എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. അമിക്കസ് ക്യൂറിയായി അഡ്വ. മിത സുധീന്ദ്രനെയാണ് കോടതി നിയോഗിച്ചത്. സിനിമ നയ രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അമിക്കസ് ക്യൂറി ക്രോഡീകരിച്ച് കോടതിയെ അറിയിക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് അഞ്ച് പേര്‍ അറിയിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. മൂന്ന് എണ്ണത്തിൽ വിവരങ്ങൾ ശേഖരിച്ചെങ്കിലും അതിൽ പറയുന്നവർ തങ്ങൾ അല്ലെന്നാണ് ഇരകൾ പറയുന്നതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വനിത ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കലക്‌ടീവ് (ഡബ്ല്യുസിസി) നിയമ നിര്‍മാണത്തിനുള്ള കരട് നിര്‍ദേശം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിഗണിക്കാമെന്ന് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസുകളുമായി സർക്കാരിന് നിയമാനുസൃതം മുന്നോട്ടു പോകാമെന്നാണ് ഹൈക്കോടതി നിലപാട്. ഈ വര്‍ഷം തന്നെ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പൂർത്തിയാക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഹര്‍ജികള്‍ ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
Also Read: ബലാത്സംഗക്കേസില്‍ നിവിൻ പോളിയെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കി