ETV Bharat / state

നാടകത്തില്‍ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടെന്ന് വിമര്‍ശനം; നടപടിയെടുത്ത് ഹൈക്കോടതി - Kerala High Court

ഹൈക്കോടതി അസിസ്റ്റന്‍റ് റജിസ്ട്രാർ ടി.എ. സുധീഷായിരുന്നു നാടകത്തിന്‍റെ സംഭാഷണം എഴുതിയത്. സംഭവത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ലീഗൽ സെല്ലും, ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നൽകിയിരുന്നു.

hc  നടപടിയെടുത്ത് ഹൈക്കോടതി  പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് നാടകം  Kerala High Court  Drama issue
The High Court has taken action Against the Drama Team
author img

By ETV Bharat Kerala Team

Published : Jan 27, 2024, 3:59 PM IST

എറണാകുളം: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഹൈക്കോടതി ജീവനക്കാര്‍ ഹ്രസ്വ നാടകമവതരിപ്പിച്ച സംഭവത്തില്‍ നടപടിയെടുത്ത് ഹൈക്കോടതി. പ്രോഗ്രാം കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അവഗണിച്ചാണ് നാടകം അവതരിപ്പിക്കപ്പെട്ടതെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം (Drama was presented ignoring the instructions of the program committee).

പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നു. രാജ്യത്തിന്‍റെ അഖണ്ഡത മുൻനിർത്തിയാകണം പരിപാടിയെന്നായിരുന്നു നിർദേശം. ദേശീയ ഐക്യമെന്ന സന്ദേശം പകരണമെന്നും നിർദേശിച്ചിരുന്നു. എന്നാല്‍ ഈ നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് ഹ്രസ്വ നാടകം അവതരിപ്പിച്ചത് (The High Court has taken action Against the Drama Team).

നാടകത്തിന്‍റെ ഭാഗമായ ജീവനക്കാർക്കെതിരെ നടപടി എടുത്തതായും ഹൈക്കോടതി. ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഹൈക്കോടതി, അഡ്വ.ജനറൽ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിലെ ഭാഗമാണ് ഹൈക്കോടതിയുടെ നടപടിക്കിടയാക്കിയത്. വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ എന്ന് പേരിട്ട ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ 9 മിനിറ്റോളം പ്രധാനമന്ത്രിയേയും രാജ്യത്തേയും അധിക്ഷേപിച്ചെന്നായിരുന്നു പരാതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.