഡിഎഫാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ബിജെപിയ്‌ക്ക് 52 വോട്ടാണ് നിലവില്‍.
പത്തനംതിട്ടയില്‍ തോമസ് ഐസക്കിന് ലീഡ്
പത്തനംതിട്ടയില്‍ ആദ്യ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് 218 വോട്ടുകളുടെ ലീഡ്.
ആറ്റിങ്ങലില്‍ ലീഡ് മാറിമറിയുന്നു
ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി വി ജോയ് വീണ്ടും മുന്നില്‍. 632 വോട്ടിനുാണ് ജോയ് നിലവില്‍ ലീഡ് ചെയ്യുന്നത്.
കണ്ണൂരില്‍ കെ സുധാകരന്‍റെ ലീഡ് ഉയര്‍ന്നു
കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍റെ ലീഡ് 850 കടന്നു.
തൃശൂർ മണ്ഡലത്തിലെ വോട്ടെണ്ണലിൽ പ്രതിസന്ധി
തൃശൂരിലെ വോട്ടെണ്ണലില്‍ പ്രതിസന്ധി. പ്രായമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകള്‍ രേഖപ്പെടുത്തിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് ആരോപിച്ച് കൗണ്ടിങ് ഏജന്‍റുമാർ രംഗത്തുവന്നതിനെ തുടർന്നാണ് പ്രതിസന്ധി രൂപപ്പെട്ടത്. ക്രമനമ്പർ ശരിയായി രേഖപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടെന്നതാണ് ഏജന്‍റുമാരുടെ ആരോപണം. തൃശൂരിൽ 10 ശതമാനത്തോളം പോസ്റ്റൽ വോട്ടുകൾ നീക്കിവച്ചു.
കോട്ടയത്ത് യുഡിഎഫിന് ലീഡ്
ആദ്യ മണിക്കൂറിലെ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാൻസിസ് ജോര്‍ജ് 1683 വോട്ടിന് ലീഡ് ചെയ്യുന്നു.
ഫ്രാൻസിസ് ജോർജ് - 8003
തോമസ് ചാഴികാടൻ - 6320
തുഷാർ വെള്ളാപ്പള്ളി - 1005
ഫലം വൈകുന്നു
പത്തനംതിട്ടയിൽ ഔദ്യോഗിക ഫലസൂചനകൾ വൈകുന്നു.
തിരുവനന്തപുരത്ത് പോരാട്ടം മുറുകുന്നു
തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ ലീഡ് കുറയുന്നു. 1407 വോട്ടുകൾക്ക് മുന്നിൽ നിന്ന തരൂരിന് നിലവില്‍ 428 വോട്ടിന്‍റെ ലീഡ് മാത്രമാണുള്ളത്.
രാഹുല്‍ ഗാന്ധിയുടെ ലീഡ് 2000 കടന്നു
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 2000 പിന്നിട്ടു. 2120 ലീഡിനാണ് നിലവില്‍ രാഹുല്‍ മുന്നിട്ടുനില്‍ക്കുന്നത്.
ലീഡ് തിരിച്ചുപിടിച്ച് വി ജോയ്
ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയ് ലീഡ് തിരിച്ചുപിടിച്ചു. നിലവില്‍ 232 വോട്ടിനാണ് ജോയ് മുന്നില്‍
തിരുവനന്തപുരത്ത് തരൂരിന്‍റെ കുതിപ്പ്
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ലീഡ് നില ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. 811 വോട്ടുകളുടെ ലീഡ് ആണ് നിലവില്‍ തരൂരിന്.
ആയിരം കടന്ന് രാഹുല്‍
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ ലീഡ് 1000 കടന്നു. നിലവില്‍ 1299 വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി മുന്നിട്ടുനില്‍ക്കുന്നത്.
കണ്ണൂരില്‍ യുഡിഎഫ്
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരൻ ലീഡ് ചെയ്യുന്നു.
രാജ്‌മോഹൻ ഉണ്ണിത്താൻ പിന്നില്‍
കാസർകോട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്‌ണൻ 217 വോട്ടുകൾക് മുന്നിൽ.
ആറ്റിങ്ങലില്‍ വീണ്ടും മാറ്റം
ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥി വി ജോയ് 124 വോട്ടിനു മുന്നില്‍
കെ രാധാകൃഷണന് ലീഡ്
ആലത്തൂരില്‍ ആദ്യഫലസൂചനകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ രാധാകൃഷ്‌ണൻ മുന്നില്‍
ലീഡ് തിരിച്ചുപിടിച്ച് ശശി തരൂര്‍
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ശശി തരൂരിന് 66 വോട്ടുകളുടെ ലീഡ്.
മധ്യകേരളത്തില്‍ ഇടത് - വലത് മുന്നണികളുടെ പോരാട്ടം
മധ്യകേരളത്തിലെ ആറ് മണ്ഡലങ്ങളിൽ മൂന്നിടത്ത് ഇടത് മുന്നണിയും മൂന്നിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു
എറണാകുളത്ത് യുഡിഎഫ് ലീഡ് 100 കടന്നു
എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡൻ 116 വോട്ടിന് മുന്നില്‍
ഇടുക്കിയില്‍ ഡീൻ കുര്യാക്കോസ്
ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീൻ കുര്യാക്കോസിന്‍റെ മുന്നേറ്റം. 5374 പോസ്റ്റല്‍ വോട്ടുകള്‍ ഡീൻ കുര്യാക്കോസ് നേടി. രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫിന്‍റെ ജോയിസ് ജോര്‍ജിന് 3524 വോട്ട് ലഭിച്ചു.
വടകരയില്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്
കേരളത്തില്‍ ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നായ വടകരയില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ ലീഡ് ചെയ്യുന്നു
അടൂര്‍ പ്രകാശ് വീണ്ടും മുന്നില്‍
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് ലീഡ് തിരിച്ചുപിടിച്ചു. നിലവില്‍ എല്‍ഡിഎഫ് 95 വോട്ടിനാണ് മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് മുന്നില്‍.
കേരളത്തില്‍ ഇഞ്ചോടിഞ്ച്
ആദ്യ 15 മിനിറ്റിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫലസൂചനകള്‍ പുറത്തുവന്ന 15 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ഏഴിടത്തും ഒരു മണ്ഡലത്തില്‍ എൻഡിഎയും ലീഡ് ചെയ്യുന്നു.
തരൂരിനെ പിന്നിലാക്കി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് ആദ്യ മിനിട്ടുകളിലെ ലീഡ് നഷ്‌ടം. എൻഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറാണ് നിലവില്‍ മണ്ഡലത്തില്‍ മുന്നില്‍.
മാറി മറിഞ്ഞ് ആറ്റിങ്ങല്‍
ആറ്റിങ്ങല്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയ് ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയ ആദ്യ മിനിട്ടുകളില്‍ അടൂര്‍ പ്രകാശായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍, മിനിട്ടുകളുടെ വ്യത്യാസത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മണ്ഡലത്തില്‍ മുന്നിലേക്കെത്തി.
വയനാട്ടില്‍ രാഹുലിന്‍റെ മുന്നേറ്റം
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നു.
ചാലക്കുടിയില്‍ സി രവീന്ദ്രനാഥ് മുന്നില്‍
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് പുരോഗമിക്കുന്നു. ചാലക്കുടിയില്‍ ആദ്യ ലീഡ് സ്വന്തമാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി രവീന്ദ്രനാഥ്.
ആറ്റിങ്ങലിലും എറണാകുളത്തും യുഡിഎഫ്
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്ലലിലെ ആദ്യ അഞ്ച് മിനിട്ട് പൂര്‍ത്തിയാകുമ്പോള്‍ ആറ്റിങ്ങല്‍, എറണാകുളം മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായ അടൂര്‍ പ്രകാശിനും ഹൈബി ഈഡനും ആദ്യ ലീഡ്
തുടക്കം ഗംഭീരമാക്കി മുകേഷ്
കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ ആദ്യ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷിന്.
ശശി തരൂര്‍ മുന്നില്‍
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ ആദ്യ മിനിട്ടുകളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് അനുകൂലം.
വോട്ടെണ്ണിത്തുടങ്ങി
കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 20 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ആദ്യ ഫല സൂചനകള്‍ രവിലെ 8:15 ഓടെ പുറത്തുവരും. പത്ത് മണിയോടെ ലീഡ് നില വ്യക്തമാകും.
'കോട്ടയം യുഡിഎഫിന്': വിജയപ്രതീക്ഷ പങ്കുവച്ച് കെ.ഫ്രാൻസിസ് ജോർജ്
കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.ഫ്രാൻസിസ് ജോർജ്. മണ്ഡലത്തില്‍ തികഞ്ഞ പ്രതീക്ഷയാണ് മുന്നണിയ്‌ക്ക് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ട്രോങ് റൂമുകള്‍ തുറന്നു
ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടപടികളുടെ ആദ്യ ഘട്ടമായി രാവിലെ ആറ് മണിയോടെ സ്ട്രോങ് റൂമുകള്‍ തുറന്നുതുടങ്ങി. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എട്ട് മണിയോടെ മെഷീനുകൾ മാറ്റും. എട്ട് മണിയോടെ പോസ്റ്റൽ വോട്ടുകളും ഇതിന് പിന്നാലെ വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങും. നിയമസഭ മണ്ഡല അടിസ്ഥാനത്തിലാണ് സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നത്.
- ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടപടികൾ പരിശോധിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകർ തിരുവനന്തപുരം ജില്ലയിലെത്തി. ആറ് നിരീക്ഷകരാണ് രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലുമായി ഉള്ളത്. സ്ട്രോങ് റൂം റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്‍റുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തുറന്നത്. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് സ്ട്രോങ് റൂം തുറന്നത്.
- എറണാകുളം പാർലമെൻ്റ് മണ്ഡലത്തിലെ തൃക്കാക്കര നിയോജക മണ്ഡലം പോസ്റ്റൽ ബാലറ്റ് സ്ട്രോങ് റൂം രാവിലെ ആറുമണിയോടെ ആദ്യം തുറന്നു. കുസാറ്റ് ക്യാമ്പസിലെ സെൻ്റ് ജോസഫ് സ്കൂളിലെ സ്ട്രോങ് റൂം ജില്ല കലക്‌ടർ എൻഎസ്കെ ഉമേഷ്, പൊതു നിരീക്ഷക ശീതള്‍ ബസവരാജ് തേലി ഉഗലെ തുടങ്ങിയവർ ചേർന്നാണ് തുറന്നത്. തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമും തുറന്നു.
- പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. രാവിലെ ഏഴിനാണ് സ്ട്രോങ് റൂം തുറന്നത്. രാവിലെ എട്ടിന് തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30ന് ഇവിഎമ്മുകളിലെ കൗണ്ടിങ് ആരംഭിക്കും.
- കണ്ണൂരില്‍ പോസ്റ്റൽ ബാലറ്റ് സ്ട്രോങ്ങ് റൂം കൃത്യം 7 മണിക്ക് തന്നെ നിരീക്ഷകരുടെയും റിട്ടേണിങ്ങ് ഓഫിസറുടെയും ചീഫ് ഏജൻ്റുമാരുടെയും സാന്നിധ്യത്തിൽ തുറന്നു.കണ്ണൂർ ലോക്‌സഭ മണ്ഡലത്തിലെ ആകെ പോസ്റ്റൽ വോട്ടുകൾ 14911 ആണ്.
- തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂം ജില്ല കലക്ടർ വി ആർ കൃഷ്‌ണതേജ, പൊതുനിരീക്ഷക പി. പ്രശാന്തി എന്നിവരുടെ നേതൃത്വത്തിലാണ് തുറന്നത്.
കേരളം പൂര്‍ണ സജ്ജം
20 കേന്ദ്രങ്ങളിലാണ് കേരളത്തിലെ വോട്ടെണ്ണല്‍. വോട്ടെണ്ണലിനായുള്ള സജ്ജീകരണങ്ങള്‍ എല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഓരോ നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണലിനായി ഓരോ ഹാള്‍ സജ്ജമാക്കിയിട്ടുണ്ട്.
വോട്ടെണ്ണെല്‍ കേന്ദ്രങ്ങളിലെ ഓരോ ഹാളിലും പരമാവധി 14 മേശകള്‍ വീതമായിരിക്കും ഉണ്ടാകുക. ഗസറ്റഡ് റാങ്കിലെ ഉദ്യോഗസ്ഥന്‍ കൗണ്ടിങ് സൂപ്പര്‍വൈസറായി ഓരോ മേശയ്‌ക്കുമുണ്ടാകും. ഒരു കൗണ്ടിങ് അസിസ്റ്റന്‍റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും വോട്ടെണ്ണല്‍ സമയത്ത് മേശയ്‌ക്ക് ചുറ്റുമുണ്ടാകും.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്‍റുമാർ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
കേരളത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
മണ്ഡലങ്ങള്‍ | വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ |
തിരുവനന്തപുരം, ആറ്റിങ്ങല്‍ | മാര്‍ ഇവാനിയോസ് കോളജ്, തിരുവനന്തപുരം |
കൊല്ലം | തങ്കശ്ശേരി സെന്‍റ് അലോഷ്യസ് എച്ച് എസ് എസ് |
പത്തനംതിട്ട | ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം |
മാവേലിക്കര | ബിഷപ്പ് മൂര്‍ കോളജ് മാവേലിക്കര |
ആലപ്പുഴ | സെന്‍റ് ജോസഫ് കോളജ്, സെന്‍റ് ജോസഫ് എച്ച് എസ് എസ് ആലപ്പുഴ |
കോട്ടയം | ഗവ. കോളജ് നാട്ടകം |
ഇടുക്കി | പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ |
എറണാകുളം | കളമശ്ശേരി കൊച്ചിൻ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്‍റ് ജോസഫ് എച്ച്എസ്എസ് |
ചാലക്കുടി | യുസി കോളജ് ആലുവ |
തൃശൂർ | തൃശൂർ ഗവ. എൻജിനീയറിങ് കോളജ് |
ആലത്തൂർ, പാലക്കാട് | ഗവ. വിക്ടോറിയ കോളജ് പാലക്കാട് |
പൊന്നാനി | തെക്കുമുറി എസ് എസ് എം പോളിടെക്‌നിക് |
മലപ്പുറം | ഗവ.കോളേജ് മുണ്ടുപറമ്പ് |
കോഴിക്കോട്, വടകര | വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കോപ്ലക്‌സ് |
വയനാട് | മുട്ടിൽ ഡബ്ല്യു എം ഒ കോളജ്, കൊരങ്ങാട് അൽഫോൺസ് സീനിയർ ഹയർസെക്കന്‍ഡറി സ്‌കൂൾ, ചുങ്കത്തറ മാർത്തോമ കോളജ്, ചുങ്കത്തറ മാർത്തോമ എച്ച് എസ് എസ് |
കണ്ണൂർ | ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി |
കാസർകോട് | പെരിയ കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി |