ETV Bharat / state

പയ്യന്നൂരിൽ യുഡിഎഫ് ബൂത്ത്‌ ഏജന്‍റിന് മർദനം; ബൂത്ത് പിടിത്തമെന്ന് ആരോപണം - Payyanur UDF booth agent assaulted - PAYYANUR UDF BOOTH AGENT ASSAULTED

ബൂത്തിൽ 5ഓളം പേർ കള്ളവോട്ടുകൾ ചെയ്യാൻ ശ്രമിച്ചതായാണ് യുഡിഎഫ് ആരോപണം. ഇതിനെ തുടർന്നുണ്ടായ മർദനത്തിൽ യുഡിഎഫ് ബൂത്ത്‌ എജന്‍റിന് പരിക്കേറ്റു.

LOK SABHA ELECTION 2024  KASARAGOD LS CONSTITUENCY POLLS  യുഡിഎഫ് ബൂത്ത്‌ എജന്‍റിന് മർദ്ദനം  രാജ്‌മോഹൻ ഉണ്ണിത്താൻ
LDF-UDF Clash At Payyanur Polling Station: UDF Booth Agent Assaulted, Rajmohan Unnithan Protesting
author img

By ETV Bharat Kerala Team

Published : Apr 26, 2024, 3:20 PM IST

Updated : Apr 26, 2024, 3:28 PM IST

പയ്യന്നൂരിൽ യുഡിഎഫ് ബൂത്ത്‌ ഏജന്‍റിന് മർദനം

കണ്ണൂർ: പയ്യന്നൂരിലെ പോളിങ് സ്റ്റേഷനിൽ എൽഡിഎഫ്-യുഡിഎഫ് തർക്കം. കാറമ്മേൽ എഎൽപി സ്‌കൂളിലെ 78 നമ്പർ പോളിങ് സ്റ്റേഷനിലാണ് തർക്കമുണ്ടായത്. ബൂത്ത്‌ സിപിഎം പ്രവർത്തകർ പിടിച്ചെടുത്തതായും കള്ളവോട്ട് നടന്നതായും യുഡിഎഫ് ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തർക്കമുണ്ടായത്. ബൂത്തിൽ 5ഓളം പേർ കള്ളവോട്ടുകൾ ചെയ്യാൻ ശ്രമിച്ചതായാണ് യുഡിഎഫ് ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് യുഡിഎഫ് ബൂത്ത്‌ ഏജന്‍റിനെ മർദ്ദിച്ചു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി എപി നാരായണന്‍റെ മകൻ രഞ്ജിത്തിനാണ് മർദനമേറ്റത്.

മർദനത്തിൽ പരിക്കേറ്റ യുഡിഫ് ബൂത്ത്‌ ഏജന്‍റ് രഞ്ജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മർദനത്തെ തുടർന്ന് യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ ബൂത്തിലെത്തി പ്രതിഷേധം നടത്തുന്നുണ്ട്.

Also Read: കേരളം വിധിയെഴുതുന്നു ; ജനഹിതം തേടി 194 സ്ഥാനാര്‍ഥികള്‍

Last Updated : Apr 26, 2024, 3:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.