എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്‍റെ മൃതദേഹം പഠനാവശ്യങ്ങൾക്ക് വിട്ടു നൽകിയതിനെതിരെ പെൺ മക്കൾ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. തർക്ക പരിഹാരത്തിന് ശ്രമിച്ചെങ്കിലും മധ്യസ്ഥ ചർച്ചകൾ വിജയിച്ചില്ലെന്ന് ഇതിനായി നിയോഗിക്കപ്പെട്ട അഭിഭാഷകൻ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എംഎം ലോറൻസിന്‍റെ മകനും പാർട്ടിയും ചേർന്ന് മൃതദേഹം പഠനാവശ്യത്തിന് മെഡിക്കൽ കോളജിന് കൈമാറിയത് തങ്ങളോട് ആലോചിക്കാതെയാണ് എന്നാണ് പെൺമക്കൾ നൽകിയ ഹർജിയില്‍ പറയുന്നത്. ക്രിസ്ത്യൻ ആചാര പ്രകാരം മൃതദേഹം സംസ്‌കരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
തർക്കം മധ്യസ്ഥ ചർച്ചയിൽ തീർപ്പാക്കാൻ മുതിർന്ന അഭിഭാഷകൻ എൻഎൻ സുഗുണപാലിനെ കോടതി ചുമതലപ്പെടുത്തിയിരുന്നു. എംഎം ലോറൻസിന്‍റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മക്കളായ ആശ ലോറൻസും സുജാതയുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ലോറൻസിന്‍റെ മൃതശരീരം കളമശേരി മെഡിക്കൽ കോളജിൽ ഫോർമാലിനിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
Also Read: 'അഹങ്കാരവും പണത്തോട് ആര്‍ത്തിയും'; പ്രമുഖ നടിയെ കുത്തി മന്ത്രി ശിവന്‍കുട്ടി, ആ നടി ആര്...?