എറണാകുളം: കൊയിലാണ്ടി ഗുരുദേവ കോളജിലെ എസ്എഫ്ഐ സംഘർഷത്തിൽ പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി. കോളജിനും, പ്രിൻസിപ്പലിനും, വിദ്യാർഥികള്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണം. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാനും കൊയിലാണ്ടി എസ്എച്ച്ഒ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നിർദേശം നൽകി.
കോളജ് പ്രിൻസിപ്പലിന്‍റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടിസ് അയച്ചു. രണ്ട് ദിവസം മുൻപ് കോളജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു.
ഹെൽപ്പ് ഡസ്‌കുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസിഡന്‍റിനെ മർദിച്ചുവെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെയും കേസെടുത്തിരുന്നു. പ്രിൻസിപ്പലിനെ മർദിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെത്തിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Also Read: വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് എസ്എഫ്ഐ; അസ്വസ്ഥതയോടെ സിപിഎം നേതൃത്വം